Maundy Thursday 2026: പെസഹാ അപ്പവും പാലും എളുപ്പത്തിൽ തയ്യാറാക്കാം, റെസിപ്പി ഇതാ
Maundy Thursday 2026 Pasaha Appam Recipe: കുരിശ് മരണത്തിന് മുമ്പ് യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം അത്താഴം കഴിച്ചതിന്റെയും കാൽ കഴുകിയതിന്റെയും ഓർമ്മപ്പെടുത്തലാണ് പെസഹാ വ്യാഴം. ഈ പുണ്യദിവസത്തിൽ ക്രൈസ്തവർ വളരെ പ്രാധാന്യത്തോടെ തയ്യാറാക്കുന്ന വിഭവങ്ങളാണ് പെസഹാ അപ്പവും പാലും. വളരെ എളുപ്പത്തിൽ ഇവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ...

Pesaha Appam
അന്ത്യഅത്താഴത്തിന്റെ ഓർമ പുതുക്കി വീണ്ടുമൊരു പെസഹാ വ്യാഴം കൂടി. കുരിശ് മരണത്തിന് മുമ്പ് യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം അത്താഴം കഴിച്ചതിന്റെയും കാൽ കഴുകിയതിന്റെയും ഓർമ്മപ്പെടുത്തലാണ് പെസഹാ വ്യാഴം. ഈ പുണ്യദിവസത്തിൽ ക്രൈസ്തവർ വളരെ പ്രാധാന്യത്തോടെ തയ്യാറാക്കുന്ന വിഭവങ്ങളാണ് പെസഹാ അപ്പവും പാലും. വളരെ എളുപ്പത്തിൽ ഇവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ…
പെസഹാ അപ്പവും പാലും റെസിപ്പി
പെസഹാ അപ്പം – ആവശ്യമായ ചേരുവകൾ
ഉഴുന്ന് – 1 കപ്പ്
തേങ്ങ – 1 കപ്പ്
ചെറിയ ഉള്ളി – 5 എണ്ണം
ജീരകം – 1 സ്പൂൺ
വെളുത്തുള്ളി
ഉപ്പ്
വെള്ളം
തയ്യാറാക്കുന്ന വിധം
നന്നായി കുതിർന്ന ഉഴുന്ന് മിക്സിയുടെ ജാറിൽ ഇട്ട് കൊടുത്ത് ഇഢലി മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക.
ഒരു കപ്പ് ചിരകിയ തേങ്ങയും, ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി എന്നിവയും ചതച്ചെടുത്ത് മാവിൽ ചേർക്കാം.
വറുത്ത അരിപ്പൊടി വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പ് ചേർത്ത് കലർത്താം. ശേഷം ഇതും മാവിൽ ചേർക്കാം.
ഒരു പാത്രത്തിലെ തട്ടിലോ വെളിച്ചെണ്ണ തടവിയ ശേഷം മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാം. മാവിന് മുകളിൽ ഓലക്കീറ് കൊണ്ട് ഒരു ചെറിയ കുരിശ് അടയാളം വെക്കുക.
ഏകദേശം 20-30 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
പെസഹ പാൽ – ആവശ്യമായ ചേരുവകൾ
ഒന്നാം തേങ്ങ പാൽ – മൂന്ന് ഗ്ലാസ്
രണ്ടാം തേങ്ങ പാൽ – 3 ഗ്ലാസ്
ശർക്കര – 2 കപ്പ്
അരിപ്പൊടി – 1/2 കപ്പ്
വെള്ളം
ഏലക്ക പൊടി
ചുക്ക് പൊടി
തയ്യാറാക്കുന്ന വിധം
ശർക്കര നന്നായി അലിയിച്ച് അരിച്ച് മാറ്റി വയ്ക്കുക. ശേഷം അതിലേക്ക് അരിപ്പൊടി ചേർത്ത് ചെറുതീയിൽ നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതൊന്ന് കുറുകി വരുമ്പോൾ തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വീണ്ടും ഇളക്കി കൊടുക്കുക.
കുറുകി വരുമ്പോൾ ഇതിലേക്ക് ഏലക്ക് പൊടിയും ചുക്ക് പൊടിയപം ചേർത്ത് തേങ്ങയുടെ ഒന്നാം പാലും കൂടി ചേർത്ത് കൊടുക്കാം.
അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ലൂസ് ആയിട്ടോ കട്ടിയായിട്ടോ തയ്യാറാക്കി എടുക്കാം.
പെസഹ അപ്പത്തിൽ മധുരം അധികം ഉണ്ടാവുകയില്ല. പെസഹാ പാൽ ചേർത്താണ് പെസഹാ അപ്പം കഴിക്കുന്നത്.