AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Dosa Verity recipe: ദോശപ്രേമികൾക്ക് ഈ റെസിപ്പി പരിചയം കാണില്ല… ഇത് ബാക്കിവന്ന ദോശകൊണ്ടു ഉണ്ടാക്കുന്ന മാജിക് വിഭവം

Special egg dosa masala : ചൂടോടെ വിളമ്പാവുന്ന ഈ വിഭവം ബ്രേക്ക്‌ഫാസ്റ്റായും നാലുമണി പലഹാരമായും ഉപയോഗിക്കാം. ദോശ കളയാതെ തന്നെ പുതിയൊരു രുചി പരീക്ഷിക്കാൻ ഈ എളുപ്പവഴി സഹായിക്കും.

Dosa Verity recipe: ദോശപ്രേമികൾക്ക് ഈ റെസിപ്പി പരിചയം കാണില്ല… ഇത് ബാക്കിവന്ന ദോശകൊണ്ടു ഉണ്ടാക്കുന്ന മാജിക് വിഭവം
Dosa recipesImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 21 Feb 2026 | 10:15 AM

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായ ദോശ ബാക്കി വന്നാൽ സാധാരണയായി അത് കളയുകയാണ് പതിവ്. എന്നാൽ തണുത്തുറഞ്ഞ ദോശയെ അതീവ രുചികരമായ മറ്റൊരു വിഭവമാക്കി മാറ്റാൻ സാധിക്കുമെങ്കിലോ? വീട്ടിലുള്ള സാധാരണ ചേരുവകൾ ഉപയോഗിച്ച് 10 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഒരു ‘എഗ്ഗ് ദോശ മസാല’യുടെ റെസിപ്പി നോക്കാം.

 

ആവശ്യമായ ചേരുവകൾ

 

ബാക്കി വന്ന ദോശ, മുട്ട, സവാള, ഇഞ്ചി, വെളുത്തുള്ളി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ചിക്കൻ മസാല, കടുക്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ്

 

തയ്യാറാക്കുന്ന വിധം

 

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പിലയും വറ്റൽമുളകും ചേർത്ത് വറുത്ത ശേഷം സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക. ഉള്ളി മൂത്ത് വരുമ്പോൾ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, ഉപ്പ് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കുക.

തയ്യാറാക്കിയ മസാലയിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ചിക്കിയെടുക്കുക. മുട്ട വെന്തുകഴിയുമ്പോൾ അല്പം ഗരം മസാല കൂടി ചേർക്കാം. നേരത്തെ മുറിച്ചുവെച്ച ദോശ കഷ്ണങ്ങൾ ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. മസാല ദോശയിൽ പിടിക്കുന്നതിനായി അല്പം വെള്ളം തളിച്ച് പാത്രം അടച്ചുവെച്ച് കുറഞ്ഞ തീയിൽ വേവിക്കുക. ചൂടോടെ വിളമ്പാവുന്ന ഈ വിഭവം ബ്രേക്ക്‌ഫാസ്റ്റായും നാലുമണി പലഹാരമായും ഉപയോഗിക്കാം. ദോശ കളയാതെ തന്നെ പുതിയൊരു രുചി പരീക്ഷിക്കാൻ ഈ എളുപ്പവഴി സഹായിക്കും.

Follow Us