Kanthalloor Apple Harvest: ഓണത്തിന് മധുരം കൂട്ടാൻ കാന്തല്ലൂർ ആപ്പിളുകൾ; വിളവെടുപ്പ് തുടങ്ങി, തോട്ടങ്ങളിൽ സഞ്ചാരികളുടെ തിരക്ക്
Kanthalloor Apple Harvesting Season 2026: മറയൂർ കാന്തല്ലൂർ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ശർക്കരയാണ്. എന്നാൽ അതിനപ്പുറം ആപ്പിൾ, പ്ലംസ്, മാതളനാരങ്ങ, സ്ട്രോബെറി, ഓറഞ്ച് തുടങ്ങിയ പഴങ്ങളും ഇവിടെ വിളയുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5000-ൽ പരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാന്തല്ലൂരിലെ തണുപ്പുള്ള കാലാവസ്ഥ തന്നെയാണ് ഇത്തരം പഴങ്ങൾ ഇവിടെ വിളയാൻ കാരണം.

പ്രതീകാത്മക ചിത്രം
മലയാളികൾക്ക് കേരളത്തിൻ്റെ മണ്ണിൽ ആപ്പിളുകൾ വിളയുന്നത് അത്ര കേട്ടുപരിചയമില്ലാത്ത ഒന്നാണ്. എന്നാൽ ഇടുക്കി ജില്ലയിലെ മറയൂരിനടുത്തുള്ള കാന്തല്ലൂർ കേരളത്തിൽ ആപ്പിൾ വിളയുന്ന പ്രധാന ഗ്രാമങ്ങളിലൊന്നാണ്. ഒരുപക്ഷേ നമ്മളിൽ പലർക്കും ഇക്കാര്യത്തെക്കുറിച്ച് വലിയ അറിവ് ഇല്ല എന്നതാണ് സത്യം. മറയൂർ കാന്തല്ലൂർ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ശർക്കരയാണ്. എന്നാൽ അതിനപ്പുറം ആപ്പിൾ, പ്ലംസ്, മാതളനാരങ്ങ, സ്ട്രോബെറി, ഓറഞ്ച് തുടങ്ങിയ പഴങ്ങളും ഇവിടെ വിളയുന്നുണ്ട്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5000-ൽ പരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കാന്തല്ലൂരിലെ തണുപ്പുള്ള കാലാവസ്ഥ തന്നെയാണ് ഇത്തരം പഴങ്ങൾ ഇവിടെ വിളയാൻ കാരണം.
കേരളത്തിന്റെ കാർഷിക ഭൂപടത്തിൽ മറ്റൊരു ഗ്രാമത്തിനും അവകാശപ്പെടാനില്ലാത്ത അഹങ്കാരമാണ് കാന്തല്ലൂരിലെ ആപ്പിൾ വിളവെടുപ്പ് കാലം. ഇപ്പോഴിതെ കാന്തല്ലൂരിൻ്റെ മണ്ണിൽ ആപ്പിളുകൾ ചുവന്നു തുടുത്ത് നിൽക്കുന്ന കാഴ്ചയാണ് സഞ്ചാരികളെ വരവേൽക്കുന്നത്. ഓണം ആഘോഷമാക്കാൻ ഇടുക്കിയുടെ മലനിരകളിലേക്ക് ഓടിയെ്ത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ പാകമായി പഴുത്തുതുടുത്തു നിൽക്കുന്ന ആപ്പിൾ തോട്ടങ്ങളാണ് കാന്തല്ലൂരിൽ ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്.
ALSO READ: പൊൻമുടി യാത്രയ്ക്ക് ഇനി ചെലവേറും! പ്രവേശന നിരക്കുകൾ കൂട്ടി; പുതിയ നിരക്കുകൾ പോക്കറ്റിലൊതുങ്ങുമോ?
