സംഭവിക്കരുതാത്തത് സംഭവിച്ചു! ജുനൈദിന്റെ മരണത്തില്‍ മാപ്പ് പറഞ്ഞ് കെഎസ്ഇബി; ഉത്തരവാദികള്‍ക്കെതിരെ നടപടി
KSEB Tenders Public Apology Over Teen’s Electrocution Death in Malappuram: തിരൂരങ്ങാടിയില്‍ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് 14 വയസുകാരന് മരിച്ചതില്‍ പരസ്യമായി മാപ്പു പറഞ്ഞ് കെഎസ്ഇബി. ജുനൈദിന്റെ ജീവഹാനിയില്‍ സങ്കടമുണ്ടെന്നും, ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബോര്‍ഡ് വ്യക്തമാക്കി.
തിരുവനന്തപുരം/മലപ്പുറം: തിരൂരങ്ങാടിയില്‍ വൈദ്യുത പോസ്റ്റിന്റെ സ്റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് 14 വയസുകാരന് മരിച്ചതില്‍ പരസ്യമായി മാപ്പു പറഞ്ഞ് കെഎസ്ഇബി. ജുനൈദിന്റെ ജീവഹാനിയില്‍ സങ്കടമുണ്ടെന്നും, ഒരിക്കലും സംഭവിക്കരുതാത്തതാണ് സംഭവിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ബോര്‍ഡ് വ്യക്തമാക്കി. പൊതുജനസമക്ഷം മാപ്പ് പറയുന്നുവെന്നും കെഎസ്ഇബി കുറിച്ചു. ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ അതിപ്രധാനമായാണ് പരിഗണിക്കുന്നത്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
അപകടമുണ്ടാകാനുണ്ടായ സാഹചര്യം കൃത്യമായും നിഷ്പക്ഷമായും അന്വേഷിക്കും. തിരൂരങ്ങാടി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ നേതൃത്വത്തിലാകും അന്വേഷണം. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.
എല്ലാ ലൈനുകളും പട്രോളിങ് നടത്തി അപകടസാധ്യത കണ്ടെത്തി ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്നും ബോര്‍ഡ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി. എന്തെങ്കിലും അപകചസാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയും വിശദാംശങ്ങളും 9496010101 എന്ന നമ്പരില്‍ വാട്സാപ്പ് ചെയ്ത് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.
ഇത്തരം അപകടം ഇനിയൊരിക്കല്‍ക്കൂടി ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ നടപടികളും ആത്മാര്‍ത്ഥമായി സ്വീകരിക്കുമെന്നും, ജുനൈദിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും ബോര്‍ഡ് വ്യക്തമാക്കി. ‘കെഎസ്ഇബി മാനേജ്മെന്റിന്റെയും ജീവനക്കാരുടെയും പേരില്‍ ജുനൈദിന്റെ മാതാപിതാക്കളുടെയും, ബന്ധുക്കളുടെയും, കൂട്ടുകാരുടെയും, പൊതുജനങ്ങളുടെയും മുമ്പാകെ ഒരിക്കല്‍ക്കൂടി മാപ്പ് പറയുന്നു’വെന്ന് വ്യക്തമാക്കിയാണ് കെഎസ്ഇബി കുറിപ്പ് അവസാനിപ്പിച്ചത്.
കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സംഭവത്തില്‍ വൈദ്യുത വകുപ്പ് മന്ത്രി സണ്ണി ജോസഫ് അടിയന്തര അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു. ജുനൈദിന്റെ മരണം വേദനാജനകമാണെന്നും, കുട്ടിയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Also Read: പാടത്ത് മീൻപിടിക്കാൻ പോയ വിദ്യാർഥി സ്റ്റേ കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചു
സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് വസ്തുതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരൂരങ്ങാടി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോട് നിര്‍ദ്ദേശിച്ചു. ഒരു വര്‍ഷത്തിലധികമായി ഓഫായി കിടക്കുന്നതും, അറ്റക്കുറ്റപ്പണികള്‍ നടത്താത്തതുമായ ലൈനുകള്‍ അഴിച്ചുമാറ്റാന്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചോയെന്ന് അന്വേഷിക്കും. വീഴ്ച വരുത്തിയതായി കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
English Summary
KSEB issued a public apology after 14-year-old Junaid was electrocuted by a stay wire in Tirurangadi. The board stated that the tragedy should never have happened and promised strict action against those responsible. The Deputy Chief Engineer of the Tirurangadi Electrical Circle will lead a fair investigation into the incident.