Thiruvananthapuram Fish Curry: മുഖം ചുളിക്കല്ലേ, തിരുവനന്തപുരത്തുകാർ മീൻകറിയിൽ മുരിങ്ങക്കാ ചേർക്കുന്നത് വെറുതെയല്ല
Thiruvananthapuram Style Fish Curry: തിരുവനന്തപുരത്തെ വേറിട്ടുനിർത്തുന്ന ഒരു ഭക്ഷണവിഭവമാണ് തേങ്ങ അരച്ച്, മുരിങ്ങക്കാ ഇട്ട് വയ്ക്കുന്ന മീൻ കറി. മുരിങ്ങക്കായിലടങ്ങിയിട്ടുള്ള ആരോഗ്യഗുണങ്ങളും കൂടി ചേരുമ്പോൾ ഈ മീൻകറി ഒരു മരുന്ന് കൂടിയാവുകയാണ്. മുരിങ്ങക്കായ ഇൻസുസിൻ പ്രവർത്തനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നതിനാൽ പ്രമേഹരോഗികൾക്കും നല്ലതാണ്.
ഓരോ നാടിനും അവരുടേതായ ഭക്ഷണശൈലി ഉണ്ടാകും, തനത് രുചിയുണ്ടാകും. അത്തരത്തിൽ തിരുവനന്തപുരത്തെ വേറിട്ടുനിർത്തുന്ന ഒരു ഭക്ഷണവിഭവമാണ് തേങ്ങ അരച്ച്, മുരിങ്ങക്കാ ഇട്ട് വയ്ക്കുന്ന മീൻ കറി. മുരിങ്ങക്കായിലടങ്ങിയിട്ടുള്ള ആരോഗ്യഗുണങ്ങളും കൂടി ചേരുമ്പോൾ ഈ മീൻകറി ഒരു മരുന്ന് കൂടിയാവുകയാണ്.
മുരിങ്ങക്കായ ആരോഗ്യഗുണങ്ങൾ
ധാരാളം പോഷകഗുണങ്ങളാൽ സമ്പന്നമായ പച്ചക്കറിയാണ് മുരിങ്ങക്ക. ഇവയിലെ വിറ്റാമിൻ സിയും, ആന്റിഓക്സിഡന്റുകളും ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളിൽ നിന്നുള്ള സംരക്ഷണം നൽകുകയും ചെയ്യുന്നതാണ്. കൂടാതെ, എല്ലുകളുടെയും പല്ലുകളുടെയും സംരക്ഷണത്തിന് ഇവയിലെ കാൽസ്യവും ഇരുമ്പും സഹായിക്കും. ഓസ്റ്റിയോപൊറോസിസ് പോലുള്ളവയെ തടയാനും മുരിങ്ങക്കായ ഗുണം ചെയ്യും.
മുരിങ്ങക്കായ ഇൻസുസിൻ പ്രവർത്തനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നതിനാൽ പ്രമേഹരോഗികൾക്കും നല്ലതാണ്. ഇവയിലെ നാരുകൾ ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു. അതോടൊപ്പം വിളർച്ച തടയാനും ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിനും ഇവ ഫലപ്രദമാണ്.
ALSO READ: അരമുറി തേങ്ങയും ഒരു കരിമീനും മതി… ഈ തനിനാടൻ വിഭവം റെഡിയാക്കാം
തിരുവനന്തപുരം സ്റ്റൈൽ മീൻ കറി
ആവശ്യമായ ചേരുവകൾ
മീൻ
തേങ്ങ ചിരകിയത്
ചെറിയ ഉള്ളി
പച്ചമുളക്
കാശ്മീരി മുളക്പൊടി
മഞ്ഞൾപ്പൊടി
ഉലുവപ്പൊടി
മല്ലിപ്പൊടി
വാളൻ പുളി
ഉപ്പ്
തക്കാളി
മുരിങ്ങക്കായ
തയ്യാറാക്കുന്ന വിധം
ആദ്യം മീൻ കഴുകി കഷ്ണങ്ങളാക്കി വയ്ക്കുക. ശേഷം വാളൻ പുളി വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് വയ്ക്കുക.
തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, മുളക് പൊടി, മല്ലിപ്പൊടി, ഉലുവപ്പൊടി, മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് അരപ്പ് കലക്കി മാറ്റി വയ്ക്കുക.
മീൻ ചട്ടിയിൽ മീൻ കഷ്ണങ്ങൾ ഇട്ട് അതിലേക്ക് കലക്കി വച്ചിരിക്കുന്ന അരപ്പും പുളി വെള്ളവും ചേർത്ത് കൊടുത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക.
ആദ്യത്തെ തിള വരാൻ തുടങ്ങുമ്പോൾ പച്ചമുളക്, തക്കാളി, മുരിങ്ങക്കായ എന്നിവ അരിഞ്ഞിടാം.
നന്നായി തിളച്ച് വരുമ്പോൾ ഇടയ്ക്ക് ചട്ടി ഒന്ന് ചുറ്റിച്ചുകൊടുക്കുക. കഷ്ണങ്ങൾ വെന്ത് അരപ്പ് വറ്റിതുടങ്ങുമ്പോൾ തീ അണയ്ക്കാവുന്നതാണ്.
ആവശ്യമെങ്കിൽ കറിവേപ്പില ഇട്ട് പച്ചമുളകും മുകളിൽ ഒഴിച്ച് അടച്ചുവയ്ക്കാം. തിരുവനന്തപുരം സ്റ്റൈൽ മീൻ കറി റെഡി.