തണുപ്പുകാലത്തിന്റെ പശ്ചാത്തലത്തിൽ മാത്രമല്ല, വലിയ മഞ്ഞ് അധികം ആവശ്യമില്ലാത്ത പ്രത്യേകയിനം ആപ്പിളുകളാണ് കാന്തല്ലൂരിൽ പ്രധാനമായും കൃഷി ചെയ്യുന്നത്. എച്ച് ആർ എം എൻ 90, ട്രോപ്പിക്കൽ ബ്യൂട്ടി, ട്രോപ്പിക്കൽ റെഡ് ഡിലീഷ്യസ്, റെഡ് ചീഫ് മഹാരാജ തുടങ്ങിയ മികച്ചയിനം ആപ്പിളുകളാണ് കാന്തല്ലൂർ എന്ന കൊച്ചു ഗ്രാമത്തിൽ വ്യാപകമായി വിളയിച്ചെടുക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ആപ്പിൾ മരങ്ങളിൽ കായ്ഫലം വളരെ കൂടുതലാണെന്നും കർഷകർക്ക് മികച്ച വിളവാണ് ലഭിച്ചിരിക്കുന്നതെന്നും തോട്ടം ഉടമകൾ വ്യക്തമാക്കുന്നു.
കാന്തല്ലൂരിൽ നിരവധി സ്വകാര്യ വ്യക്തികളുടെയും സൊസൈറ്റികളുടെയും തോട്ടങ്ങളുണ്ട്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഇവിടെ ആപ്പിളുകൾ പഴുത്തുതുടുത്തു നിൽക്കുന്നത് കാണാൻ സാധിക്കുക. വിളവെടുപ്പ് നേരിട്ട് കാണാനും ഫ്രഷ് ആപ്പിളുകൾ വിലകൊടുത്തു വാങ്ങാനും ഈ സമയത്ത് സാധിക്കും. ജനുവരി മുതൽ ജൂൺ വരെയുള്ള സമയങ്ങളിൽ പ്ലംസ്, പീച്ച്, പാഷൻ ഫ്രൂട്ട്, ഓറഞ്ച് എന്നിവയുടെ സീസൺ ആരംഭിക്കും.
വിളവെടുപ്പ് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ
കാന്തല്ലൂരിലെ പ്രധാന കാർഷിക മേഖലകളായ പെരുമല, ഗുഹനാഥപുരം, കുളച്ചിവയൽ എന്നീ ഗ്രാമങ്ങളിലാണ് വലിയ തോതിൽ ആപ്പിൾ കൃഷി നടക്കുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളാണ് ഇവിടുത്തെ പ്രധാന വിളവെടുപ്പ് കാലം. ഈ മാസങ്ങളിലാണ് കേരളത്തിൽ ഓണക്കാലം എത്തുന്നതെന്നതിനാൽ തോട്ടങ്ങളിൽ നിന്ന് നേരിട്ട് ആപ്പിളുകൾ പറിക്കാനും വാങ്ങാനുമായി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. അവധിക്കാലം ആസ്വദിക്കാൻ എത്തുന്നവർക്ക് ഇതൊരു മനോഹരമായ കാഴ്ച്ചകൂടിയാണ്.
തോട്ടങ്ങളിൽ നേരിട്ടെത്തി പഴങ്ങൾ കഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും കാന്തല്ലൂർ ഗ്രാമപഞ്ചായത്തും പ്രാദേശിക കർഷകരും വിനോദസഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഓണക്കാലത്തും വരും ദിവസങ്ങളിലും വിനോദസഞ്ചാര മേഖലയ്ക്ക് ഈ സീസൺ വലിയ ഉണർവ്വ് നൽകുമെന്നാണ് ഇവിടുത്തെ കർഷകർ കണക്കുകൂട്ടുന്നത്. എന്നാൽ ചില തോട്ടങ്ങളിൽ പ്രവേശിക്കാൻ ചെറിയ എൻട്രി ഫീസുകൾ ഉണ്ടായിരിക്കുന്നതാണ്.
English Summary:
The scenic village of Kanthalloor in Idukki has officially entered its annual apple harvesting season. Apple Harvesting Season Starts Ahead of Onam 2026, Route And Entry Details.