AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: കുക്കറിൽ നിന്ന് പതഞ്ഞൊഴുകുന്നുണ്ടോ? വെള്ളം പുറത്തേക്ക് വരുന്നത് ഈസിയായി തടയാം

Prevent Pressure Cooker Overflow: വളരെ എളുപ്പമുള്ള ചില സൂത്രപ്പണികൾ ഉപയോഗിച്ച് ഇത് പൂർണ്ണമായും തടയാൻ സാധിക്കുമെന്ന് പലർക്കും അറിയില്ല. ഈ ഒരു കാരണത്താൽ കുക്കർ ഉപയോ​ഗിക്കാതെ മാറ്റിവച്ചിരിക്കുന്നവരും ഉണ്ട്. അടുക്കള ജോലി എളുപ്പമാക്കാനും കുക്കർ പതഞ്ഞൊഴുകുന്നത് തടയാനും സഹായിക്കുന്ന പ്രധാന കുറുക്കുവഴികൾ നമുക്ക് നോക്കിയാലോ.

Kitchen Tips: കുക്കറിൽ നിന്ന് പതഞ്ഞൊഴുകുന്നുണ്ടോ? വെള്ളം പുറത്തേക്ക് വരുന്നത് ഈസിയായി തടയാം
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 17 Oct 2026 | 01:13 PM

പ്രഷർ കുക്കറിൽ പരിപ്പോ അരിയൊ പയർ വർഗ്ഗങ്ങളോ വേവിക്കുമ്പോൾ വിസിൽ അടിക്കുന്നതിനൊപ്പം വെള്ളവും പതയും പുറത്തേക്ക് ചീറ്റി ഗ്യാസ് സ്റ്റൗവും അടുക്കളയും വൃത്തികേടാകുന്നത് മിക്ക വീടുകളിലെയും പ്രധാന പ്രശ്നമാണ്. എന്നാൽ വളരെ എളുപ്പമുള്ള ചില സൂത്രപ്പണികൾ ഉപയോഗിച്ച് ഇത് പൂർണ്ണമായും തടയാൻ സാധിക്കുമെന്ന് പലർക്കും അറിയില്ല. ഈ ഒരു കാരണത്താൽ കുക്കർ ഉപയോ​ഗിക്കാതെ മാറ്റിവച്ചിരിക്കുന്നവരും ഉണ്ട്. അടുക്കള ജോലി എളുപ്പമാക്കാനും കുക്കർ പതഞ്ഞൊഴുകുന്നത് തടയാനും സഹായിക്കുന്ന പ്രധാന കുറുക്കുവഴികൾ നമുക്ക് നോക്കിയാലോ.

ALSO READ: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ?

വെള്ളവും പതയും തടയാൻ ഇതാ ചില എളുപ്പവഴികൾ

പ്രഷർ കുക്കറിലെ വിസിലിലൂടെ വെള്ളവും പതയും പുറത്തേക്ക് വരുന്നത് ഗ്യാസ് സ്റ്റൗ അഴുക്കാക്കുക മാത്രമല്ല, കുക്കറിനുള്ളിലെ ഭക്ഷണം അടിക്കുപിടിക്കാനും ഇടയാക്കും. ഇത് ഒഴിവാക്കാൻ താഴെ പറയുന്ന ലളിതമായ ടിപ്പുകൾ പരീക്ഷിക്കാവുന്നതാണ്.

വെളിച്ചെണ്ണ അല്ലെങ്കിൽ എണ്ണ: പരിപ്പ്, കടല, പയർ വർഗ്ഗങ്ങൾ എന്നിവ കുക്കറിൽ വേവിക്കാൻ വെക്കുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയോ മറ്റ് സസ്യ എണ്ണയോ ഒഴിക്കുക. എണ്ണയുടെ സാന്നിധ്യം കുക്കറിനുള്ളിൽ പത രൂപപ്പെടുന്നത് തടയുകയും വെള്ളം പുറത്തേക്ക് ചീറ്റുന്നത് പൂർണ്ണമായി ഒഴിവാക്കുകയും ചെയ്യും.

സ്റ്റീൽ സ്പൂൺ ഇടുക: ഏറ്റവും ലളിതമായ മറ്റൊരു വഴിയാണിത്. വിസിൽ അടിക്കുമ്പോൾ വെള്ളം ചീറ്റാൻ സാധ്യതയുള്ള ധാന്യങ്ങളോ പരിപ്പോ വേവിക്കുമ്പോൾ കുക്കറിനുള്ളിലേക്ക് ചെറിയൊരു സ്റ്റീൽ സ്പൂൺ പത്രത്തോടൊപ്പം ഇടുക. ഇത് കുക്കറിനുള്ളിലെ മർദ്ദം കൃത്യമായി നിയന്ത്രിക്കാനും പതഞ്ഞുപൊന്തുന്നത് തടയാനും സഹായിക്കും.

എണ്ണ പുരട്ടുക: കുക്കറിന്റെ അടപ്പിന് ഉള്ളിലെ റബ്ബർ ഗാസ്കറ്റിലും അതുപോലെ വിസിൽ ഭാഗത്തും അല്പം വെളിച്ചെണ്ണ പുരട്ടി കൊടുക്കുക. ഇത് നീരാവി മാത്രം പുറത്തേക്ക് വിടാനും വെള്ളം പുറത്തേക്ക് തെറിക്കുന്നത് തടയാനും സഹായിക്കും.

വെള്ളത്തിന്റെ അളവും തീയും: കുക്കറിന്റെ ആകെ അളവിന്റെ മുക്കാൽ ഭാഗത്തിൽ കൂടുതൽ വെള്ളവും ഭക്ഷണസാധനങ്ങളും നിറയ്ക്കരുത്. തുടക്കത്തിൽ ഹൈ ഫ്ലെയിമിൽ വെച്ച ശേഷം കുക്കറിൽ മർദ്ദം നിറഞ്ഞു തുടങ്ങുമ്പോൾ തീ അല്പം കുറച്ചു കൊടുക്കുക. അമിതമായ തീയിൽ വേവിക്കുമ്പോഴാണ് പതഞ്ഞൊഴുകാൻ സാധ്യത കൂടുതൽ.

വൃത്തിയാക്കുക: കുക്കറിന്റെ വിസിലിന്റെ ഉള്ളിലെ ചെറിയ ദ്വാരങ്ങളിൽ മുൻപ് പാകം ചെയ്ത ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി അടഞ്ഞിരുന്നാൽ നീരാവി ശരിയായി പുറത്തുപോകാതെ വെള്ളം പതഞ്ഞു വരും. അതിനാൽ ഓരോ ഉപയോഗശേഷവും വിസിലും ഗാസ്കറ്റും കൃത്യമായി കഴുകി വൃത്തിയാക്കുക.

English Summary:

You face one big headache while cooking in a pressure cooker. Water, foam, and spill out of the whistle. The cooker blows the whistle, and boiling water spills all over the cooker lid and the gas stove. Here is how to prevent it.

Follow Us