AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vishu 2026: വിഷുക്കണി വെക്കുമ്പോൾ കൃഷ്ണ വിഗ്രഹത്തിൽ ഈ തെറ്റ് വരുത്തരുത്; ഇവയെല്ലാം ഉണ്ടെന്നു ഉറപ്പുവരുത്തുക

Vishu 2026 Vishu Kani Preparation: അതിനാൽ തന്നെ വിഷുക്കണി ഒരുക്കുമ്പോൾ ഭക്തിയോടെ വളരെ ശ്രദ്ധാപൂർവ്വം വേണം കാര്യങ്ങൾ ചെയ്യുവാൻ. കാരണം നാം ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും അതിന്റെ ഐശ്വര്യത്തിന് ഭംഗം വരുത്തും. തേച്ചു മിനുക്കിയ വെങ്കലത്തിന്റെ ഉരുളിയിലാണ് കണി വെക്കേണ്ടത്. മറ്റു പാത്രങ്ങളിൽ വെക്കുന്നത് അത്ര ശുഭകരമായി കണക്കാക്കുന്നില്ല. എന്നിരുന്നാലും നിങ്ങൾക്ക് ഉള്ളതുകൊണ്ട് ചെയ്യാവുന്നതാണ്. കൂടാതെ ഉരുളിയിൽ ധാന്യങ്ങളായ കുത്തരി, നെല്ല്, എന്നിവ ഉണ്ടായിരിക്കണം.........

Ashli C
Ashli C | Edited By: Arun Nair | Updated On: 21 Apr 2026 | 06:41 PM
വിഷു ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് വിഷുക്കണി ഒരുക്കുന്നത്. വരുന്ന വർഷത്തേക്കുള്ള ഐശ്വര്യവും സമൃദ്ധിയും ആണ് കണിയിലൂടെ നാം ദർശനം നടത്തേണ്ടത്. അതിനാൽ തന്നെ വിഷുക്കണി ഒരുക്കുമ്പോൾ  ഭക്തിയോടെ വളരെ ശ്രദ്ധാപൂർവ്വം വേണം കാര്യങ്ങൾ ചെയ്യുവാൻ. കാരണം നാം ചെയ്യുന്ന ചെറിയ തെറ്റുകൾ പോലും അതിന്റെ ഐശ്വര്യത്തിന് ഭംഗം വരുത്തും. (Image Credit Source: Facebook/Getty Images)

1 / 5
തേച്ചു മിനുക്കിയ വെങ്കലത്തിന്റെ ഉരുളിയിലാണ് കണി വെക്കേണ്ടത്. മറ്റു പാത്രങ്ങളിൽ വെക്കുന്നത് അത്ര ശുഭകരമായി കണക്കാക്കുന്നില്ല. എന്നിരുന്നാലും നിങ്ങൾക്ക് ഉള്ളതുകൊണ്ട് ചെയ്യാവുന്നതാണ്. കൂടാതെ ഉരുളിയിൽ ധാന്യങ്ങളായ കുത്തരി, നെല്ല്, എന്നിവ ഉണ്ടായിരിക്കണം. പിന്നെ വിവിധ പഴങ്ങളും പച്ചക്കറികളും കണി കാണുന്നതിൽ വയ്ക്കാവുന്നതാണ്.

2 / 5
പ്രധാനമായും കണിവെള്ളരി, ചക്ക, മാമ്പഴം എന്നിങ്ങനെ നമ്മുടെ നാട്ടിൽ സുലഭമായവ  വെക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം ഉണങ്ങിയതോ പൊട്ടിയതോ ആയ പഴങ്ങളോ പച്ചക്കറികളോ കണികാണാൻ ഉപയോഗിക്കരുത്. കണിയിൽ വയ്ക്കേണ്ട പ്രധാനപ്പെട്ട മറ്റൊന്നാണ് കൊന്നപ്പൂവ്. 
ഒരിക്കലും കൊന്നപ്പൂവ് വാടിയതോ അല്ലെങ്കിൽ തണ്ടിൽ നിന്നും വീണുപോയതോ ആയിട്ടുള്ളത് കണികാണാൻ പാടില്ല.

പ്രധാനമായും കണിവെള്ളരി, ചക്ക, മാമ്പഴം എന്നിങ്ങനെ നമ്മുടെ നാട്ടിൽ സുലഭമായവ വെക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം ഉണങ്ങിയതോ പൊട്ടിയതോ ആയ പഴങ്ങളോ പച്ചക്കറികളോ കണികാണാൻ ഉപയോഗിക്കരുത്. കണിയിൽ വയ്ക്കേണ്ട പ്രധാനപ്പെട്ട മറ്റൊന്നാണ് കൊന്നപ്പൂവ്. ഒരിക്കലും കൊന്നപ്പൂവ് വാടിയതോ അല്ലെങ്കിൽ തണ്ടിൽ നിന്നും വീണുപോയതോ ആയിട്ടുള്ളത് കണികാണാൻ പാടില്ല.

3 / 5
കൂടാതെ ഉരുളിയിൽ വാൽക്കണ്ണാടി വയ്ക്കാം. ഇത് ഭഗവതിയുടെ സാന്നിധ്യമായാണ് കണക്കാക്കുന്നത്. കോടി മുണ്ട്, നാണയം നോട്ടുകൾ എന്നിവയും വെക്കാം. ഇവയ്ക്കൊപ്പം മതഗ്രന്ഥങ്ങൾ ആയ ഭഗവത്ഗീതയോ രാമായണമോ കണികാണാൻ ശുഭകരമാണ്. ഇവയ്ക്കെല്ലാ നടുക്കായാണ് ഭഗവാൻ കൃഷ്ണന്റെ വിഗ്രഹം വയ്ക്കേണ്ടത്.

4 / 5
കൂടാതെ നിലവിളക്ക് കത്തിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരിക്കലും നിലവിളക്കിന്റെ ദീപത്തിന്റെ നിഴൽ കൃഷ്ണവിഗ്രഹത്തിന്റെ മുഖത്ത് പതിയുന്ന രീതിയിൽ സ്ഥാപിക്കരുത്. നിഴൽ വീണ കൃഷ്ണവിഗ്രഹം കണികാണുന്നത് ശുഭകരമല്ല. കൂടാതെ കണികാണാൻ അഞ്ചു തിരിയിട്ട വിളക്കുകൾ കത്തിക്കുന്നതാണ് നല്ലത്. ചുറ്റും ചിരാതുകൾ കത്തിച്ചു വയ്ക്കുന്നത് നല്ലതാണ്. മാത്രമല്ല നിലവിളക്കിന്റെ വെളിച്ചത്തിൽ സ്വന്തം മുഖവും കണിയും കാണുന്ന രീതിയിൽ വേണം ക്രമീകരിക്കാൻ.

5 / 5
Follow Us