ട്രെഡ്മില്ലിൽ പിന്നോട്ട് നടന്നാൽ മുട്ടുവേദന കുറയുമോ? ‘റെട്രോ വാക്കിംഗി’ൻ്റെ ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

What Is Retro Walking? സന്ധിവാതമുള്ളവരിൽ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും കുറയ്ക്കാനും, ക്വാഡ്രിസെപ്സ് മസിലുകളെ കൂടുതൽ ബലപ്പെടുത്താനും, ശരീരത്തിൻ്റെ ബാലൻസ് മെച്ചപ്പെടുത്താനും റെട്രോ വാക്കിംഗ് ഫലപ്രദമാണെന്ന് 2019, 2021, 2025 വർഷങ്ങളിലായി പുറത്തുവന്ന വിവിധ ക്ലിനിക്കൽ പഠനങ്ങളും സൂചിപ്പിക്കുന്നു. എങ്കിലും ഇത് സന്ധിവാതത്തിനുള്ള ചികിത്സയല്ല എന്നത് പ്രത്യേകം ഓർക്കുക.

ട്രെഡ്മില്ലിൽ പിന്നോട്ട് നടന്നാൽ മുട്ടുവേദന കുറയുമോ? റെട്രോ വാക്കിംഗിൻ്റെ ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

പ്രതീകാത്മക ചിത്രം

Published: 

27 Nov 2026 | 04:53 PM

ഫിറ്റ്നസ് ലോകത്ത് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്ന വ്യായാമമാണ് ട്രെഡ്മില്ലിൽ പിന്നോട്ട് നടക്കുന്ന ‘റെട്രോ വാക്കിംഗ്. കാഴ്ചയ്ക്ക് അല്പം വിചിത്രമായി തോന്നാമെങ്കിലും കാൽമുട്ടുകളുടെ പ്രവർത്തനം, ശരീരത്തിൻ്റെ ബാലൻസ്, കാലുകളിലെ പേശികളുടെ കരുത്ത് എന്നിവ മെച്ചപ്പെടുത്താൻ ഈ വ്യായാമം സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സാധാരണ മുന്നോട്ട് നടക്കുന്നതിൽ നിന്ന് വ്യത്യസ്തമായി പിന്നോട്ട് നടക്കുമ്പോൾ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ഇത് ക്വാഡ്രിസെപ്സ്, ഹാംസ്ട്രിംഗ്സ്, കാഫ് എന്നി മസിലുകൾക്ക് മികച്ച വ്യായാമം നൽകും

സന്ധിവാതമുള്ളവരിൽ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും കുറയ്ക്കാനും, ക്വാഡ്രിസെപ്സ് മസിലുകളെ കൂടുതൽ ബലപ്പെടുത്താനും, ശരീരത്തിൻ്റെ ബാലൻസ് മെച്ചപ്പെടുത്താനും റെട്രോ വാക്കിംഗ് ഫലപ്രദമാണെന്ന് 2019, 2021, 2025 വർഷങ്ങളിലായി പുറത്തുവന്ന വിവിധ ക്ലിനിക്കൽ പഠനങ്ങളും സൂചിപ്പിക്കുന്നു. എങ്കിലും ഇത് സന്ധിവാതത്തിനുള്ള ചികിത്സയല്ല എന്നത് പ്രത്യേകം ഓർക്കുക. ഫിസിയോതെറാപ്പിക്കും സ്ക്വാറ്റ്സ് പോലുള്ള സ്ട്രെങ്ത് ട്രെയിനിംഗിനും ഇത് പകരമാവുകയുമില്ല.

Also Read: മൊബൈലും കമ്പ്യൂട്ടറും കണ്ണുകളെ തളർത്തുന്നുണ്ടോ? വെറും 20 സെക്കൻഡിൽ ആശ്വാസം നേടാം; അറിയാം ’20-20-20′ റൂൾ!

സുരക്ഷിതമായി എങ്ങനെ പരിശീലിക്കാം?

തുടക്കക്കാർ വേഗതയ്ക്ക് പകരം സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടത്. ഉറപ്പുള്ള ഹാൻഡ്‌റെയിലുള്ള ട്രെഡ്മില്ലിൽ വളരെ കുറഞ്ഞ വേഗതയിൽ വേണം പരിശീലനം തുടങ്ങാൻ. കാൽമുട്ടുകൾ ചെറുതായി വളച്ച്, നട്ടെല്ല് നിവർത്തി ചെറിയ ചുവടുകൾ വെച്ച് ആയാസമില്ലാതെ നടക്കുക. ആവശ്യത്തിന് ഹാൻഡ്‌റെയിലിൻ്റെ സഹായം തേടാം. വ്യായാമം കടുപ്പിക്കാനായി ഒരിക്കലും വേഗത പെട്ടെന്ന് കൂട്ടരുത്. ഈ വ്യായാമത്തിന് കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ, 2019-ലെ പഠനത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം 10 മിനിറ്റ് വീതമാണ് ഈ വ്യായാമം ചെയ്യിപ്പിച്ചത്. തുടക്കക്കാർ ട്രെയിനറുടെയോ ഫിസിയോതെറാപ്പിസ്റ്റിൻ്റെയോ മേൽനോട്ടത്തിൽ മാത്രം ചെയ്ത് തുടങ്ങുക. തുടക്കത്തിൽ തന്നെ 10 മിനിറ്റ് ചെയ്യാതെ ക്രമേണ സമയം വർധിപ്പിക്കുന്നതാണ് ഉചിതം.

ആരൊക്കെ ഒഴിവാക്കണം?

കഠിനമായ മുട്ടുവേദന, അടുത്തിടെ പരിക്കുകൾ പറ്റിയവർ, കാൽമുട്ട്-ലിഗമെൻ്റ് ശസ്ത്രക്രിയ കഴിഞ്ഞവർ, ബാലൻസ് കുറവുള്ള പ്രായമായവർ എന്നിവർ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഈ വ്യായാമം ചെയ്യരുത്. പരിശീലനത്തിനിടെ വേദനയോ തലകറക്കമോ അസ്വസ്ഥതയോ തോന്നിയാൽ ഉടൻ നിർത്തി വിദഗ്ധ സഹായം തേടുക. പതിവ് വ്യായാമത്തിനും ഫിസിയോതെറാപ്പിക്കുമൊപ്പം റെട്രോ വാക്കിംഗ് കൂടി ചേർക്കുന്നത് മികച്ച റിസൾട്ട് നൽകും.

English Summary

Walking backwards on a treadmill, or retro walking, may strengthen quadriceps, boost balance, and ease knee osteoarthritis pain alongside physiotherapy, though beginners should start slowly and follow essential safety tips.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Loading...
Unable to load recommendations.
Follow Us
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
റവ കൊണ്ട് ഒരു 'തരിവട്ട്' ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ
ഡിസംബറിൽ ഈ രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും
ഈ 6 കാര്യങ്ങൾ നോക്കാതെ ഒരിക്കലും കുപ്പിവെള്ളം വാങ്ങരുത്
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം