AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Painkillers Side Effects: കൊലയാളിയാകുന്ന പെയിൻ കില്ലറുകൾ: വേദനസംഹാരികൾ വൃക്കകളെ എങ്ങനെ ബാധിക്കും?

Painkillers And Kidney Diseases: നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഐബുപ്രോഫെൻ, ഡൈക്ലോഫെനാക് തുടങ്ങിയ വേദനസംഹാരികളുടെ അമിതമായ ഉപയോ​ഗം കാലക്രമേണ വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കാൻ കാരണമാകുന്നു. അതുപോലെ ദീർഘകാലം ഇവ ഉപയോഗിക്കുന്നത് വൃക്കകളുടെ ശുദ്ധീകരണ പ്രക്രിയയെ തടസപ്പെടുത്തുകയും ഗുരുതരമായ വൃക്കരോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും.

Neethu Vijayan
Neethu Vijayan | Published: 14 Apr 2026 | 05:47 PM
തലവേദന, ശരീരവേദന, ആർത്തവ വേദന, സന്ധികളിലെ പിരിമുറുക്കം തുടങ്ങി എന്ത് തന്നെയായലും വേദനകളെ മറികടക്കാൻ നമ്മൾ ആശ്രയിക്കുന്നത് വേദനസംഹാരികളെയാണ്. വേദനസംഹാരികളിൽ പലതും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ലഭ്യമാണെന്നതാണ് നമുക്ക് സൗകര്യമാകുന്നത്. എന്നാൽ ഇവയുടെ അനിയന്ത്രിതമായ ഉപയോഗം വൃക്കകളെ നിശബ്ദമായി തകരാറിലാക്കുമെന്നതാണ് വാസ്തവം. (Image Credits: Getty Images)

1 / 5
നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഐബുപ്രോഫെൻ, ഡൈക്ലോഫെനാക് തുടങ്ങിയ വേദനസംഹാരികളുടെ അമിതമായ ഉപയോ​ഗം കാലക്രമേണ വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കാൻ കാരണമാകുന്നു. അതുപോലെ ദീർഘകാലം ഇവ ഉപയോഗിക്കുന്നത് വൃക്കകളുടെ ശുദ്ധീകരണ പ്രക്രിയയെ തടസപ്പെടുത്തുകയും ഗുരുതരമായ വൃക്കരോഗങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും.

2 / 5
അതേസമയം കൃത്യമായ അളവിലും ഡോക്ടറുടെ നിർദ്ദേശപ്രകാരവും കഴിക്കുകയാണെങ്കിൽ ഒരുപരിധിവരെ വേദനസംഹാരികൾ സുരക്ഷിതമാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ളവർക്ക് വേദനസംഹാരികൾ കൂടുതൽ ദോഷകരമാണ്. ശരീരത്തിൽ ജലാംശം വളരെ കുറവാണെങ്കിൽ മരുന്നിലെ രാസഘടകങ്ങൾ വൃക്കകളെ നേരിട്ട് ബാധിക്കുകയും അത് വലിയ രോ​ഗത്തിന് കാരണമാകുകയും ചെയ്യുന്നു.

3 / 5
അതുപോലെ തന്നെ മരുന്ന് കഴിക്കുമ്പോൾ കഴിവതും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പനിയുള്ളപ്പോൾ. ഡോക്ടർ നിർദ്ദേശിച്ച കാലാവധിക്ക് ശേഷം മരുന്ന് കഴിക്കുകയും ചെയ്യരുത്. ഇത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ഗുരുതരമായ കേസുകളിൽ വൃക്ക തകരാറിലാകുന്നതിനും കാരണമായേക്കാം.

4 / 5
വൃക്കകളുടെ തകരാറിലാകുമ്പോൾ പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ ശ്രദ്ധേയമായ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഏറ്റവും ​ഗുരുതരമായ സാഹചര്യത്തിലാകും അവ തിരിച്ചറിയുക.  പ്രമേഹം, രക്തസമ്മർദ്ദം എന്നിവയുള്ളവർ വേദനസംഹാരികൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഇത്തരം കാര്യങ്ങൾ ചെയ്യുന്നതാണ് നല്ലത്.

5 / 5
Follow Us