Ooty Summer Travel: മഞ്ഞും മലയും പൂക്കളും! ഊട്ടി യാത്രയ്ക്ക് ഒരുങ്ങുകയാണോ: ഈ സ്പോട്ടുകൾ മിസ്സാക്കരുതേ
Ooty Summer Vacation Travel: മഞ്ഞും മലയും പൂക്കളും നിറഞ്ഞ, വേനലവധി ആഘോഷിക്കാൻ പറ്റിയൊരു ഇടത്തേക്ക് നമുക്ക് വിട്ടാലോ. അതേ വേനൽചൂടിനെ വെല്ലുന്ന കുളിരുള്ള ഊട്ടിയിലേക്ക് ആകാം ഇത്തവണത്തെ യാത്ര.നീലഗിരിയിലേക്ക് സ്വന്തം വാഹനത്തിൽ പോകുന്നവർക്ക് ഇ-പാസ്സ് നിർബന്ധമാക്കിയതിനാൽ, ഇത് മുൻകൂട്ടി എടുക്കാൻ ശ്രദ്ധിക്കുക. ഏപ്രിലിൽ ഊട്ടിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങൾ ഉറപ്പായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.
പരീക്ഷയെല്ലാം കഴിഞ്ഞ് വേനലവധി തുടങ്ങിക്കഴിഞ്ഞു. ഇപ്പോൾ നാട്ടിലെ വേനൽച്ചൂടിൽ നിന്ന് രക്ഷപ്പെട്ട് കുളിരുള്ള ഒരു യാത്ര ആഗ്രഹിക്കുന്നവരാണ് എല്ലാവരും. മഞ്ഞും മലയും പൂക്കളും നിറഞ്ഞ വേനലവധി ആഘോഷിക്കാൻ പറ്റിയൊരു ഇടത്തേക്ക് നമുക്ക് വിട്ടാലോ. അതേ വേനൽചൂടിനെ വെല്ലുന്ന കുളിരുള്ള ഊട്ടിയിലേക്ക് ആകാം ഇത്തവണത്തെ യാത്ര.
നീലഗിരിയിലേക്ക് സ്വന്തം വാഹനത്തിൽ പോകുന്നവർക്ക് ഇ-പാസ്സ് നിർബന്ധമാക്കിയതിനാൽ, ഇത് മുൻകൂട്ടി എടുക്കാൻ ശ്രദ്ധിക്കുക. ഏപ്രിലിൽ ഊട്ടിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങൾ ഉറപ്പായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് പരിചയപ്പെടാം.
ALSO READ: ട്രാഫിക് പേടി വേണ്ട! നമ്മ മെട്രോയിൽ കറങ്ങാം ബെംഗളൂരു; സമയം ലാഭിക്കാം ഇങ്ങനെ
ബൊട്ടാണിക്കൽ ഗാർഡൻ
ഊട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണമാണ് ഗവൺമെൻ്റ് ബൊട്ടാണിക്കൽ ഗാർഡൻ. മെയ് മാസത്തിൽ നടക്കുന്ന പ്രശസ്തമായ ഊട്ടി ഫ്ലവർ ഷോയ്ക്ക് തയ്യാറെടുക്കുകയാണ് ബൊട്ടാണിക്കൽ ഗാർഡൻ. ആയിരക്കണക്കിന് ഇനം അപൂർവ്വ സസ്യങ്ങളും ചെടികളും നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും. ഒപ്പം ഏറ്റവും മനോഹരമായ കാലാവസ്ഥയും.
നീലഗിരി മൗണ്ടൻ//
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച ഊട്ടിയിലെ ഏറ്റവും മനോഹരമായ പർവ്വതനിരയാണ് നീലഗിരി മൗണ്ടൻ. അവിടുത്തെ ടോയ് ട്രെയിൻ യാത്രയാണ് ഏറ്റവും വലിയ ആകർഷണം. മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്കുള്ള തുരങ്കങ്ങളിലൂടെയും മലനിരകളിലൂടെയുമുള്ള യാത്ര ഒരിക്കലും നിങ്ങൾ മിസ്സ് ചെയ്യരുത്. ടോയ് ട്രെയിൻ യാത്രയ്ക്ക് ഓൺലൈനിലൂടെ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.
പൈക്കാര വെള്ളച്ചാട്ടവും ഡാമും
പ്രകൃതിഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് പൈക്കാര. കാരണം പൈക്കാര തടാകത്തിലെ ബോട്ടിംഗ് മനോഹരമായ ഓർമ്മയാണ് സമ്മാനിക്കുന്നത്. അതോടൊപ്പം വേനൽചൂടിൽ വലിയ ആശ്വാസമാണ് നൽകുന്നത്. ഇവിടുത്തെ പൈൻ ഫോറസ്റ്റും ഇതിന് അടുത്തുതന്നെയാണ്.
അവലാഞ്ച് ആൻ്റ് എമറാൾഡ് തടാകങ്ങൾ
ഊട്ടി നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായ ഒരിടത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അവലാഞ്ച് ആൻ്റ് എമറാൾഡ് തടാകങ്ങൾ തിരഞ്ഞെടുക്കാം. ട്രക്കിംഗിനും ക്യാമ്പിംഗിനും അനുയോജ്യമായ സ്ഥലമാണിത്. മഞ്ഞു മൂടിയ മലനിരകളും, തടാകത്തിൻ്റെ മനോഹാരിതയും ആസ്വദിക്കാൻ ഇതിലും നല്ലൊരിടം വേറെയില്ല.