Ooty Travel Guide: ഊട്ടി യാത്രയിൽ പണികിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ടത്

Ooty Summer Travel Guide: പഴയതുപോലെ വണ്ടി എടുത്ത് അങ്ങ് പോയാൽ ഊട്ടിയിലേക്ക് പ്രവേശിക്കുന്നത് അത്ര എളുപ്പമാകില്ല. കാരണം യാത്രക്കാരുടെ സന്ദർശനത്തിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും അറിഞ്ഞുവേണം യാത്ര ചെയ്യാൻ. ഊട്ടിയിലേക്ക് നിങ്ങൾ യാത്ര പുറപ്പെടും മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

Ooty Travel Guide: ഊട്ടി യാത്രയിൽ പണികിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ; സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ടത്

Ooty

Published: 

18 Apr 2026 | 09:56 PM

ഊട്ടിയിലെ തണുപ്പും കോടമഞ്ഞും റീലുകളിലും വീഡിയോകളിലും ഇപ്പോൾ വൈറലാണ്. വേനൽ ചൂടിനെ മറികടക്കാൻ അവധിക്കാല യാത്രയ്ക്ക് പലരും ഊട്ടിയാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ പഴയതുപോലെ വണ്ടി എടുത്ത് അങ്ങ് പോയാൽ ഊട്ടിയിലേക്ക് പ്രവേശിക്കുന്നത് അത്ര എളുപ്പമാകില്ല. കാരണം യാത്രക്കാരുടെ സന്ദർശനത്തിന് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും അറിഞ്ഞുവേണം യാത്ര ചെയ്യാൻ. ഊട്ടിയിലേക്ക് നിങ്ങൾ യാത്ര പുറപ്പെടും മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഇ-പാസ് നിർബന്ധം

നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഇപ്പോൾ ഇ-പാസ് നിർബന്ധമാണ്. വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാനാണ് മദ്രാസ് ഹൈക്കോടതി ഇ-പാസ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതു പ്രകാരം തമിഴ്‌നാട് സർക്കാർ ഈ സംവിധാനം നടപ്പിലാക്കുകയും ചെയ്തു. ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി ഇ പാസ് എടുക്കാവുന്നതാണ്. വണ്ടിയുടെ നമ്പറും യാത്രക്കാരുടെ വിവരങ്ങളും നൽകിയാൽ ഉടൻ തന്നെ പാസ് ലഭിക്കും. ഈ പാസ് ചെക്ക് പോസ്റ്റുകളിൽ കാണിച്ചാൽ മാത്രമെ പ്രവേശനം സാധ്യമാകുകയുള്ളൂ.

ALSO READ: നമ്മ മെട്രോ ഗ്രീൻ ലൈനിൽ കയറാം ബെം​ഗളൂരു ചുറ്റാം; കുറഞ്ഞ ചിലവിൽ വൺ ഡേ ട്രിപ്പ്

പ്ലാസ്റ്റിക് ഒഴിവാക്കുക

ഈ പാസ് എന്നപോലെ നീലഗിരി ജില്ലയിൽ പ്ലാസ്റ്റിക് പൂർണമായും നിരോധിച്ചിരിക്കുന്ന വസ്തുവാണ്. പ്ലാസ്റ്റിക് കുപ്പികൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, സ്പൂണുകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവ വാഹനങ്ങളിൽ ഒരു കാരണവശാലും സൂക്ഷിക്കരുത്. കാരണം ചെക്ക് പോസ്റ്റുകളിൽ കർശനമായ പരിശോധനയുണ്ടാകും. പിടിച്ചെടുത്താൽ നല്ലൊരു തുക പിഴ ഈടാക്കാനും സാധ്യതയുണ്ട്.

പാർക്കിംഗ് നിയമങ്ങൾ

ഇപ്പോൾ വേനലവധിയായതിനാൽ യാത്രക്കാരുടെ തിരക്ക് വളരെ കൂടുതലായിരിക്കും. അതിനാൽ ഊട്ടിയിലേക്കുള്ള വഴികളിലും പ്രദേശത്തും കടുത്ത ട്രാഫിക് അനുഭവപ്പെടാറുണ്ട്. പ്രധാന ടൗണിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ പാർക്കിംഗ് അനുവദിക്കുകയുള്ളൂ. ഒരു കാരണവശാലും റോഡ് സൈഡിൽ വണ്ടി പാർക്ക് ചെയ്യരുത്. ഇങ്ങനെ ചെയ്യുന്ന വണ്ടി ലോക്ക് ചെയ്യാനും പിഴ അടയ്ക്കേണ്ടി വരാനും സാധ്യതയുണ്ട്.

താമസ സൗകര്യം ബുക്ക് ചെയ്യുക

അവധി ദിവസങ്ങളിലും വീക്കെൻഡുകളിലും ഊട്ടിയിൽ വലിയ തിരക്കായിരിക്കും. അവസാന സമയത്തോ അല്ലെങ്കിൽ അവിടെ എത്തിയിട്ടോ താമസം അന്വേഷിക്കുന്നത് വലിയ ബുദ്ധിമുട്ടാകും. ചിലപ്പോൾ കിട്ടാതെയും വന്നേക്കാം. നിങ്ങളുടെ ബഡ്ജറ്റിന് വിശ്വാസയോഗ്യമായ സൈറ്റുകൾ വഴി താമസ സൗകര്യം നേരത്തെ ബുക്ക് ചെയ്യുന്നതാണ് ഏറ്റവും ഉചിതം.

Follow Us
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം