Ponmudi KSRTC Services: പൊന്മുടിയിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ; റൂട്ടുകൾ ഇങ്ങനെ, സമയം ടിക്കറ്റ് നിരക്ക്

KSRTC Bus Services To Ponmudi: കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി ബസ്സുകളിൽ വളരെയധികം തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പിന്നാലെയാണ് പൊന്മുടിയിലേക്ക് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ ആരംഭിച്ചത്. തമ്പാനൂർ, വർക്കല എന്നിവിടങ്ങളിൽനിന്ന് പൊന്മുടിയിലേക്ക് ഫാസ്റ്റ് ബസ് ഉൾപ്പെടെ സർവീസ് നടത്താനാണ് കെഎസ്ആർടിസ പദ്ധതിയിടുന്നത്.

Ponmudi KSRTC Services: പൊന്മുടിയിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ; റൂട്ടുകൾ ഇങ്ങനെ, സമയം ടിക്കറ്റ് നിരക്ക്

പ്രതീകാത്മക ചിത്രം

Published: 

08 Jul 2026 | 09:40 PM

കോടമഞ്ഞും ആരെയും മയക്കുന്ന പ്രകൃതി സൗന്ദര്യവും കാരണം ആളുകളെ ഏറ്റവും കൂടുതൽ ആകർഷിച്ച സ്ഥലങ്ങളിൽ ഒന്നാണ് പൊന്മുടി. അടുത്തിടെയായി പൊന്മുടിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ കൂടെ കെഎസ്ആർടിസി പ്രിയദർശിനി സ്ത്രീ സൗജന്യയാത്ര പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി ബസ്സുകളിൽ വളരെയധികം തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന് പിന്നാലെയാണ് പൊന്മുടിയിലേക്ക് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ ആരംഭിച്ചത്. തമ്പാനൂർ, വർക്കല എന്നിവിടങ്ങളിൽനിന്ന് പൊന്മുടിയിലേക്ക് ഫാസ്റ്റ് ബസ് ഉൾപ്പെടെ സർവീസ് നടത്താനാണ് കെഎസ്ആർടിസ പദ്ധതിയിടുന്നത്.

അവധി ദിവസങ്ങളിൽ വിതുര ഡിപ്പോയിൽ നിന്ന് കൂടുതൽ സർവീസുകൾ നടത്താനും തീരുമാനിച്ചതായി ഗതാഗതവകുപ്പ് മന്ത്രി സി പി ജോണിന്റെ ഓഫീസ് നിന്ന് അറിയിച്ചിട്ടുണ്ട്. ഷട്ടിൽ ട്രിപ്പുകൾ ഇക്കഴിഞ്ഞ ഞായറാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. പൊന്മുടിയിലേക്കുള്ള യാത്ര വളരെ ദുഷ്കരമാണെന്ന് കാണിച്ച് യാത്രക്കാരിൽ നിന്ന് പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. പൊന്മുടിയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി ഇത്തവണത്തെ ബജറ്റിൽ നാലുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ALSO READ: മൂന്നാറിലേക്ക് പോകുന്നവർ അറിയാൻ: ഗ്യാപ് റോഡിൽ മണ്ണിടിച്ചിൽ സാധ്യത, ഈ വഴി പോകരുത്

വിതുരയിൽനിന്നുള്ള സർവീസുകൾ

ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അവധി ദിവസങ്ങളിൽ പൊന്മുടിയിലേക്ക് നേരിട്ടുള്ള ബസ്സിനുവേണ്ടി കാത്തുനിൽക്കണ്ട. നേരെ നിങ്ങൾക്ക് ഇനി മുതൽ വിതുര ഡിപ്പോയിലേക്ക് പോകാവുന്നതാണ്. പുതുതായി ആറ് സർവീസുകളാണ് ഇവിടെ നിന്ന് ക്രമീകരിച്ചിട്ടുള്ളത്. നിലവിൽ 10 സർവീസുകളാണ് പൊന്മുടിയിലേക്കുള്ളത്. നിലവിലുള്ള സർവീസുകൾക്ക് പുറമേയാണിത്. രാവിലെ 9.30 -നെടുമങ്ങാട്-വിതുര-പൊന്മുടി, 11.50 -പൊന്മുടി-വിതുര, 1.30 -വിതുര-പൊന്മുടി, 3.15- പൊന്മുടി-വിതുര, 4.40 -വിതുര-പൊന്മുടി, 6.00-പൊന്മുടി-വിതുര എന്നിങ്ങനെയാണ് ബസിൻ്റെ റൂട്ടും സമയവും.

