AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hair Care Tips: തലമുടിക്ക് ബെസ്റ്റ് ഷാംപൂ ഏത് ? തിരഞ്ഞെടുക്കേണ്ടത് എങ്ങനെ?

നിങ്ങളുടെ മുടിക്ക് ഏത് ഷാംപൂ തിരഞ്ഞെടുക്കണം, ഏതാണ് നിങ്ങൾക്ക് പറ്റിയത്, എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ വിവരങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്

Hair Care Tips: തലമുടിക്ക് ബെസ്റ്റ് ഷാംപൂ ഏത് ? തിരഞ്ഞെടുക്കേണ്ടത് എങ്ങനെ?
Best Shampoos Hair CareImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Published: 08 Feb 2026 | 03:26 PM

മുടിയുടെ ആരോഗ്യം എല്ലാവർക്കും എപ്പോഴും ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. അതുകൊണ്ട് തന്നെ പല മരുന്നുകൾ ഉപയോഗിച്ചും മുടിയുടെ സംരക്ഷണം ഉറപ്പാക്കാൻ ആളുകൾ ശ്രമിക്കാറുണ്ട്. ഇതിലൊന്നാണ് ഷൂംപൂകളുടെ ഉപയോഗം. മുടിക്ക് ആവശ്യമുള്ള ഷാംപൂ ഏതാണെന്നും അതെങ്ങനെ ഉപയോഗിക്കാമെന്നും പലർക്കും ഇപ്പോഴും കാര്യമായി അറിയില്ല. ഇതെങ്ങനെ വേണം, ഏത് ഷാംപൂകളാണ് തിരഞ്ഞെടുക്കേണ്ടത് തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം. മുടിയുടെ തരം അനുസരിച്ചായിരിക്കണം മികച്ച ഷാംപൂ തിരഞ്ഞെടുക്കാൻ.

എണ്ണമയമുള്ള മുടി

മുടി പെട്ടെന്ന് ഒട്ടിപ്പിടിക്കുക, എണ്ണമയം അനുഭവപ്പെടുക തുടങ്ങിയവയുണ്ടെങ്കിൽ ക്ലാരിഫയിംഗ്, വോളുമൈസിംഗ്, ബാലൻസിംഗ് എന്നിവ രേഖപ്പെടുത്തിയിരിക്കുന്ന ഷാംപുകൾ വേണം ഉപയോഗിക്കാൻ. ഇവയിൽ ടീ-ട്രീ ഓയിൽ , സാലിസിലിക് ആസിഡ് എന്നിവ അടങ്ങിയിരിക്കണം. അമിത മോയ്സ്ചറൈസിംഗ്/സ്മൂത്തനിംഗ് ഷാംപൂകൾ ഒഴിവാക്കണം.

വരണ്ട മുടി

വരണ്ട മുടിക്കാർ ഹൈഡ്രേറ്റിംഗ്, മോസ്ച്യുറൈസിംഗ്, സ്മൂത്തനിംഗ് ഷാംപൂകൾ ഉപയോഗിക്കാം. ഇവയിൽ അലോവര, ഗ്ലിസറിൻ , ആർഗൻ ഓയിൽ എന്നിവ ഉണ്ടോ എന്നിവ ചേർന്നിണ്ടുണ്ടോ പരിശോധിക്കണം. സ്വഭാവിക എണ്ണമയം നിലനിർത്താൻ സൾഫേറ്റ് ഇല്ലാത്ത ഷാംപൂകളും ഉപയോഗിക്കാവുന്നതാണ്.

താരനുള്ളവർ

ഏല്ലാവരെയും ആശങ്കപ്പെടുത്തുന്ന ഒന്നാണ് മുടിയിലെ താരൻ്റെ ശല്യം . ഇത് ഒഴിവാക്കാനായി ആൻ്റി ഡാൻഡ്രഫ് ഷാംപൂകൾ തന്നെ ഉപയോഗിക്കാവുന്നതാണ്. ഇത്തരം ഷംപൂകളിൽ സിങ്ക് പൈറിത്തിയോൺ, കെറ്റോകോണസോൾ, സെലീനിയം സൾഫൈഡ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ടോ? എന്ന് വാങ്ങുമ്പോൾ ചോദിക്കാം.

ചുരുണ്ട മുടി

ചുരുണ്ട മുടിക്കാർ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം സൾഫേറ്റ് ഫ്രീ ഷാംപൂകൾ ഉപയോഗിക്കാനാണ്. കോക്കനട്ട് ഓയില്‍, ജോജോബ ഓയില്‍ എന്നിവ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കണം.

മുടികൊഴിച്ചിൽ തടയാൻ

മുടികൊഴിച്ചിലുള്ളവർ അത് തടയാൻ ആൻ്റി ഹെയർ ഫാൾ ഷാംപൂ ഉപയോഗിക്കണം. മാത്രമല്ല ബയോട്ടിൻ, കെരാറ്റിൻ, കഫീൻ, ഭൃംഗരാജ്, നെല്ലിക്ക എന്നീ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കണം.

( പൊതുവായ വിവരങ്ങളിൽ നിന്നും വിദഗ്ദർ തയ്യാറാക്കാിയ ലേഖനങ്ങളുടെ ഡാറ്റയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നച്. ഇവയുടെ 100 ശതമാനം ആധികാരികത ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല )

Follow Us