Bengaluru Travel: വേനലവധിക്ക് ബംഗളൂരുവിലേക്ക് പോയാലോ; കുറഞ്ഞ ചിലവിൽ ഒരു കിടിലൻ സമ്മർ ട്രിപ്പ്

Summer Vacation 2026 At Bengaluru: കുറഞ്ഞ ചെലവിൽ രണ്ടോ മൂന്നോ ദിവസം എങ്ങനെ ബെം​ഗളൂരിവിൽ യാത്ര ചെയ്യാമെന്നാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഈ അവധിക്കാലം നമ്മുടെ അയൽ സംസ്ഥാനത്തെ ബെംഗളൂരുവിൽ തന്നെ ആഘോഷിക്കാം. യാത്ര നേരത്തെ പ്ലാൻ ചെയ്ത് സീറ്റുകൾ ബുക്ക് ചെയ്താൽ 300-500 രൂപയ്ക്കുള്ളിൽ സുഖകരമായി ബെം​ഗളൂരു വരെ യാത്ര ചെയ്യാം. കുറഞ്ഞ ചിലവിൽ സമ്മർ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്കായി ഇതാ ഒരു യാത്രാ ​ഗൈഡ്.

Bengaluru Travel: വേനലവധിക്ക് ബംഗളൂരുവിലേക്ക് പോയാലോ; കുറഞ്ഞ ചിലവിൽ ഒരു കിടിലൻ സമ്മർ ട്രിപ്പ്

Bengaluru Travel

Published: 

27 Mar 2026 | 02:03 PM

വേനൽ ചൂട് കടുക്കുകയാണ്. പരീക്ഷക്കാലമൊക്കെ കഴിയാറായി. ഇനി കുട്ടികളെയും കൂട്ടി എവിടേക്ക് യാത്ര പോകുമെന്ന് ഓർത്ത് വിഷമിച്ചിരിക്കുന്ന മാതാപിത്താക്കളുടെ ശ്രദ്ധയ്ക്ക്. കുറഞ്ഞ ചെലവിൽ രണ്ടോ മൂന്നോ ദിവസം എങ്ങനെ ബെം​ഗളൂരിവിൽ യാത്ര ചെയ്യാമെന്നാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഈ അവധിക്കാലം നമ്മുടെ അയൽ സംസ്ഥാനത്തെ ബെംഗളൂരുവിൽ തന്നെ ആഘോഷിക്കാം. കുറഞ്ഞ ചിലവിൽ സമ്മർ ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്കായി ഇതാ ഒരു യാത്രാ ​ഗൈഡ്.

ബജറ്റ് കുറച്ച് യാത്ര എങ്ങനെ?

കേരളത്തിലെ പ്രമുഖ നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് ദിവസേന നിരവധി ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. യാത്ര നേരത്തെ പ്ലാൻ ചെയ്ത് സീറ്റുകൾ ബുക്ക് ചെയ്താൽ 300-500 രൂപയ്ക്കുള്ളിൽ സുഖകരമായി ബെം​ഗളൂരു വരെ യാത്ര ചെയ്യാം. ബംഗളൂരു നഗരത്തിനുള്ളിൽ സഞ്ചരിക്കാൻ ഏറ്റവും ചിലവ് കുറഞ്ഞ മാർ​ഗമാണ് നമ്മ മെട്രോ. ഇത് ഉപയോഗിക്കുന്നത് സമയം ലാഭിക്കാനും ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും.

ALSO READ: വെറും 186 രൂപയ്ക്ക് ഊട്ടിയിലേക്ക് വിട്ടാലോ?; സ്പെഷ്യൽ ട്രെയിനും കെഎസ്ആർടിസിയും റെഡി

താമസം ഇങ്ങനെയാകാം

ബെം​ഗളൂരുവിലെ മജസ്റ്റിക്, എംജി റോഡ്, ഇന്ദിരാനഗർ തുടങ്ങിയ സ്ഥലങ്ങളിൽ കുറഞ്ഞ നിരക്കിൽ ഹോസ്റ്റലുകളും, ഹോട്ടലുകളും താമസിക്കാൻ ലഭിക്കും. ഒരാൾക്ക് 500 മുതൽ 800 രൂപ നിരക്കിൽ നല്ല സ്റ്റേകൾ ലഭിക്കുന്നതാണ്. അതിനാൽ ഓൺലൈൻ ആപ്പുകൾ വഴി നേരത്തെ തന്നെ കണ്ടെത്തി വയ്ക്കുക. ഇത് ബെം​ഗളൂരിവിൽ എത്തിയ ശേഷം താമസം കണ്ടുപിടിക്കാനുള്ള തിരക്കും സമയലാഭത്തിനും സഹായിക്കും.

ഷോപ്പിംഗും ഭക്ഷണവും

ബെം​ഗളൂരുവിലെത്തിയാൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം ആസ്വദിക്കാൻ നിരവധി സ്ട്രീറ്റുകളുണ്ട്. ഇനി നിങ്ങൾക്ക് ഹോട്ടലുകളാണ് വേണ്ടതെങ്കിൽ അതും അവിടെയുണ്ട്. സ്ട്രീറ്റ് ഫുഡിന് ഏറ്റവും അനുയോജ്യമായ സ്ഥലം വി വി പുരമാണ്. ഇവിടുത്തെ ഫുഡ് സ്ട്രീറ്റിലെ വിഭവങ്ങൾ മിതമായ നിരക്കിൽ കഴിക്കാം. കൂടാതെ എംടിആർ, വിദ്യാര്ഥി ഭവൻ എന്നിവിടങ്ങളിലെ മസാല ദോശ വളരെ പ്രശസ്തമാണ്. അതുപോലെ തന്നെ കുറഞ്ഞ ചിലവിൽ ഷോപ്പിങ് നടത്താനും ഇത്തരം സ്ട്രീറ്റുകൾ ബെം​ഗളൂരുവിൽ ധാരാളമുണ്ട്. വസ്ത്രങ്ങൾ, ആഭരണങ്ങൾ, സെറാമിക് പാത്രങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ വാങ്ങാൻ കൊമേഴ്സ്യൽ സ്ട്രീറ്റ്, ചിക്കപേട്ട് തുടങ്ങിയ സ്ട്രീറ്റുകളിലേക്ക് പോകാം.

കാണേണ്ട പ്രധാന സ്ഥലങ്ങൾ

ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ, കബ്ബൺ പാർക്ക്, ബംഗളൂരു കൊട്ടാരം, ബന്നാർഘട്ട നാഷണൽ പാർക്ക്, നന്ദി ഹിൽസ് തുടങ്ങിയ സ്ഥലങ്ങൾ വളരെ പെട്ടെന്ന് കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്നതാണ്. വേനൽക്കാലത്ത് ബംഗളൂരുവിൽ പോകുമ്പോൾ ഏറ്റവും മികച്ച സ്ഥലങ്ങളാണിവ. കാരണം നിറയെ മരങ്ങളും തണലും ചേർന്നൊരു സ്വർ​ഗമാണ് ഈ സ്ഥലങ്ങൾ. ന​ഗരത്തിലെ ചൂടിനെ നിങ്ങൾക്ക് മറക്കാൻ ഈ സ്ഥലങ്ങൾ ഒഴിവാക്കരുത്.

 

 

Follow Us
അമ്മയിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന കുട്ടിയാന
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?
എടിഎമ്മിൽ കയറുന്നവർ സൂക്ഷിക്കണം, ഉള്ളിൽ പാമ്പ്
ചൂരൽമലയിൽ ഭീതി, വളർത്തു നായയെ കൊന്ന പുലി ക്യാമറയിൽ