Hair Care: കഞ്ഞിവെള്ളം vs ഉള്ളി നീര്, മുടിക്കൊഴിച്ചിൽ മാറ്റാൻ ബെസ്റ്റ് ഏത്?

Rice water vs onion water: കാലാവസ്ഥയ്ക്കനുസരിച്ച് മുടിക്കൊഴിച്ചിൽ രൂക്ഷമാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. മുടിക്കൊഴിച്ചിൽ കുറയ്ക്കാൻ പലതും ചെയ്യാറുണ്ട്. എന്നാൽ പ്രകൃതിദത്തമായി ഇതിന് ചില വഴികളുണ്ട്. മുടിക്കൊഴിച്ചിൽ കുറയ്ക്കാനും ആരോ​ഗ്യത്തോടെ മുടി വളരാനും സഹായിക്കുന്ന രണ്ട് പ്രകൃതിദത്ത മാർ​ഗങ്ങളാണ് കഞ്ഞിവെള്ളവും ഉള്ളി നീരും. എന്നാൽ ഇവയിൽ ഏറ്റവും മികച്ചതേത്? പരിശോധിക്കാം....

Hair Care: കഞ്ഞിവെള്ളം vs ഉള്ളി നീര്, മുടിക്കൊഴിച്ചിൽ മാറ്റാൻ ബെസ്റ്റ് ഏത്?

പ്രതീകാത്മക ചിത്രം

Updated On: 

06 Apr 2026 | 08:43 PM

മാറിവരുന്ന കാലാവസ്ഥയ്ക്കനുസരിച്ച് മുടിക്കൊഴിച്ചിൽ രൂക്ഷമാകുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. മുടിക്കൊഴിച്ചിൽ കുറയ്ക്കാൻ പലതും ചെയ്യാറുണ്ട്. എന്നാൽ പ്രകൃതിദത്തമായി ഇതിന് ചില വഴികളുണ്ട്. മുടിക്കൊഴിച്ചിൽ കുറയ്ക്കാനും ആരോ​ഗ്യത്തോടെ മുടി വളരാനും സഹായിക്കുന്ന രണ്ട് പ്രകൃതിദത്ത മാർ​ഗങ്ങളാണ് കഞ്ഞിവെള്ളവും ഉള്ളി നീരും. എന്നാൽ ഇവയിൽ ഏറ്റവും മികച്ചതേത്? പരിശോധിക്കാം….

കഞ്ഞിവെള്ളത്തിന്റെ ​ഗുണങ്ങൾ

കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുള്ള ഇനോറ്റിസോൾ മുടിയുടെ കേടുപാടുകൾ പരിഹരിക്കും. കൂടാതെ തലമുടിക്ക് നല്ല തിളക്കം ലഭിക്കാനും ഘടന മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. അതിനാൽ മുടി പൊട്ടിപോകുന്നവർക്കും തലമുടിക്ക് തിളക്കം ആ​ഗ്രഹക്കുന്നവർക്ക് കഞ്ഞിവെള്ളം ഉപയോ​ഗിക്കാം.

ഇതിനായി അരി കഴുകിയ വെള്ളമോ അല്ലെങ്കിൽ കഞ്ഞിവെള്ളമോ പുളിപ്പിച്ച ശേഷം മുടിയിൽ പുരട്ടാം. 20 മിനിറ്റിന് ശേഷം ഇത് കഴുകി കളയാവുന്നതാണ്.

ALSO READ: ദിവസം മുഴുവൻ എസിയിൽ ഇരുന്നാൽ പൊണ്ണതടി കൂടുമോ? ഡോക്ടറുടെ മുന്നറിയിപ്പ്

ഉള്ളിനീര് ​ഗുണങ്ങൾ

ഉള്ളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന സൾഫർ മുടിക്ക് ആവശ്യമായ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുന്നു. ഇത് പുതിയ മുടി ഇഴകൾ വളരാനും മുടിക്ക് നല്ല ഉള്ളുണ്ടാകാനും സഹായിക്കുന്നു. കൂടാതെ ഇതിലെ ആന്റിബാക്ടീരിയൽ ഗുണങ്ങൾ താരൻ അകറ്റാൻ സഹായിക്കും.

ഉള്ളി അരച്ച് നീരെടുത്ത് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. മുടി കൊഴിച്ചിൽ ഉള്ളവർക്കും മുടിക്ക് കട്ടി കുറഞ്ഞവർക്കും ഇത് കൂടുതൽ ഫലപ്രദമാണ്.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്