AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today ​in Malayalam July 31: ഈ നാളുകാർക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും; അറിയാം ഇന്നത്തെ രാശിഫലം

Horoscope Today: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തന വിജയം ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം ഉണ്ടാകും സൂക്ഷിക്കുക.

Horoscope Today ​in Malayalam July 31: ഈ നാളുകാർക്ക് സാമ്പത്തികമായി നേട്ടമുണ്ടാകും; അറിയാം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം. (Image Credits: Gettyimages)
aswathy-balachandran
Aswathy Balachandran | Published: 31 Jul 2024 07:48 AM

ഇന്ന് ഏതൊക്കെ രാശിക്കാർക്ക് ആണ് നേട്ടം എന്നറിയണോ? ചിലർക്ക് സാമ്പത്തികമായി നേട്ടമുണ്ടാകുന്ന സാധിക്കുന്ന ദിവസമാണ് ഇന്ന്. നേട്ടവും കോട്ടവും ഉള്ള നക്ഷത്രങ്ങക്കാർ ആരൊക്കെ എന്നറിയാം.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, ശത്രുശല്യം ഇവ കാണുന്നു. ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേക ശ്രദ്ധ വേണം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം ആണ് ഫലം

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ധൈര്യവും ആത്മവിശ്വാസവും ഇന്നിവർക്ക് വർധിക്കും. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം ഇവ കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, തൊഴിൽ ലാഭം, അംഗീകാരം, മത്സരവിജയം, ആരോഗ്യം, സുഹൃദ്സമാഗമം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, അവിചാരിത ധനയോഗം ഇവ കാണുന്നു.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം, അംഗീകാരം, ആരോഗ്യം, മത്സരവിജയം ഇവ കാണുന്നു. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്ന് സമ്മർദ്ദം കൂടാനിടയുണ്ട്

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, സ്വസ്ഥതക്കുറവ്, ധനതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാവിജയം, മത്സരവിജയം, ശത്രുക്ഷയം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യതടസ്സം, നഷ്ടം, അഭിമാനക്ഷതം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): ഇവർക്ക് ആരോഗ്യപരമായി ഗുണമുണ്ടാകുന്ന ദിവസമാണ്. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, പരീക്ഷാവിജയം, തൊഴിൽ ലാഭം, ആരോഗ്യം, ഉപയോഗസാധനലാഭം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യപരാജയം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, സാധന നഷ്ടം, അപകടഭീതി, ധനതടസ്സം ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ഉദരവൈഷമ്യം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ശത്രുശല്യം, അഭിമാനക്ഷതം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തന വിജയം ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം ഉണ്ടാകും സൂക്ഷിക്കുക.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)