AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Maundy Thursday 2026 : വി. കുർബ്ബാന സ്ഥാപിതമായ ദിനം; അന്ത്യത്താഴ സ്മരണയിൽ വീണ്ടും ഒരു പെസഹാ വ്യാഴം, പ്രിയപ്പെട്ടവർക്ക് ആശംസകൾ അയക്കാം

Pesaha Vyazham, Maundy Thursday 2026 Wishes And Messages : ക്രൈസ്തവ ദേവാലയങ്ങളിൽ പാതിര കുർബ്ബാനകൾ സംഘടിപ്പിച്ച് അപ്പവും നുറക്കും. ഇന്നേദിവസം വൈകിട്ട് യേശു ക്രിസ്തു തൻ്റെ ശിഷ്യന്മാരുടെ കാലുകൾ കഴുകിയതിൻ്റെ ഓർമ്മ പുതുക്കലും കൂടിയാണ്. ഈ സ്മരണയിൽ നിങ്ങളുടെ വേണ്ടപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും അയക്കുന്നതിനായിട്ടുള്ള മെസേജും സന്ദേശങ്ങളും എന്തെല്ലാമാണെന്ന് പരിശോധിക്കാം.

Maundy Thursday 2026 : വി. കുർബ്ബാന സ്ഥാപിതമായ ദിനം; അന്ത്യത്താഴ സ്മരണയിൽ വീണ്ടും ഒരു പെസഹാ വ്യാഴം, പ്രിയപ്പെട്ടവർക്ക് ആശംസകൾ അയക്കാം
Maundy Thursday 2026Image Credit source: Getty Images/PTI
Jenish Thomas
Jenish Thomas | Published: 01 Apr 2026 | 03:40 PM

ക്രൈസ്തവ വിശ്വാസികളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് പെസഹ വ്യാഴം. യഹൂദ മതവിശ്വാസപ്രകാരമുള്ള വലിയ ആഘോഷമാണ് പെസഹ വ്യാഴം. യഹുദ ജനത്തിൻ്റെ കടിഞ്ഞൂലകളെ സംഹാരദുതനിൽ നിന്നും രക്ഷപ്പെടുത്താൻ ദൈവത്തിൻ്റെ നിർദേശപ്രകാരം കുഞ്ഞാടിൻ്റെ രക്തം വാതിലിലും കട്ടിളകളിലും പുരട്ടിയതും, ആ രക്ഷയുടെ ഓർമ്മ പുതുക്കലാണ് യഹുദ മതവിശ്വാസത്തിൽ പെസഹ അചരിക്കുന്നത്. എന്നാൽ ക്രിസ്തു ദേവൻ്റെ വരവോടെ യേശു പെസഹാ കുഞ്ഞാടാകുന്നുയെന്ന് ബൈബിളിൽ പറയുന്നത്. അതിൻ്റെ ഓർമ്മ പുതുക്കലാണ് ക്രൈസ്തവ വിശ്വാസികൾ പെസഹാ ദിനം ആചരിക്കുന്നത്.

കടന്നുപോക്ക് എന്നാണ് പെസഹാ എന്ന വാക്കിൻ്റെ അർഥം. എന്നാൽ യേശു ക്രിസ്തുവിലേക്ക് വരുമ്പോൾ വെറും ഒരു കടന്നുപോക്ക് അല്ല പെസഹാ. സ്വയം പെസഹാ അപ്പമായി മാറി, അത് പങ്കുവെച്ച് ദൈവീകമായ ജീവനിലേക്ക് വിളിച്ചു ചേർക്കുന്നതുമാണ് പെസഹാ എന്നാ ക്രൈസ്ത വിശ്വാസം. ക്രിസ്തീയ വിശ്വാസികളുടെ ആരാധനയും കൂദാശയുമായ വിശുദ്ധ കുർബ്ബാന ഇന്നേ ദിവസമാണ് സ്ഥാപിതമായതെന്നാണ് വിശ്വാസങ്ങൾ പഠിപ്പിക്കുന്നത്. അന്ത്യത്താഴ്ത്തിൽ യേശു ദേവൻ തൻ്റെ ശിഷ്യന്മാർക്ക് അപ്പവും വീഞ്ഞും തൻ്റെ ശരീരവും രക്തവുമാകുന്നു പറഞ്ഞുകൊണ്ട് പങ്കിട്ട് നൽകിയത് പെസഹാ ദിനത്തിലായിരുന്നു. വിശ്വസപരമായി ഇത്രയും മൂല്യമുള്ള ഈ ദിനത്തിൽ നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് അയക്കേണ്ട സന്ദേശങ്ങളും ആശംസകളും പരിശോധിക്കാം.

ALSO READ : അച്ഛൻ ഈ തെറ്റ് ചെയ്താൽ മക്കളുടെ ഭാവി തകരും!

പെസഹാ ദിനവും ബന്ധപ്പെട്ട ആശംസകൾ

അന്ത്യ അത്താഴത്തിന്റെ സ്മരണകളുണര്‍ത്തി വീണ്ടുമൊരു പെസഹാ വ്യാഴം കൂടി. പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍

നന്മയുടെയും ത്യാഗത്തിന്റെയും മറ്റൊരു പെസഹ വ്യാഴം ആഗതമായി. അനുഗ്രഹങ്ങളുണ്ടാകട്ടെ

യേശുദേവന്‍ പകര്‍ന്ന നന്മയുടെ പാഠങ്ങള്‍ ജീവിതത്തിലും പകര്‍ത്തുക. പെസഹാ വ്യാഴം ആശംകള്‍ നേരുന്നു

ഈ പെസഹാ വ്യാഴത്തില്‍ സ്‌നേഹത്തിന്റെയും നന്മയുടെയും പാഠങ്ങള്‍ മറ്റുള്ളവരിലും പകരാം. ആശംസകള്‍

ക്രിസ്തു പഠിപ്പിച്ച മാനവികതയുടെ പാഠങ്ങള്‍ ജീവിതത്തിലും പകര്‍ത്തുമാറാകട്ടെ. നന്മകള്‍ നേരുന്നു

സ്‌നേഹം, നന്മ, സഹാനുഭൂതി, ദയ തുടങ്ങിയ പാഠങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും കൈവിടരുത്. അതിനുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാകട്ടെ ഈ പെസഹ വ്യാഴം

യേശുദേവന്‍ പഠിപ്പിച്ച സഹനത്തിന്റെ പാഠങ്ങള്‍ ഒരിക്കലും വിസ്മരിക്കാതിരിക്കുക. പെസഹ വ്യാഴം ആശംസകള്‍ നേരുന്നു

ജീവിതത്തിലെ ഇരുള്‍ മാറി, പ്രകാശം പകരാന്‍ ഈ പെസഹ വ്യാഴം ഒരു നിമിത്തമാകട്ടെ. താങ്കള്‍ക്കും കുടുംബത്തിനും നന്മകള്‍ ഭവികട്ടെ

ഒത്തൊരുമയുടെയും സ്‌നേഹത്തിന്റെയും മാനവികതയുടെയും പാതയില്‍ ഈ പെസഹാ വ്യാഴം ആചരിക്കാം

ശിക്ഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയ ഈശോ എന്നും മാതൃകയാകട്ടെ

‘ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍’ എന്ന് യേശുദേവന്‍ പഠിപ്പിച്ചു. മറക്കാതിരിക്കുക ആ തിരുവചനങ്ങള്‍. ആശംസകള്‍

 

Follow Us