Anti-Ageing Secrets: സൺസ്ക്രീൻ ഉപയോഗിക്കാൻ മടിയാണോ? എങ്കിൽ 30 കഴിഞ്ഞ സ്ത്രീകൾ അറിയണം ഇക്കാര്യങ്ങൾ
Anti-ageing secrets For Women: സൗന്ദര്യ ദിനചര്യകളിലും ചില മാറ്റങ്ങൾ അനിവാര്യമാണ്. 30 വയസ്സിലേക്ക് കടക്കുന്ന എല്ലാ സ്ത്രീകൾക്കും, ചില സമഗ്രമായ ചർമ്മസംരക്ഷണ നുറുങ്ങുകൾ പരിശീലിച്ചുകൊണ്ട് നിങ്ങളുടെ യുവത്വമുള്ള ചർമ്മം നിലനിൽത്താൻ സാധിക്കും. 30 വയസ്സുള്ള ഓരോ സ്ത്രീയും ആരംഭിക്കേണ്ട 5 ആന്റി-ഏജിംഗ് രഹസ്യ വഴികൾ ഇതാ.

ഒരു 30 വയസ് കഴിഞ്ഞാൽ സ്വാഭാവികമായും നമ്മുടെ ചർമ്മത്തിൽ ചില മാറ്റങ്ങളൊക്കെ കണ്ടുതുടങ്ങും. അതിൽ ഏറ്റവും പ്രധാനം പ്രായമാകുന്നതിൻ്റെ ചില ലക്ഷണങ്ങളാണ്. എന്നാൽ ഈ പ്രശ്നം നമുക്ക് പരിഹരിക്കാൻ പറ്റുന്നതാണ്. ജീവിതത്തിലെ ചില ശീങ്ങളിൽ മാറ്റം വരുത്തിയാൽ തന്നെ ഇവയെ ഒരു പരിധി വരെ തടഞ്ഞു നിർത്താനാവും. അത്തരത്തിൽ ഒന്നാണ് സൺസ്ക്രീൻ ഉപയോഗിക്കുന്നത്.
സൗന്ദര്യ ദിനചര്യകളിലും ചില മാറ്റങ്ങൾ അനിവാര്യമാണ്. 30 വയസ്സിലേക്ക് കടക്കുന്ന എല്ലാ സ്ത്രീകൾക്കും, ചില സമഗ്രമായ ചർമ്മസംരക്ഷണ നുറുങ്ങുകൾ പരിശീലിച്ചുകൊണ്ട് നിങ്ങളുടെ യുവത്വമുള്ള ചർമ്മം നിലനിൽത്താൻ സാധിക്കും. 30 വയസ്സുള്ള ഓരോ സ്ത്രീയും ആരംഭിക്കേണ്ട 5 ആന്റി-ഏജിംഗ് രഹസ്യ വഴികൾ ഇതാ.
30 വയസ്സ് തികയുമ്പോൾ, ട്രെറ്റിനോയിൻ, റെറ്റിനാൽഡിഹൈഡ്, റെറ്റിനോൾ തുടങ്ങിയ റെറ്റിനോയിഡുകൾ ഉപയോഗിക്കാൻ തുടങ്ങുക. ഇവ ഏറ്റവും നല്ല ആന്റി-ഏജിംഗ് ചേരുവകളാണുള്ളത്. ഇവ കൊളാജനെ ഉത്തേജിപ്പിക്കുകയും നേർത്ത വരകളും ചുളിവുകളും തൽക്ഷണം കുറയ്ക്കുകയും ചെയ്യുന്നു. നിങ്ങളുടെ മൊത്തത്തിലുള്ള ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിന്, 0.2-0.5% പോലുള്ള കുറഞ്ഞ ശക്തിയുള്ള റെറ്റിനോൾ ഉപയോഗിക്കാവുന്നതാണ്.
അകാല വാർദ്ധക്യത്തിന് ഏറ്റവും വലിയ കാരണം യുവി വികിരണങ്ങളാണ്. PA++++ ഉള്ള ഒരു സൺസ്ക്രീൻ നിങ്ങളുടെ ചർമ്മ സംരക്ഷണത്തിൽ പാലിക്കേണ്ട പ്രധാന ഘടകമാണ്. വീടിനുള്ളിൽ ആണെങ്കിൽ പോലും, സൺസ്ക്രീൻ ഉപയോഗിക്കുക. അത് ഒരു ശീലമായി മാറണം. മൊബൈൽ ഫോണുകളിൽ നിന്നും ലാപ്ടോപ്പുകളിൽ നിന്നും പുറംന്തള്ളുന്ന നീല വെളിച്ചം ചർമ്മത്തിന് വാർദ്ധക്യത്തിന് കാരണമാകുന്നവയാമ്. അതിനാൽ, നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ഒരു സൺസ്ക്രീൻ തിരഞ്ഞെടുക്കുക.
മുഖത്ത് ജലാംശം, നിലനിർത്തേണ്ടത് മറ്റൊരു പ്രധാന ഘടകമാണ്. ഹൈലൂറോണിക് ആസിഡ്, പെപ്റ്റൈഡുകൾ, സെറാമൈഡുകൾ എന്നിവ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇത് ഈർപ്പം നിലനിർത്താനും ചർമ്മത്തെ കൂടുതൽ നന്നാക്കാനും സഹായിക്കും. കൂടാതെ, ദീർഘകാല ചർമ്മ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.
നമ്മുടെ ചർമ്മം മലിനീകരണം, സമ്മർദ്ദം, മോശം ജീവിതശൈലി എന്നിവയ്ക്ക് വിധേയമാകുമ്പോൾ, രാവിലെ വിറ്റാമിൻ സി, വൈകുന്നേരം നിയാസിനാമൈഡ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ ശീലമാക്കുന്നത് വളരെ നല്ലതാണ്. ഇത് ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും അതുവഴി മൊത്തത്തിലുള്ള ചർമ്മത്തിന്റെ നിറം നിലനിർത്താനും സഹായിക്കുന്നു. ഈ സെറമുകളും ക്രീമുകളും പരിമിതമായ അളവിൽ ഉപയോഗിക്കുക. നല്ലൊരു മോയ്‌സ്ചറൈസർ ഉപയോഗിക്കാനും മടിക്കരുത്.