Namma Metro Travel: നമ്മ മെട്രോ ഗ്രീൻ ലൈനിൽ കയറാം ബെം​ഗളൂരു ചുറ്റാം; കുറഞ്ഞ ചിലവിൽ വൺ ഡേ ട്രിപ്പ്

Bengaluru Namma Metro Green Line Travel Guide: നാഗസന്ദ്ര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ നീളുന്ന ഈ മെട്രോ പാത കടന്നുപോകുന്നത് നഗരത്തിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ്. ആദ്യമായി ബെം​ഗളൂരുവിൽ എത്തുന്ന ഒരാൾക്ക് നമ്മ മെട്രോ ​ഗ്രീൻ ലൈൻ നല്ലൊരു തിരഞ്ഞെടുപ്പാണ്. അത്തരത്തിൽ ബെം​ഗളൂരു നമ്മ മെട്രോ ​ഗ്രീൻ ലൈനിലൂടെ ന​ഗരത്തിൽ കാണാൻ പറ്റിയ സ്ഥലങ്ങൽ ഏതെല്ലാമെന്ന് നോക്കാം.

Namma Metro Travel: നമ്മ മെട്രോ ഗ്രീൻ ലൈനിൽ കയറാം ബെം​ഗളൂരു ചുറ്റാം; കുറഞ്ഞ ചിലവിൽ വൺ ഡേ ട്രിപ്പ്

Namma Metro

Edited By: 

Arun Nair | Updated On: 29 Apr 2026 | 10:48 AM

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ പെടാതെ, കുറഞ്ഞ ചെലവിൽ നഗര കാഴ്ചകൾ കാണാൻ ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. എന്നാൽ ഏറ്റവും മികച്ച മാർ​ഗം നമ്മ മെട്രോ ഗ്രീൻ ലൈനാണ്. നാഗസന്ദ്ര മുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ നീളുന്ന ഈ മെട്രോ പാത കടന്നുപോകുന്നത് നഗരത്തിലെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ്. ആദ്യമായി ബെം​ഗളൂരുവിൽ എത്തുന്ന ഒരാൾക്ക് നമ്മ മെട്രോ ​ഗ്രീൻ ലൈൻ നല്ലൊരു തിരഞ്ഞെടുപ്പാണ്. അത്തരത്തിൽ ബെം​ഗളൂരു നമ്മ മെട്രോ ​ഗ്രീൻ ലൈനിലൂടെ ന​ഗരത്തിൽ കാണാൻ പറ്റിയ സ്ഥലങ്ങൽ ഏതെല്ലാമെന്ന് നോക്കാം.

ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ

നമ്മ മെട്രോ ​ഗ്രീൻ ലൈനിൽ കയറിയാൽ യാത്ര തുടങ്ങാൻ ഏറ്റവും മികച്ച ഇടമാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ. അതിരാവിലെ ഇവിടെ എത്തിയാൽ വെയിൽ കൂടുന്നതിന് മുൻപ് പൂന്തോട്ടവും ഗ്ലാസ് ഹൗസും ചൂടേൽക്കാതെ ആസ്വദിക്കാനാകും. 240 ഏക്കറിൽ പരന്നു കിടക്കുന്ന ഈ പച്ചപ്പ് നഗരത്തിനുള്ളിലെ ഏറ്റവും വലിയ ആകർഷണമാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ.

ALSO READ: മഞ്ഞും മലയും പൂക്കളും! ഊട്ടി യാത്രയ്ക്ക് ഒരുങ്ങുകയാണോ: ഈ സ്പോട്ടുകൾ മിസ്സാക്കരുതേ

ടിപ്പു സുൽത്താൻ സമ്മർ പാലസ് ആൻ്റ് ബാംഗ്ലൂർ ഫോർട്ട്

ചരിത്ര പ്രേമികൾക്ക് പ്രിയപ്പെട്ട ഇടമാണ് ടിപ്പു സുൽത്താൻ സമ്മർ പാലസും ബാംഗ്ലൂർ ഫോർട്ടും. തേക്ക് തടിയിൽ നിർമ്മിച്ച അതിമനോഹരമായ കൊട്ടാരവും പൗരാണികമായ കോട്ടയും കാണാൻ ദിവസേന നിരവധി ആളുകളാണ് എത്തുന്നത്. മെട്രോ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരം മാത്രമാണ് ഈ ചരിത്ര സ്ഥലത്തേക്കുള്ളത്.

ബുൾ ടെമ്പിൾ

ഒറ്റക്കല്ലിൽ തീർത്ത ഭീമാകാരമായ നന്ദി പ്രതിമയുള്ള ബുൾ ടെമ്പിൾ ബെംഗളൂരുവിലെ ഏറ്റവും പഴക്കമേറിയ പൗരാണിക ക്ഷേത്രങ്ങളിലൊന്നാണ്. ഇതിനടുത്ത് തന്നെ മനോഹരമായ ബ്യൂഗിൾ റോക്ക് പാർക്കും സ്ഥിതി ചെയ്യുന്നുണ്ട്. ഏകദേശം 15 അടി ഉയരവും 20 അടി നീളവുമുള്ളതാണ് ഇവിടുത്തെ നന്ദി പ്രതിമ. നന്ദി വിഗ്രഹം വലുതായിക്കൊണ്ടിരിക്കുകയാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഇസ്‌കോൺ ക്ഷേത്രം

നമ്മ മെട്രോ ​ഗ്രീൻ ലൈനിൽ കയറി പ്രാധനമായി സന്ദർശിക്കേണ്ട സ്ഥലമാണ് ഇസ്‌കോൺ ക്ഷേത്രം. കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൻ്റെ വാസ്തുവിദ്യയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. വൈകുന്നേരത്തെ ദീപാരാധന സമയത്ത് ഇവിടെ എത്തുന്നത് മനസ്സിന് കൂടുതൽ ശാന്തത നൽകുകയും പ്രകൃതിയുടെ ഭം​ഗി ആസ്വദിക്കാനും സഹായിക്കും.

Follow Us
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പീരീഡ്സ് വേദനയിൽ ബുദ്ധിമുട്ടുന്നുണ്ടോ…? ചെയ്യേണ്ടത്
പ്രമേഹരോഗികള്‍ക്ക് റംബൂട്ടാന്‍ കഴിക്കാമോ? ഷുഗര്‍ കൂടിയാലോ...
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