AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Uzhunnuvada Recipe: ഇന്നത്തെ നാലുമണി പലഹാരം ഇതാ? ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ ഉഴുന്നുവട തയ്യാറാക്കാം

Uzhunnu Vada Recipe: ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ മൊരിഞ്ഞ ഉഴുന്നുവട തയ്യാറാക്കിയാലോ? അതും സിമ്പിളായി.നല്ല കിടിലന്‍ ക്രിസ്പി ഉഴുന്നുവട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

sarika-kp
Sarika KP | Published: 17 Dec 2025 13:26 PM
നാലുമണിക്ക് ചായ കുടിക്കുന്ന ശീലം മിക്കവർക്കും ഉണ്ട്. ഈ ചായയുടെ കൂടെ എന്തെങ്കിലും പലഹാരവും നിർബന്ധമാണ്. എന്നും പ്രാതൽ പലഹാരം ബാക്കി വന്നത് ആയിരിക്കും. (Image Credits: Instagram)

1 / 5
എന്നാൽ ഇന്ന് ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ മൊരിഞ്ഞ ഉഴുന്നുവട തയ്യാറാക്കിയാലോ? അതും സിമ്പിളായി.നല്ല കിടിലന്‍ ക്രിസ്പി ഉഴുന്നുവട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

2 / 5
ചേരുവകള്‍: ഉഴുന്ന് പരിപ്പ് – 2 കപ്പ്, വെള്ളം,വറുത്ത അരിപ്പൊടി – 1/4 കപ്പ്, ഉപ്പ് – ആവശ്യത്തിന്, കായപ്പൊടി – 1/2 ടീസ്പൂണ്‍,സവാള – അര കഷ്ണം, പച്ചമുളക് – 1,  വറ്റല്‍മുളക് – 1 എണ്ണം , കുരുമുളക് – 1 ടീസ്പൂണ്‍ ചതച്ചത്, കറിവേപ്പില – 2 തണ്ട് , ഇഞ്ചി – 1 കഷണം, , എണ്ണ– വറുക്കാന്‍ ആവശ്യത്തിന്

3 / 5
തയ്യാറാക്കുന്ന വിധം: പലഹാരം തയ്യാറാക്കാനായി എടുത്ത് വച്ചിരിക്കുന്ന ഉഴുന്ന് കഴുകി ഒരു മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക. ശേഷം ഇത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. തുടർന്ന് ഈ മാവ് 5 മിനിറ്റ് അടിച്ചു പതപ്പിച്ച ശേഷം 5 മണിക്കൂര്‍ പുളിക്കാനായി മാറ്റിവയ്ക്കുക.

4 / 5
ഇതിനിടെയിൽ അരിപ്പൊടിയും ബാക്കി ചേരുവകളും ചേര്‍ത്ത് വടയുടെ കൂട്ട് തയാറാക്കുക.ശേഷം അടികട്ടിയുള്ള ഒരു പാത്രത്തിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ തിളച്ച് വരുമ്പോൾ ഒരു ഉരുള മാവെടുത്തു ഉരുട്ടി വിരല്‍ നനച്ചു വടയുടെ നടുവില്‍ വലിയൊരു ദ്വാരം ഇടുക. എന്നിട് എണ്ണയിലിട്ട് ചെറിയ തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നതുവരെ വറുതെടുക്കുക.

5 / 5