Christmas Special Kerala Dishes : ക്രിസ്മസ് അടുക്കളയിലെത്തിക്കാം … ഈ തനിനാടൻ വിഭവങ്ങൾ തയ്യാറാക്കി നോക്കൂ…

Christmas Special Kerala Dishes: ഈ ക്രിസ്മസിന് നിങ്ങളുടെ അടുക്കളയിൽ ഒരുക്കാൻ കഴിയുന്ന 4 തനിനാടൻ കേരള വിഭവങ്ങൾ ഇതാ

Christmas Special Kerala Dishes : ക്രിസ്മസ് അടുക്കളയിലെത്തിക്കാം ... ഈ തനിനാടൻ വിഭവങ്ങൾ തയ്യാറാക്കി നോക്കൂ...

Christmas Special Kerala Dishes

Published: 

16 Dec 2025 20:19 PM

ക്രിസ്മസ് ആഘോഷങ്ങളുടെയും സന്തോഷത്തിന്റെയും കാലമാണ്. അലങ്കാരങ്ങൾക്കും സമ്മാനങ്ങൾക്കുമൊപ്പം ക്രിസ്മസ് ഫ്രൂട്ട് കേക്ക്, ഡക്ക് റോസ്റ്റ്, സ്റ്റൂ, അപ്പം തുടങ്ങിയ വിഭവങ്ങളില്ലാതെ ക്രിസ്മസ് പൂർണ്ണമാവില്ല. സ്കൂളിലെ കരോൾ ഗാനങ്ങളും കൈമാറിയ ആശംസാ കാർഡുകളും സാന്താക്ലോസിനായുള്ള കാത്തിരിപ്പുമെല്ലാം മനോഹരമായ ഓർമ്മകളാണ്. ഈ ക്രിസ്മസിന് നിങ്ങളുടെ അടുക്കളയിൽ ഒരുക്കാൻ കഴിയുന്ന 4 തനിനാടൻ കേരള വിഭവങ്ങൾ ഇതാ

 

ഓവനും ബീറ്ററുമില്ലാതെ റിച്ച് പ്ലം കേക്ക്

 

നട്‌സും ഡ്രൈ ഫ്രൂട്ട്‌സും ജ്യൂസിലോ (റം/വൈൻ) വേവിച്ചെടുത്ത ശേഷം കാരമൽ ചേർത്ത് തയ്യാറാക്കുന്ന ഈ കേക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കാം. മുട്ടയും ബട്ടറും (അല്ലെങ്കിൽ എണ്ണ) പഞ്ചസാരയും അടിച്ചു ചേർത്ത മിശ്രിതത്തിലേക്ക് മൈദയും മസാലകളും ചേർത്ത് കടായിയിൽ ബേക്ക് ചെയ്തെടുക്കാം. ഇത് പഴകുംതോറും സ്വാദ് കൂടും.

 

നാടൻ ബീഫ് കറി

 

മാരിനേറ്റ് ചെയ്ത ബീഫ് വെള്ളം ചേർക്കാതെ കുക്കറിൽ വേവിച്ചെടുക്കുന്നതാണ് ഈ കറിയുടെ പ്രത്യേകത. വെന്ത ബീഫ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, സവാള, മസാലപ്പൊടികൾ എന്നിവ ചേർത്ത് വഴറ്റിയ ശേഷം ചൂടുവെള്ളം ഒഴിച്ച് തിളപ്പിക്കുക. അവസാനം വെളിച്ചെണ്ണ, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുന്നത് സ്വാദ് വർദ്ധിപ്പിക്കും.

 

സ്പെഷ്യൽ ചിക്കൻ കറി

 

വെളിച്ചെണ്ണയിൽ ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, പെരുംജീരകം എന്നിവ അരച്ച് വഴറ്റിയ ശേഷം സവാള ചേർക്കുന്നു. മസാലകളും തക്കാളിയും ചേർത്ത് വഴറ്റിയ ശേഷം ചിക്കൻ കഷണങ്ങൾ ചേർത്ത് ചിക്കനിലെ സ്റ്റോക്കിൽ തന്നെ വേവിക്കുക. ഗ്രേവിക്കായി ചൂടുവെള്ളം ചേർത്ത് തിളപ്പിച്ച് ഗരം മസാല തൂകി വിളമ്പാം.

 

അങ്കമാലി മാങ്ങാക്കറി

 

ഈ പുളിശ്ശേരി മാതൃകയിലുള്ള കറിക്ക് പച്ചമാങ്ങയാണ് താരം. മാരിനേറ്റ് ചെയ്ത മാങ്ങ, മസാലകൾ, ഇഞ്ചി, ചെറിയ ഉള്ളി, പച്ചമുളക് എന്നിവ കൈകൊണ്ട് തിരുമ്മി തേങ്ങാപ്പാലിൽ വേവിക്കുന്നു. വേവായ ശേഷം വിനാഗിരിയും സുഗന്ധത്തിനായി കറുവാപ്പട്ട, പെരുംജീരകം പൊടിച്ചതും ചേർക്കാം. കടുകും ചെറിയ ഉള്ളിയും കറിവേപ്പിലയും ചേർത്ത് താളിച്ചാൽ കറി തയ്യാർ.

മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല