AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Noice Side Effects: ഉച്ചത്തിലുള്ള ശബ്ദം കേൾക്കാറുണ്ടോ? കേൾവിശക്തി മാത്രമല്ല, ശരീരത്തിന്റെ ബാലൻസും നഷ്ടപ്പെടാം

Noise Pollution And Balance Issues: ഡിജെ പാർട്ടികൾ, ഉയർന്ന ശബ്ദത്തിലുള്ള ഇയർഫോൺ ഉപയോഗം, ഫാക്ടറികളിലെ വലിയ യന്ത്രങ്ങളുടെ ശബ്ദം, റോഡിലെ ഗതാഗതക്കുരുക്കിലെ ഹോണുകൾ എന്നിവയെല്ലാം നമ്മുടെ കേൾവിശക്തിയെ മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥയെയും ഗുരുതരമായി ബാധിക്കാമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. അതിശക്തമായ ശബ്ദം എങ്ങനെയാണ് ചെവിക്കും ശരീരത്തിനും സ്ഥിരമായ കേടുപാടുകൾ വരുത്തുന്നതെന്ന് നമുക്ക് നോക്കാം.

Noice Side Effects: ഉച്ചത്തിലുള്ള ശബ്ദം കേൾക്കാറുണ്ടോ? കേൾവിശക്തി മാത്രമല്ല, ശരീരത്തിന്റെ ബാലൻസും നഷ്ടപ്പെടാം
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Neethu Vijayan
Neethu Vijayan | Published: 15 Nov 2026 | 01:15 PM

നമ്മുടെ നിത്യജീവിതത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നാണ് ശബ്ദമലിനീകരണം. ഡിജെ പാർട്ടികൾ, ഉയർന്ന ശബ്ദത്തിലുള്ള ഇയർഫോൺ ഉപയോഗം, ഫാക്ടറികളിലെ വലിയ യന്ത്രങ്ങളുടെ ശബ്ദം, റോഡിലെ ഗതാഗതക്കുരുക്കിലെ ഹോണുകൾ എന്നിവയെല്ലാം നമ്മുടെ കേൾവിശക്തിയെ മാത്രമല്ല, ശരീരത്തിൻ്റെ മൊത്തത്തിലുള്ള സന്തുലിതാവസ്ഥയെയും ഗുരുതരമായി ബാധിക്കാമെന്നാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. അതിശക്തമായ ശബ്ദം എങ്ങനെയാണ് ചെവിക്കും ശരീരത്തിനും സ്ഥിരമായ കേടുപാടുകൾ വരുത്തുന്നതെന്ന് ഫരീദാബാദിലെ സർവോദയ ഹോസ്പിറ്റലിലെ ഇഎൻടി കോക്ലിയർ ഇംപ്ലാന്റ് വിഭാഗം ഡയറക്ടറായ ഡോ. രവി ഭാട്ടിയ പറയുന്നത് നമുക്ക് നോക്കാം.

ALSO READ: ദിവസവും കാർഡിയോ ചെയ്യുന്നത് ഹൃദയത്തിന് സുരക്ഷിതമാണോ?

ചെവിക്കുള്ളിൽ എന്ത് സംഭവിക്കുന്നു?

നമ്മുടെ ചെവിക്ക് ശബ്ദ തരംഗങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന അതിലോലമായ ‘കോക്ലിയ’ (Cochlea) എന്ന ആന്തരിക കർണ്ണ ഭാഗമുണ്ട്. ഇതിനുള്ളിൽ ആയിരക്കണക്കിന് സൂക്ഷ്മമായ രോമകോശങ്ങൾ അടങ്ങിയിരിക്കുന്നു. നാം സാധാരണ സംസാരിക്കുന്ന ശബ്ദം ഈ കോശങ്ങൾക്ക് സുരക്ഷിതമാണ്. ഉദാഹരണത്തിന് 60 ഡെസിബൽ വരെ. എന്നാൽ 85 ഡെസിബലിൽ കൂടുതൽ ശക്തിയുള്ള ശബ്ദം തുടർച്ചയായി ചെവിയിലേക്ക് എത്തുമ്പോൾ, ഈ സൂക്ഷ്മമായ രോമകോശങ്ങൾ തകരാറിലാകുകയോ നശിച്ചുപോകുകയോ ചെയ്യുന്നു. ഈ കോശങ്ങൾക്ക് സ്വയം പുനരുജ്ജീവിപ്പിക്കാൻ കഴിവില്ലാത്തതിനാൽ, ഇത് സ്ഥിരമായ കേൾവിശക്തി നഷ്ടപ്പെടാൻ കാരണമാകുന്നു.

ശരീരത്തിൻ്റെ സന്തുലിതാവസ്ഥയും ആന്തരിക കർണ്ണവും

നമ്മുടെ ശരീരം നേരെ നിൽക്കാനും നടക്കാനും വീഴാതെ ബാലൻസ് ചെയ്യാനും സഹായിക്കുന്നത് ചെവിയുടെ ആന്തരിക ഭാഗത്തുള്ള വെസ്റ്റിബുലാർ സിസ്റ്റം ആണ്. ഈ സിസ്റ്റത്തിൽ ദ്രാവകവും ചെറിയ സെൻസറുകളും അടങ്ങിയിരിക്കുന്നു. തലയുടെ ചലനത്തിനനുസരിച്ച് ഈ ദ്രാവകം ചലിക്കുകയും, നാം എവിടെയാണ് നിൽക്കുന്നത് എന്ന വിവരം തലച്ചോറിന് കൈമാറുകയും ചെയ്യുന്നു.

എന്നാൽ അതിശക്തമായ ശബ്ദ തരംഗങ്ങൾ ചെവിയുടെ ആന്തരിക ഭാഗത്തെ ഈ സന്തുലിതാവസ്ഥാ സംവിധാനത്തെയും ബാധിക്കുന്നു. ഉച്ചത്തിലുള്ള ശബ്ദം ചെവിക്കുള്ളിലെ ദ്രാവകത്തിൻ്റെ മർദ്ദം കൂട്ടുകയും, വെസ്റ്റിബുലാർ നാഡിയെ തകരാറിലാക്കുകയും ചെയ്യും. ശബ്ദം കാരണം ആന്തരിക കർണ്ണത്തിന് കേടുപാടുകൾ സംഭവിക്കുമ്പോൾ പെട്ടെന്ന് ചുറ്റുമുള്ളതെല്ലാം കറങ്ങുന്നതുപോലെ തോന്നുകയോ നടക്കുമ്പോൾ കാൽതെറ്റുന്നതുപോലെയോ അനുഭവപ്പെടാം.

ഉച്ചത്തിലുള്ള ശബ്ദത്തോട് ശരീരം പ്രതികരിക്കുന്നത് കടുത്ത തലവേദനയ്ക്കും മാനസിക സമ്മർദ്ദത്തിനും കാരണമാകാം. ചെവിയിൽ നിരന്തരമായി മൂളുന്നതോ ചൂളംവിളിക്കുന്നതോ ആയ ശബ്ദം കേൾക്കുന്ന അവസ്ഥയ്ക്ക് ഇത് വഴിതെളിക്കും. ശബ്ദത്തിൻ്റെ ആഘാതം ചെറിയ തോതിൽ തുടങ്ങി പിന്നീട് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാം. അതിനാൽ ചെവിയുടെ ആരോഗ്യം എപ്പോഴും ശ്രദ്ധയോടെ പരിപാലിക്കണമെന്ന് ഡോ. രവി ഭാട്ടിയ പറയുന്നു.

ചെവി സുരക്ഷിതമായി സൂക്ഷിക്കാൻ

ഇയർഫോൺ ഉപയോഗം കുറയ്ക്കുക: ഫോണിലോ ലാപ്‌ടോപ്പിലോ പാട്ടോ മറ്റ് ഓഡിയോയോ കേൾക്കുമ്പോൾ വോളിയം 60 ശതമാനത്തിൽ താഴെയായി നിലനിർത്തുക. തുടർച്ചയായി മണിക്കൂറുകളോളം ഇയർഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

ഇയർപ്ലഗുകൾ ഉപയോഗിക്കുക: വലിയ ശബ്ദമുള്ള ജോലികളിൽ ഏർപ്പെടുന്നവരോ ഫാക്ടറികളിൽ ജോലി ചെയ്യുന്നവരോ പ്രൊട്ടക്ടീവ് ഇയർപ്ലഗുകൾ ഉപയോഗിക്കുന്നത് ചെവിയെ സംരക്ഷിക്കും.

ഇടവേളകൾ നൽകുക: ഉച്ചത്തിലുള്ള ശബ്ദമുള്ള അന്തരീക്ഷത്തിൽ തുടർച്ചയായി നിൽക്കാതെ ഇടയ്ക്കിടെ ശാന്തമായ സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.

English Summary:

Discover how loud noise causes permanent hearing damage and affects your body’s balance system. Read expert medical insights and prevention tips.

 

 

Follow Us