Tender Coconut Water: കരിക്കിൻ വെള്ളം നല്ലത് തന്നെ, പക്ഷേ ഇവർക്ക് ‘വിഷം’

Tender Coconut Water Side Effects: ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമായ കരിക്കിൻ വെള്ളം ഊർജം നൽകാനും നിർജ്ജലീകരണം തടയാനും സഹായിക്കും. എന്നാൽ എല്ലാവർക്കും ഇത് നല്ലതല്ലെന്ന് അറിയാമോ? ചില ആരോ​ഗ്യപ്രശ്നങ്ങളുള്ളവർ കരിക്കിൻ വെള്ളം കുടിക്കുന്നത് ​ഗുണത്തേക്കാൾ ദോഷം ചെയ്തേക്കാം. ആരൊക്കെയാണ് കരിക്കിൻ വെള്ളം ഒഴിവാക്കേണ്ടത്? വിശദമായി അറിയാം...

Tender Coconut Water: കരിക്കിൻ വെള്ളം നല്ലത് തന്നെ, പക്ഷേ ഇവർക്ക് വിഷം

പ്രതീകാത്മക ചിത്രം

Updated On: 

31 Mar 2026 | 06:43 PM

ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമായ പ്രകൃതിദത്ത പാനീയമാണ് കരിക്കിൻ വെള്ളം. ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമായ കരിക്കിൻ വെള്ളം ഊർജം നൽകാനും നിർജ്ജലീകരണം തടയാനും സഹായിക്കും. എന്നാൽ എല്ലാവർക്കും ഇത് നല്ലതല്ലെന്ന് അറിയാമോ? ചില ആരോ​ഗ്യപ്രശ്നങ്ങളുള്ളവർ കരിക്കിൻ വെള്ളം കുടിക്കുന്നത് ​ഗുണത്തേക്കാൾ ദോഷം ചെയ്തേക്കാം.

കരിക്കിൻ വെള്ളം ഒഴിവാക്കേണ്ടവർ

പ്രമേഹരോ​ഗികൾ: കരിക്കിൻ വെള്ളത്തിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. മറ്റ് സോഫ്റ്റ് ഡ്രിങ്കുകളേക്കാൾ കുറവാണെങ്കിലും, പ്രമേഹരോ​ഗികൾ കരിക്കിൻ വെള്ളം കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാൻ സാധ്യതയുണ്ട്.

വൃക്കരോ​ഗമുള്ളവർ: വൃക്കരോ​ഗികളും കരിക്കിൻ വെള്ളം അമിതമായി കുടിക്കരുത്. ഇതിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. വൃക്കയുടെ പ്രവർത്തനം തകരാറിലായവർ കരിക്കിൻ വെള്ളം കുടിക്കുന്നത് രക്തത്തിലെ പൊട്ടാസ്യം അമിതമായി വർദ്ധിക്കുന്ന ‘ഹൈപ്പർകലീമിയ’ എന്ന അവസ്ഥയ്ക്ക് കാരണമായേക്കും.

രക്തസമ്മർദ്ദമുള്ളവർ: കരിക്കിൻ വെള്ളത്തിലെ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെങ്കിലും ഹൈപ്പർടെൻഷന് മരുന്ന് കഴിക്കുന്നവർക്ക് പൊട്ടാസ്യത്തിന്റെ അളവ് കൂടാൻ സാധ്യതയുണ്ട്.

ALSO READ: നഖങ്ങളിൽ തവിട്ട് നിറത്തിൽ വരയുണ്ടോ? അവ​ഗണിക്കരുത്; ഈ രോ​ഗത്തിൻ്റെ ലക്ഷണമാകാം

അലർജി: കരിക്കിൻ വെള്ളം ചിലർക്ക് അലർജി പ്രശ്നത്തിലേക്ക് നയിക്കും. കരിക്കിൻ വെള്ളം കുടിക്കുമ്പോൾ ചൊറിച്ചിൽ, തൊലിപ്പുറത്തെ തടിപ്പ്, ശ്വാസതടസ്സം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് ഒഴിവാക്കേണ്ടതാണ്.

ഇലക്ട്രോലൈറ്റ് നിയന്ത്രണം: ഹൃദ്രോ​ഗമോ മറ്റ് പ്രശ്നങ്ങളോ ഉള്ളവർക്ക് ഡോക്ടർമാർ കുറഞ്ഞ പൊട്ടാസ്യം അടങ്ങിയ ഡയറ്റ് നിർദേശിക്കാറുണ്ട്. രിക്കിൻ വെള്ളത്തിലെ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതാൽ ഇത്തരക്കാർ ഇത് ഒഴിവാക്കേണ്ടതാണ്.

ജലദോഷമുള്ളവർ: കരിക്കിൻ വെള്ളത്തിന് ശരീരത്തെ തണുപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ ജലദോഷമോ പനിയോ കഫക്കെട്ടോ ഉള്ളപ്പോൾ കരിക്കിൻ വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

 

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്