AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ponmudi Tourism: പൊൻമുടി യാത്രയ്ക്ക് ഇനി ചെലവേറും! പ്രവേശന നിരക്കുകൾ കൂട്ടി; പുതിയ നിരക്കുകൾ പോക്കറ്റിലൊതുങ്ങുമോ?

Ponmudi Entry Fee Hike Updates: പൊന്മുടിയിലേക്ക് യാത്ര തിരിക്കാൻ കാത്തിരിക്കുന്നവരെ തേടി പുതിയൊരു വാർത്തയാണ് എത്തിയിരിക്കുന്നത്. പൊൻമുടി ഹിൽസ്റ്റേഷനിലേക്കുള്ള പ്രവേശന നിരക്കുകൾ പുതുക്കിയിരിക്കുകയാണ്. മുമ്പ് പോയപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ അല്പം കൂടുതൽ പണം ഇനിമുചൽ കൈയ്യിൽ കരുതേണ്ടി വരും. ന​ഗരത്തിലെ തിരക്കുകളിൽ നിന്ന് മുക്തി നേടാൻ മഞ്ഞിൻ താഴ്വാരത്തേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് പ്രവേശന നിരക്കുകളിലെ വലിയ വർദ്ധനവാണ്.

Ponmudi Tourism: പൊൻമുടി യാത്രയ്ക്ക് ഇനി ചെലവേറും! പ്രവേശന നിരക്കുകൾ കൂട്ടി; പുതിയ നിരക്കുകൾ പോക്കറ്റിലൊതുങ്ങുമോ?
Ponmudi Image Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 01 Jul 2026 | 08:20 PM

തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ തലസ്ഥാന ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെത്തുന്ന സ്ഥലങ്ങളിൽ ഒന്നാണ് പൊന്മുടി. സീസണുകളിലും അല്ലാതെയും നിരവധി ആളുകളാണ് ഇവിടേക്ക് ഓരോ ദിവസവും മലകയറുന്നത്. പൊന്മുടിയിലേക്ക് യാത്ര തിരിക്കാൻ കാത്തിരിക്കുന്നവരെ തേടി പുതിയൊരു വാർത്തയാണ് എത്തിയിരിക്കുന്നത്. പൊൻമുടി ഹിൽസ്റ്റേഷനിലേക്കുള്ള പ്രവേശന നിരക്കുകൾ പുതുക്കിയിരിക്കുകയാണ്. മുമ്പ് പോയപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ അല്പം കൂടുതൽ പണം ഇനിമുചൽ കൈയ്യിൽ കരുതേണ്ടി വരും. ന​ഗരത്തിലെ തിരക്കുകളിൽ നിന്ന് മുക്തി നേടാൻ മഞ്ഞിൻ താഴ്വാരത്തേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് പ്രവേശന നിരക്കുകളിലെ വലിയ വർദ്ധനവാണ്.

ALSO READ: ആറന്മുള വള്ളസദ്യ; ജൂലൈ 1 മുതൽ ബുക്കിംഗ്, ആറന്മുളയിലേക്ക് എങ്ങനെ എത്തിച്ചേരാം?

നിരക്കുകൾ ഇങ്ങനെ

പുതിയ നിരക്കുകൾ 2026 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. ജിഎസ്ടി ഉൾപ്പെടെയുള്ള പുതുക്കിയ നിരക്കുകളാണ് ഇപ്പോൾ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവർക്കുള്ള പ്രവേശന ഫീസ് 50 രൂപ ആയും കുട്ടികൾക്കുള്ളത് 25 രൂപ ആയുമാണ് നിശ്ചയിച്ചിരിക്കുന്നത്. വിദേശ സഞ്ചാരികളുടെ ഫീസിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. വിദേശികളായ മുതിർന്നവർക്ക് 400 രൂപ, കുട്ടികൾക്ക് 300 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.

വിദ്യാർത്ഥികൾക്കുള്ള പ്രവേശന ഫീസ് 30 രൂപ ആയി തന്നെ തുടരും. മലമുകളിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നതിലെ നിരക്കുകളിലും മാറ്റമുണ്ട്. ടൂവീലറുകൾക്ക് 25 രൂപ, ത്രീവീലറുകൾക്ക് 35 രൂപ, ലൈറ്റ് മോട്ടോർ വെഹിക്കിൾ പാർക്കിംഗിന് 50 രൂപ, മീഡിയം മോട്ടോർ വാഹനങ്ങളുടെ പാർക്കിംഗിന് 200 രൂപ, ഹെവി വാഹനങ്ങളുടെ പാർക്കിംഗിന് 120 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. സഞ്ചാരികളുടെ കൈവശം സ്റ്റിൽ ക്യാമറ ഉണ്ടെങ്കിൽ ഇനി മുതൽ 85 രൂപയും മൂവി ക്യാമറയ്ക്ക് 600 രൂപയും നൽകേണ്ടതാണ്.

പുതിയ നിരക്കുകൾ പോക്കറ്റിലൊതുങ്ങുമോ?

അല്പം ആശ്വാസത്തിനായി ഓടിയെത്തുന്ന സാധാരണക്കാരായ സഞ്ചാരികളെയും വിദ്യാർത്ഥികളെയുമാണ് നിലവിലെ നിരക്ക് വർദ്ധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. സുഹൃത്തുക്കൾക്കൊപ്പമോ കുടുംബത്തോടൊപ്പമോ കുറഞ്ഞ ചെലവിൽ ഒരു ദിവസത്തെ യാത്രയ്ക്ക് തിരുവനന്തപുരത്തുകാർ ആദ്യം തിരഞ്ഞെടുക്കുന്ന ഇടമായിരുന്നു പൊൻമുടി.

എൻട്രി ഫീസും വാഹനങ്ങളുടെ ചാർജ്ജും ഒരുമിച്ച് കൂട്ടുമ്പോൾ ഒരു കുടുംബത്തിന് പൊൻമുടി കയറണമെങ്കിൽ മുൻപത്തെക്കാൾ വലിയൊരു തുക ടിക്കറ്റ് കൗണ്ടറിൽ നൽകേണ്ടി വരും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. രാവിലെ 8:00 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ് പൊൻമുടിയിലേക്കുള്ള പ്രവേശന സമയം. 22 ഹെയർപിൻ വളവുകളുള്ള ഈ ഹിൽ സ്റ്റേഷനിലേക്ക് ദിവസേന 100കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്.

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇവിടം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1100 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്നും 53 കിലോമീറ്റർ മാത്രം അകലെയുള്ളതുകൊണ്ട് തന്നെ ഒരു ദിവസത്തെ യാത്രകൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. എപ്പോഴും മാറിമറിയുന്ന കാലാവസ്ഥയാണ് പൊൻമുടിയുടെ പ്രത്യേകത. പെട്ടെന്ന് വന്ന് മൂടുന്ന മഞ്ഞും കാറ്റും ഇവിടുത്തെ പുൽമേടുകളെ കൂടുതൽ സുന്ദരമാക്കും.

English Summary:

Ponmudi Entry Fee ​Increased. Check out the revised eco-tourism entry fee. Ticket rates have been increased to Rs 50 for adults and Rs 25 for children. Know the latest vehicle entry charges.

Follow Us