വ്യായാമം ചെയ്യുന്നവർക്ക് മികച്ച ഊർജ്ജം നൽകാൻ ബീറ്റ്റൂട്ട്; അറിയാം ഈ അത്ഭുത ഗുണങ്ങൾ!

Why Beetroot is the Ultimate Natural Pre-Workout Drink for Exercise Efficiency: വ്യായാമത്തിന് പുറമെ ഹൃദയാരോഗ്യത്തിനും നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഏറെ നല്ലതാണ്. രക്തക്കുഴലുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. ബീറ്റ്റൂട്ട് മാത്രമല്ല, ചീര, ലെറ്റ്യൂസ് പോലുള്ള ഇലക്കറികളിലും ഡയറ്ററി നൈട്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്

വ്യായാമം ചെയ്യുന്നവർക്ക് മികച്ച ഊർജ്ജം നൽകാൻ ബീറ്റ്റൂട്ട്; അറിയാം ഈ അത്ഭുത ഗുണങ്ങൾ!

പ്രതീകാത്മക ചിത്രം

Published: 

23 Oct 2026 | 04:03 PM

വ്യായാമം ചെയ്യുന്നവരുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന മികച്ച ഭക്ഷണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ പലപ്പോഴും ബീറ്റ്റൂട്ട് ആരുടെയും മനസ്സിൽ ആദ്യം വരില്ല. എന്നാൽ വ്യായാമം ചെയ്യുമ്പോൾ ശരീരത്തെ സഹായിക്കുന്ന ഡയറ്ററി നൈട്രേറ്റുകൾ ബീറ്റ്റൂട്ടിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് പോലെയുള്ള നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, ശരീരം അതിലെ നൈട്രേറ്റിനെ നൈട്രൈറ്റായും തുടർന്ന് നൈട്രിക് ഓക്സൈഡായും മാറ്റുന്നു. ഈ നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകൾ വികസിക്കാൻ സഹായിക്കുകയും, അതുവഴി രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിലൂടെ ശരീരത്തിലെ പേശികളിലേക്കും മറ്റും ആവശ്യമായ ഓക്സിജനും പോഷകങ്ങളും വളരെ എളുപ്പത്തിൽ എത്തിച്ചേരും.

ഡയറ്ററി നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന് ആവശ്യമായ ഓക്സിജൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. അതായത്, കുറഞ്ഞ ഓക്സിജൻ ഉപയോഗിച്ച് ശരീരത്തിന് കൂടുതൽ സമയം പ്രവർത്തിക്കാൻ സാധിക്കും. ദീർഘനേരമുള്ള കഠിനമായ വ്യായാമങ്ങൾക്കും കായിക വിനോദങ്ങൾക്കും ഇത് ഏറെ ഗുണം ചെയ്യും. എന്നാൽ ഇത് എല്ലാവരിലും ഒറ്റയടിക്ക് വലിയ മാറ്റങ്ങൾ നൽകണമെന്നില്ല. നിരന്തരം കഠിന പരിശീലനം നടത്തുന്ന അത്‌ലറ്റുകളിൽ ഇത് വ്യത്യസ്തമായ ഫലങ്ങളാണ് നൽകുന്നതെന്ന് പുതിയ പഠനങ്ങൾ പറയുന്നു. അതിനാൽ വ്യായാമത്തിന് പിന്തുണ നൽകുന്ന ഒരു മാർഗ്ഗമായി മാത്രം ഇത്നെ കണ്ടാൽ മതി.

Also Read: ചിക്കൻ കഴിച്ച് മടുത്തോ? വർക്കൗട്ടിന് ശേഷം മത്സ്യം കഴിച്ചാലുള്ള ഗുണങ്ങൾ അറിയു!

വ്യായാമത്തിന് പുറമെ ഹൃദയാരോഗ്യത്തിനും നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഏറെ നല്ലതാണ്. രക്തക്കുഴലുകളുടെ പ്രവർത്തനം സുഗമമാക്കുന്നതിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. ബീറ്റ്റൂട്ട് മാത്രമല്ല, ചീര, ലെറ്റ്യൂസ് പോലുള്ള ഇലക്കറികളിലും ഡയറ്ററി നൈട്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ ബീറ്റ്റൂട്ടിൽ ഇത് കൂടുതൽ അടങ്ങിയിരിക്കുന്നു എന്നതിനാലാണ് കായികരംഗത്തെ പല ഗവേഷണങ്ങളിലും ബീറ്റ്റൂട്ട് ജ്യൂസിന് വലിയ പ്രാധാന്യം നൽകുന്നത്.

ബീറ്റ്റൂട്ട് കഴിക്കുന്നത് പെട്ടെന്നൊരു ദിവസം നിങ്ങളെ ഒരു മികച്ച അത്‌ലറ്റാക്കി മാറ്റില്ലെങ്കിലും, ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാനും വ്യായാമം കൂടുതൽ ഊർജ്ജസ്വലമാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് തീർച്ചയായും സഹായിക്കും. ഡയറ്റിൽ ബീറ്റ്റൂട്ട് ഇലക്കറികൾ ഉൾപ്പെടുത്തുന്നത് തീർച്ചയായും ഗുണം ചെയ്യും എന്ന് സാരം. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന് മുൻപുള്ള പ്രീ വർക്കൗട്ടായി ബീറ്റ്റൂട്ടിന് ഉപയോഗപ്പെടുത്താവുന്നതാണ്.

English Summary

Beetroot is packed with dietary nitrates that convert to nitric oxide in the body, improving blood flow and exercise efficiency. Adding beets naturally boosts stamina and supports overall cardiovascular health.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Loading...
Unable to load recommendations.
Follow Us
നവംബറിലാണ് കുഞ്ഞിന്റെ ജനനമെങ്കിൽ ഈ പേരുകൾ നൽകൂ...
കാടമുട്ടയോ കോഴിമുട്ടയോ? ഏതിലാണ് പോഷകം കൂടുതൽ
കിടിലൻ ലുക്കിൽ ഹീറോ എക്സ്ട്രീം 160R 4V
സാംസങ്ങിന്റെ ബജറ്റ് 5ജി ഫോൺ ഇന്ത്യയിൽ എത്തി
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി