5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Today Horoscope Malayalam August 27: എടുത്തുച്ചാടി തീരുമാനങ്ങള്‍ എടുക്കരുത്, അത് ദോഷം ചെയ്യും; ഇന്നത്തെ രാശിഫലം

Malayalam Horoscope: ബിസിനസ് ചെയ്യുന്നവര്‍ക്കും ബിസിനസ് ചെയ്യാന്‍ പോകുന്നവര്‍ക്കുമെല്ലാം നല്ല ദിവസമായിരിക്കും. എന്നാല്‍ എല്ലാവര്‍ക്കും ഈ ദിവസം നല്ലതായിരിക്കണമെന്നില്ല. നിങ്ങളുടെ ജനന സമയം അനുസരിച്ച് ഓരോ രാശിഫലങ്ങളില്‍ മാറ്റം വരാം.

Today Horoscope Malayalam August 27: എടുത്തുച്ചാടി തീരുമാനങ്ങള്‍ എടുക്കരുത്, അത് ദോഷം ചെയ്യും; ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം
Follow Us
shiji-mk
SHIJI M K | Published: 27 Aug 2024 06:29 AM

ഓരോ ദിവസത്തെ രാശിഫലം മാറിമറിഞ്ഞ് വരാം. ചില രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി നേട്ടമുണ്ടാകാം ചിലര്‍ക്ക് തൊഴില്‍ മേഖലയില്‍ നേട്ടമുണ്ടാകാം. ബിസിനസ് ചെയ്യുന്നവര്‍ക്കും ബിസിനസ് ചെയ്യാന്‍ പോകുന്നവര്‍ക്കുമെല്ലാം നല്ല ദിവസമായിരിക്കും. എന്നാല്‍ എല്ലാവര്‍ക്കും ഈ ദിവസം നല്ലതായിരിക്കണമെന്നില്ല. നിങ്ങളുടെ ജനന സമയം അനുസരിച്ച് ഓരോ രാശിഫലങ്ങളില്‍ മാറ്റം വരാം. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം വിശദമായി തന്നെ പരിശോധിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)

മേടക്കൂറുകാര്‍ക്ക് ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. ഏര്‍പ്പെടുന്ന എല്ലാ മേഖലകളിലും വിജയം പ്രതീക്ഷിക്കാം. എന്നാല്‍ ചിലരുടെ ശ്രമഫലമായി നിങ്ങളുടെ ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരാം. ജോലി സ്ഥലത്ത് നിന്ന് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. കുടുംബത്തിനൊത്ത് ദിവസം ചിലവഴിക്കാന്‍ സാധിക്കും കുടുംബവുമായി ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നിങ്ങളുടെ ബിസിനസില്‍ ഗുണം ചെയ്യും.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)

ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇത് വളരെ നല്ല ദിവസമാണ്. ഭൂമി സംബന്ധമായ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് രേഖകള്‍ പരിശോധിച്ച് ഉറപ്പിക്കേണ്ടതായി വരും. ഇത് ചെയ്തില്ലെങ്കില്‍ പിന്നീട് വലിയ ബുദ്ധിമുട്ടിലേക്ക് കാര്യങ്ങളെത്തും. പണം കൈവശമെത്താന്‍ അല്‍പം കാലതാമസം നേരിടേണ്ടി വരും. ജോലിസ്ഥലത്ത് നിന്ന് മാനസിക പിരിമുറുക്കും അനുഭവിക്കേണ്ടതായി വരും. എന്നാല്‍ അവയെ എല്ലാം മേലധികാരികളുടെ സഹായത്തോടെ മറിക്കടക്കാന്‍ സാധിക്കും.

Also Read: Onam 2024: കരിയിലമാടൻ മുതൽ ശവം കളി വരെ….! അന്യം നിന്നു പോയ ഓണക്കളിയെ കുറിച്ചറിയാം

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുക. കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരും. ഉപരിപഠനത്തിന് തയാറെടുക്കുന്ന കുട്ടികള്‍ക്ക് ശുഭ വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. ജോലികള്‍ ഗൗരവത്തോടെ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുക. മനസിന് വിഷമം നല്‍കുന്ന കാര്യങ്ങള്‍ ഉണ്ടാകും. നഷ്ടമായെന്ന് കരുതിയ വസ്തു തിരികെ ലഭിക്കും. നല്ല ഒരുപാട് വാര്‍ത്തകള്‍ കേള്‍ക്കാനിടവരും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമായി വരും. ജോലികള്‍ ചെയ്യുന്നതില്‍ തടസം നേരിടും. വൈകുന്നേരത്തോടെ കാര്യങ്ങള്‍ മാറിമറിയും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടേണ്ടതായി വരും. സന്താനങ്ങളുടെ കാര്യത്തില്‍ പുരോഗതിയുണ്ടാകും. മക്കളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകള്‍ മാറി കിട്ടും.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

ജോലികളില്‍ ആശയക്കുഴപ്പമുണ്ടാകും. എന്നാല്‍ അവ മറിക്കടന്ന് നിങ്ങള്‍ വിജയത്തിലേക്കെത്തും. വ്യാപാരികള്‍ക്ക് ഗുണകരമായ ദിവസമാണ്. വരുമാനം മെച്ചപ്പെടാനിടയുണ്ട്. കുടുംബത്തില്‍ സന്തോഷം കൈവരും. സ്വത്ത് തര്‍ക്കങ്ങള്‍ രമ്യതയിലെത്തും. നിങ്ങള്‍ക്ക് ഈ ദിവസം സാമ്പത്തിക നേട്ടമുണ്ടാകും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)

ക്രിയേറ്റീവ് മേഖലയില്‍ ജോലികള്‍ ചെയ്യാന്‍ നല്ല അവസരങ്ങള്‍ വന്നുചേരും. നിങ്ങളുടെ മറഞ്ഞിരിക്കുന്ന കഴിവുകള്‍ പുറത്തെടുക്കാന്‍ അവസരങ്ങള്‍ ലഭിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനിടയുണ്ട്. ബിസിനസ് സംബന്ധമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നന്നായി ആലോചിക്കുക. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുടെ പിന്തുണ ഉണ്ടാകും.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

മുതിര്‍ന്ന അംഗങ്ങളുമായി ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാനിടയുണ്ട്. പങ്കാളിയുമായി സമയം ചിലവഴിക്കും. മക്കളോ മരുമക്കളോ വഴി സന്തോഷകരമായ വാര്‍ത്ത കേള്‍ക്കാം. പ്രണയത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ആളുകള്‍ക്ക് അത്ര ഗുണകരമായ ദിവസമല്ല. ജോലിസ്ഥലത്ത് എതിരാളികള്‍ നിങ്ങള്‍ക്കെതിരെ ഗൂഢാലോചന നടത്താനിടയുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് ഇവയെ തരണം മുന്നോട്ടുപോകാനും.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ ദിവസം. ആളുകളെ സഹായിക്കുന്നത് സന്തോഷവും സമാധാനവും നല്‍കും. പുതിയ സൗഹൃദങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം സമയം ചിലവിടാന്‍ സാധിക്കും. കുടുംബ ബിസിനസ് ലാഭത്തിലേക്ക് ഉയര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. സഹപ്രവര്‍ത്തകരുമായി പ്രശ്‌നത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ട്. കരുതിയിരിക്കുക, ഏത് കാര്യം ചെയ്യുന്നതിന് മുമ്പും മുതിര്‍ന്നവരുടെ അഭിപ്രായം ചോദിക്കാന്‍ മറക്കരുത്.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

മാനസികമായി അല്‍പം വിഷമിക്കേണ്ടതായി വരും. വിവാഹാലോചനകള്‍ നോക്കുന്നവര്‍ക്ക് യോഗ്യരായവരില്‍ നിന്ന് നല്ല ആലോചനകള്‍ വരാനിടയുണ്ട്. പിതാവുമായി ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇതുമൂലം വീട്ടിലെ അന്തരീക്ഷം പ്രശ്‌നമുള്ളതായി മാറും. ബിസിനസ് പ്രതീക്ഷിച്ചതുപോലെ ലാഭം നല്‍കില്ല. പങ്കാളിയുമൊത്ത് സന്തോഷത്തോടെ സമയം ചിലവിടും.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം അരഭാഗം)

ബിസിനസ് ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടതായി വരും. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്കും ഇന്ന് നല്ല ലാഭം ലഭിക്കുന്ന ദിവസമാണ്. നിങ്ങളെ തേടി ചില നല്ല വാര്‍ത്തകള്‍ വരും. മകനെയോ മകളുടെയോ വിവാഹജീവിതത്തില്‍ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ മാറും. മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും.

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

ജോലിസ്ഥലത്തെ പ്രശ്‌നങ്ങളെ സംയമനത്തോടെ നേരിടാന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഈ ദിവസം നല്ലതാണ്. ബിസിനസില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരേണ്ടതായി വരും. വിദ്യാര്‍ഥികള്‍ക്ക് പഠന വിജയത്തിന് അധ്യാപകരുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുന്നതായിരിക്കുന്നതാണ്. അപൂര്‍ണമായിരുന്ന പല ജോലികളും ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കും.

Also Read: Janmashtami 2024: ജന്മാഷ്ടമി മുതൽ ഈ നാളുകാർക്ക് വച്ചടി വച്ചടി കയറ്റം; നക്ഷത്രങ്ങൾ ഏതെല്ലാം?

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)

പുതുയ ബിസിനസുകള്‍ ആരംഭിക്കാനിടയുണ്ട്. ചിലവുകള്‍ വര്‍ധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കില്‍ അത് മോശമായി ബാധിക്കും. കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News