Christmas 2026 In Kochi: കൊച്ചിയിൽ ക്രിസ്മസ് ആഘോഷിക്കാം; ഈ ക്രിസ്മസ് വാരം എങ്ങനെ പ്ലാൻ ചെയ്യാം?
Kochi Christmas Celebration Travel Guide: കാലങ്ങളായി ക്രിസ്മസ് ആഘോഷമാക്കുന്ന പൈതൃക വീഥികളും ദീപാലങ്കാരങ്ങളും സംഗീതവും ഒത്തുചേരുന്ന ഫോർട്ട് കൊച്ചിയിലെ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ വിനോദ സഞ്ചാരികൾക്ക് എന്നും വേറിട്ടൊരു അനുഭവമാണ്. 2026-ലെ ക്രിസ്മസ് വെള്ളിയാഴ്ച വരുന്നതിനാൽ, നീണ്ട അവധിക്കാല യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് ഇത് മികച്ച അവസരമാണ്. ക്രിസ്മസ് ആഴ്ച മുതൽ പുതുവത്സരം വരെയുള്ള സമയം കേരളത്തിൽ വിനോദസഞ്ചാരികളുടെ തിരക്ക് ഏറ്റവും കൂടുതലുള്ള കാലയളവാണ്.

Kochi Christmas Celebration
കേരളത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഇടം നമ്മുടെ സ്വന്തം ഫോർട്ട് കൊച്ചിയാണ്. കാലങ്ങളായി ക്രിസ്മസ് ആഘോഷമാക്കുന്ന പൈതൃക വീഥികളും ദീപാലങ്കാരങ്ങളും സംഗീതവും ഒത്തുചേരുന്ന ഫോർട്ട് കൊച്ചിയിലെ ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ വിനോദ സഞ്ചാരികൾക്ക് എന്നും വേറിട്ടൊരു അനുഭവമാണ്. 2026-ലെ ക്രിസ്മസ് വെള്ളിയാഴ്ച വരുന്നതിനാൽ, നീണ്ട അവധിക്കാല യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് ഇത് മികച്ച അവസരമാണ്.
ALSO READ: കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായി ബെംഗളൂരു ഫ്ലവർ ഷോ; സന്ദർശന സമയം
കൊച്ചിയിലെ ക്രിസ്മസ് ആഘോഷം
ഇത്തവണത്തെ ആഘോഷ തീയതികൾ: ക്രിസ്മസ് തലേന്ന് അതായത് ഡിസംബർ 24 വ്യാഴം, ക്രിസ്മസ് – ഡിസംബർ 25 വെള്ളി, പുതുവത്സര തലേന്ന് – ഡിസംബർ 31 വ്യാഴം, പുതുവത്സരം – 2027 ജനുവരി 1 വെള്ളി.
താമസിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം: ഫോർട്ട് കൊച്ചിയാണ് ക്രിസ്മസ് രാവുകൾ ആഘോഷിക്കാൻ ഏറ്റവും നല്ലത്. കാരണം ചരിത്രപ്രസിദ്ധമായ പള്ളികൾ, വെളി ഗ്രൗണ്ടിലെ ദീപാലങ്കാരങ്ങളാൽ തിളങ്ങുന്ന ക്രിസ്മസ് ട്രീ, കൊച്ചിൻ കാർണിവൽ എന്നിവ ഇവിടെ കാണാനാകും.
കാണേണ്ട കാഴ്ച്ചകൾ; ഡിസംബർ 24-ന് അർദ്ധരാത്രിയിലെ പള്ളികളിലെ കുർബാന, ക്രിസ്ത്യൻ വീടുകളിലെ നക്ഷത്ര വിളക്കുകളും പുൽക്കൂടുകളും, പ്ലം കേക്ക്, രാത്രിയിൽ വെളി ഗ്രൗണ്ടിലെ ദീപാലങ്കൃതമായ ക്രിസ്മസ് ട്രീ എന്നിവ ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത കാഴ്ച്ചകളാണ്.
ബുക്കിംഗ്: തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ താമസത്തിനുള്ള ബുക്കിങ് ഇപ്പോൾ തന്നെ നടത്തുക. ക്രിസ്മസ് ആഴ്ച മുതൽ പുതുവത്സരം വരെയുള്ള സമയം കേരളത്തിൽ വിനോദസഞ്ചാരികളുടെ തിരക്ക് ഏറ്റവും കൂടുതലുള്ള കാലയളവാണ്. ഫോർട്ട് കൊച്ചിയിലെ ഹോംസ്റ്റേകൾ വളരെ വേഗത്തിൽ ബുക്ക് ചെയ്യപ്പെടും.
ഫോർട്ട് കൊച്ചിയിൽ പാതിരാ കുർബാന
സാന്താ ക്രൂസ് ബസിലിക്ക ദേവാലയം
ഫോർട്ട് കൊച്ചിയിലെ അതിമനോഹരമായ കുർബാന നടക്കുന്ന ദേവാലയമാണ് സാന്താ ക്രൂസ് ബസിലിക്ക പള്ളി. ഇന്ത്യയിലുള്ള എട്ട് ബസിലിക്കകളിൽ ഒന്നായി കേരള ടൂറിസം ഇതിനെ പട്ടികപ്പെടുത്തിയിട്ടുണ്ട്. 1505-ൽ പോർച്ചുഗീസ് വൈസ്രോയി ഡോം ഫ്രാൻസിസ്കോ ഡി അൽമേഡയ്ക്ക് ഇവിടെ ഒരു പള്ളി പണിയാൻ അനുമതി ലഭിച്ചു. 1558-ൽ ഇതൊരു കത്തീഡ്രലായി മാറി.
സെന്റ് ഫ്രാൻസിസ് സിഎസ്ഐ പള്ളി
പരേഡ് ഗ്രൗണ്ടിന് സമീപം, അല്പം നടന്നാൽ എത്താവുന്ന ദൂരത്തുള്ള ഈ പള്ളി തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരിടമാണ്. 1503-ൽ പോർച്ചുഗീസ് ഫ്രാൻസിസ്കൻ സന്യാസിമാർ ഇവിടെ മരം കൊണ്ട് ഒരു പള്ളി നിർമ്മിച്ചതോടെയാണ് ഇതിന്റെ ചരിത്രം ആരംഭിക്കുന്നതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ഏറ്റവും പഴക്കമേറിയ പള്ളികളിലൊന്നായി ഇത് കരുതപ്പെടുന്നു.
English Summary:
Christmas in Kerala is best in Fort Kochi. On 24 December go to midnight Mass at Santa Cruz Basilica. The Cochin Carnival started in 1984, when local youth groups organised a beach festival for the UN International Youth Year of 1985.