പൊൻമുടി യാത്രയ്ക്ക് ഇനി ചെലവേറും

പൊന്മുടിയിലേക്ക് യാത്ര തിരിക്കാൻ കാത്തിരിക്കുന്നവരെ തേടി പുതിയൊരു വാർത്തയാണ് എത്തിയിരിക്കുന്നത്. പൊൻമുടി ഹിൽസ്റ്റേഷനിലേക്കുള്ള പ്രവേശന നിരക്കുകൾ പുതുക്കിയിരിക്കുകയാണ്. മുമ്പ് പോയപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ അല്പം കൂടുതൽ പണം ഇനിമുചൽ കൈയ്യിൽ കരുതേണ്ടി വരും. ന​ഗരത്തിലെ തിരക്കുകളിൽ നിന്ന് മുക്തി നേടാൻ മഞ്ഞിൻ താഴ്വാരത്തേക്ക് എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് പ്രവേശന നിരക്കുകളിലെ വലിയ വർദ്ധനവാണ്.

പുതിയ നിരക്കുകൾ 2026 ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. ജിഎസ്ടി ഉൾപ്പെടെയുള്ള പുതുക്കിയ നിരക്കുകളാണ് ഇപ്പോൾ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിരക്കുകൾ പ്രകാരം മുതിർന്നവർക്കുള്ള പ്രവേശന ഫീസ് 50 രൂപ ആയും കുട്ടികൾക്കുള്ളത് 25 രൂപ ആയുമാണ് നിശ്ചയിച്ചിരിക്കുന്നത്. വിദേശ സഞ്ചാരികളുടെ ഫീസിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. വിദേശികളായ മുതിർന്നവർക്ക് 400 രൂപ, കുട്ടികൾക്ക് 300 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.

വിദ്യാർത്ഥികൾക്കുള്ള പ്രവേശന ഫീസ് 30 രൂപ ആയി തന്നെ തുടരും. മലമുകളിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നതിലെ നിരക്കുകളിലും മാറ്റമുണ്ട്. ടൂവീലറുകൾക്ക് 25 രൂപ, ത്രീവീലറുകൾക്ക് 35 രൂപ, ലൈറ്റ് മോട്ടോർ വെഹിക്കിൾ പാർക്കിംഗിന് 50 രൂപ, മീഡിയം മോട്ടോർ വാഹനങ്ങളുടെ പാർക്കിംഗിന് 200 രൂപ, ഹെവി വാഹനങ്ങളുടെ പാർക്കിംഗിന് 120 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. സഞ്ചാരികളുടെ കൈവശം സ്റ്റിൽ ക്യാമറ ഉണ്ടെങ്കിൽ ഇനി മുതൽ 85 രൂപയും മൂവി ക്യാമറയ്ക്ക് 600 രൂപയും നൽകേണ്ടതാണ്.

English Summary:

KSRTC has launched Fast Passenger bus services in the Ponmudi route, which had recently become extremely busy and crowded after the launch of the free Priyadarshini buses. Check the route and Timing.

Follow Us
വീട്ടിലിരുന്ന് ബിസിനസ് ചെയ്യാം, കൈ നിറയെ സമ്പാദിക്കാം
ഒരു മത്സരത്തിൽ നിന്നും മാത്രം കോടികൾ കിട്ടും, റഫറിമാരുടെ ശമ്പളം എത്ര?
പത്തില തോരൻ: കർക്കടക മാസത്തിൽ പ്രതിരോധശേഷി കൂട്ടാൻ
വയനാട് ബാണാസുരയില്‍ ട്രെക്കിങ് നടത്തിയാലോ? ഇവിടെ ഒരു നിയന്ത്രണവുമില്ല
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്