AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Health Tips: ദിവസം മുഴുവൻ എസിയിൽ ഇരുന്നാൽ പൊണ്ണതടി കൂടുമോ? ഡോക്ടറുടെ മുന്നറിയിപ്പ്

Air Conditioning Affect Weight Gain: ചൂടിൽ നിന്ന് രക്ഷനേടാൻ എസിയിൽ ഇരിക്കുമ്പോൾ നമ്മൾ അറിയാത്ത പല ആരോ​ഗ്യ പ്രശ്നങ്ങളും നമ്മെ ആലട്ടാറുണ്ട്. ജോലി സ്ഥലത്ത് ദിവസത്തിൽ ഏഴ് എട്ട് മണിക്കൂർ തുടർച്ചയായി ഇരിക്കുകയും, ശേഷം വീട്ടിലെത്തി വീണ്ടും എസിയിൽ കഴിയുന്നതും പൊണ്ണത്തടിയിലേക്കും അമിതവണ്ണത്തിലേക്കും നയിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

Health Tips: ദിവസം മുഴുവൻ എസിയിൽ ഇരുന്നാൽ പൊണ്ണതടി കൂടുമോ? ഡോക്ടറുടെ മുന്നറിയിപ്പ്
Health Tips Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 03 Apr 2026 | 12:06 PM

വേനലായതിനാൽ എല്ലാവരും എപ്പോഴും എസിയുടെ മുന്നിൽ തന്നെയാണ്. ഒരു മിനിറ്റ് എസിയോ ഫാനോ ഇല്ലാതെ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ് പുറത്ത്. ദിനംപ്രതി താപനില വർദ്ധിച്ചുവരികയാണ്. ചൂടിൽ നിന്ന് രക്ഷനേടാൻ എസിയിൽ ഇരിക്കുമ്പോൾ നമ്മൾ അറിയാത്ത പല ആരോ​ഗ്യ പ്രശ്നങ്ങളും നമ്മെ ആലട്ടാറുണ്ട്. ജോലി സ്ഥലത്ത് ദിവസത്തിൽ ഏഴ് എട്ട് മണിക്കൂർ തുടർച്ചയായി ഇരിക്കുകയും, ശേഷം വീട്ടിലെത്തി വീണ്ടും എസിയിൽ കഴിയുന്നതും പൊണ്ണത്തടിയിലേക്കും അമിതവണ്ണത്തിലേക്കും നയിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

എസിയും ശരീരഭാരവും തമ്മിലെന്താണ് ബന്ധമെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. എന്നാൽ അവിടെയാണ് നിങ്ങൾക്ക് ഇതുവരെ അറിയാത്ത രഹസ്യം ഒളിഞ്ഞിരിക്കുന്നത്. നമ്മുടെ ശരീരം സ്വാഭാവികമായും ഊർജ്ജം പുറത്തുവിടുന്ന ചില രീതികളുണ്ട്. എസി മുറികളിൽ ദീർഘനേരം ഇരിക്കുമ്പോൾ ഈ പ്രവർത്തനങ്ങളെല്ലാം താളംതെറ്റുകയും അതിലൂടെ ശരീരഭാരം വർദ്ധിക്കുകയും ചെയ്യുന്നു. അത് എങ്ങനെയെന്ന് വിശദമായി പരിശോധിക്കാം.

ALSO READ: സ്ക്രീൻ ടൈമും ഓട്ടിസവും: ഫോൺ ഉപയോഗം കുട്ടികളിൽ ഓട്ടിസത്തിന് കാരണമാകുമോ?, മാതാപിതാക്കൾ അറിയാൻ

മെറ്റബോളിസം മന്ദഗതിയിലാകുന്നു

ശരീരത്തിൻ്റെ സാധാരണ താപനില നിലനിർത്തുന്നതിനായി നിരന്തരം കലോറി എരിച്ചുകളയാറുണ്ട്. എന്നാൽ എസി മുറിയിൽ തുടർച്ചയായി ഇരിക്കുമ്പോൾ ശരീരം താപനില ക്രമീകരിക്കാൻ കൂടുതൽ അധ്വാനിക്കേണ്ടി വരുന്നില്ല. അതിലൂടെ മെറ്റബോളിസം കുറയുകയും ശരീരത്തിൽ അങ്ങിങ്ങായി കൊഴുപ്പ് അടിഞ്ഞുകൂടാനും തുടങ്ങും. കാലക്രമേണ ഇത് പൊണ്ണത്തടിയായി മാറുകയും ചെയ്യും.

വിശപ്പ് വർദ്ധിക്കുന്നു

തണുപ്പുള്ള അന്തരീക്ഷത്തിൽ ഇരിക്കുമ്പോൾ ശരീരത്തിന് കൂടുതൽ ഊർജ്ജം വേണമെന്ന് തോന്നിയേക്കാം. ഇത് മൂലം കൂടുതൽ ഭക്ഷണം കഴിക്കാനും ശ്രമിക്കുന്നു. ചൂടുള്ള കാലാവസ്ഥയിൽ വിശപ്പ് കുറയുന്നതിന് വിപരീതമായി എസി മുറിയിലിരിക്കുമ്പോൾ നിങ്ങൾക്ക് വിശപ്പ് കൂടാനുള്ള സാധ്യതയുണ്ട്.

ക്ഷീണം തോന്നുന്നു

എസി മുറികളിലെ ദീർഘനേരത്തെ ഇരിപ്പ് തടി കൂട്ടുക മാത്രമല്ല ചെയ്യുന്നത്. മറിച്ച് നിങ്ങളിൽ നിരന്തരം ക്ഷീണം അനുഭവപ്പെടുകയും ചെയ്തേക്കാം. എസി പ്രവർത്തിക്കുമ്പോൾ മുറിക്കുള്ളിലെ വായു വീണ്ടും വീണ്ടും തണുപ്പിക്കുകയാണ് ചെയ്യുന്നത്. അത് പുറത്തേക് വിടുകയോ പുറത്തുനിന്നുള്ളത് അകത്തേക്ക് വരികയോ ചെയ്തിട്ടില്ല. ഒരേ വായു തന്നെ വീണ്ടും ശ്വസിക്കുന്നത് തലച്ചോറിനെയും ശരീരത്തെയും പെട്ടെന്ന് ക്ഷീണിപ്പിക്കുന്നു. കാരണം ഈ സമയത്ത്, കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുകയും ഓക്സിജന്റെ ലഭ്യത കുറയുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

സ്ഥിരമായ ക്ഷീണം, തലവേദന, തൊണ്ട വരൾച്ച, പതിവായി ജലദോഷം, ഒരു കാരണവുമില്ലാതെ ക്രമേണ ശരീരഭാരം വർദ്ധിക്കുന്നു ഇതെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. പകരം സുരക്ഷിതമായി ഇരിക്കാൻ, ശരീരം വരണ്ടുപോകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കുക. ഓരോ ഒരു മണിക്കൂറിലും ഇടയ്ക്കിടെ നടക്കാനും റിലാക്സ് ചെയ്യാനും ശ്രമിക്കുക. എസി ഏറ്റവും കുറച്ചിട്ട് ഉപയോ​ഗിക്കരുത്, എപ്പോഴും 23, 24 ആണ് സുരക്ഷിതം.

 

Follow Us