KSRTC Hyderabad Trip: കുറഞ്ഞ ചെലവിൽ ഹൈദരാബാദ് ടൂർ: കെഎസ്ആർടിസി ബജറ്റ് പാക്കേജ് വിവരങ്ങൾ

KSRTC Thodupuzha Hyderabad Trip: ഇന്ത്യയുടെ പവിഴനഗരം എന്നാണ് ഹൈദരാബാദ് അറിയപ്പെടുന്നത്. തൊടുപുഴയിൽ നിന്ന് ഹൈദരാബാദിലേക്ക് 5 ദിവസത്തെ കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ യാത്ര ഒക്ടോബർ 25നാണ് ആരംഭിച്ചത്. താല്പര്യമുള്ളവർക്ക് നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസരമുണ്ടാകും. അന്തർസംസ്ഥാന വിനോദയാത്രകളുടെ ഭാഗമായാണ് ഹൈദരാബാദിലേക്ക് ബജറ്റ് ടൂറിസം വിനോദയാത്ര കെഎസ്ആർടിസി ഒരുക്കുന്നത്.

KSRTC Hyderabad Trip: കുറഞ്ഞ ചെലവിൽ ഹൈദരാബാദ് ടൂർ: കെഎസ്ആർടിസി ബജറ്റ് പാക്കേജ് വിവരങ്ങൾ

KSRTC

Published: 

15 Nov 2026 | 02:01 PM

ചാമിനാറും രാമോജി ഫിലിം സിറ്റിയും ഹൈദരാബാദി ബിരിയാണിയും കുറഞ്ഞ ചെലവിൽ കണ്ടും കഴിച്ചും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി കിടിലൻ യാത്രയൊരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (KSRTC Budget Tourism Cell). സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ സുരക്ഷിതമായി ഹൈദരാബാദ് സന്ദർശിക്കാൻ സാധിക്കുന്ന ഈ ടൂർ പാക്കേജ് ആളുകൾക്കിടയിൽ വലിയ സ്വീകാര്യത നേടുകയാണ്. ഇന്ത്യയുടെ പവിഴനഗരം എന്നാണ് ഹൈദരാബാദ് അറിയപ്പെടുന്നത്.

തൊടുപുഴയിൽ നിന്ന് ഹൈദരാബാദിലേക്ക് 5 ദിവസത്തെ കെഎസ്ആർടിസി ബജറ്റ് ടൂറിസം യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യ യാത്ര ഒക്ടോബർ 25നാണ് ആരംഭിച്ചത്. താല്പര്യമുള്ളവർക്ക് നേരത്തെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള അവസരമുണ്ടാകും. അന്തർസംസ്ഥാന വിനോദയാത്രകളുടെ ഭാഗമായാണ് ഹൈദരാബാദിലേക്ക് ബജറ്റ് ടൂറിസം വിനോദയാത്ര കെഎസ്ആർടിസി ഒരുക്കുന്നത്. തൊടുപുഴയിൽ നിന്നും ആരംഭിക്കുന്ന യാത്രയിൽ ചരിത്രവും സംസ്കാരവും വിനോദവും ഒത്തുചേരുന്ന ഹൈദരാബാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും.

ALSO READ: ചുളുവിലയിൽ ബെംഗളൂരുവിൽ എവിടെ ഷോപ്പിംഗ് നടത്താം; പറ്റിയ ഇടങ്ങൾ

യാത്രയുടെ പൂർണ വിവരം

ഹൈദരാബാദിൻ്റെ ചരിത്രപ്രാധാന്യവും സാംസ്കാരിക പൈതൃകവും അടുത്തറിയാൻ അവസരമൊരുക്കുന്നതാണ് കെഎസ്ആർടിസിയുടെ ഈ ബജറ്റ് യാത്ര. ലോകപ്രശസ്തമായ രാമോജി ഫിലിം സിറ്റി, ചരിത്രമുറങ്ങുന്ന ഗോൽക്കൊണ്ട , ഹൈദരാബാദിൻ്റെ അടയാളമായ ചാർമിനാർ എന്നിവയാണ് പ്രധാന സന്ദർശന സ്പോട്ടുകൾ. ഇതോടൊപ്പം നെഹ്റു സുവോളജിക്കൽ പാർക്ക്, ബിർള മന്ദിർ, എൻടിആർ ഗാർഡൻ, ഹുസൈൻ സാഗർ തടാകം, അമർജ്യോതി സ്മാരകം തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. ഹൈദരാബാദ് നഗരത്തിലെ പ്രധാന കാഴ്ചകളും യാത്രയുടെ ഭാഗമായി പരിചയപ്പെടാം.

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ കെറ്റിഡിഎസ്, എസി ബസിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ഒരാൾക്ക് 17,190 രൂപയാണ് പാക്കേജിൻ്റെ നിരക്ക്. മൂന്ന് പേർക്ക് പങ്കിടാവുന്ന എസി മുറിയിലെ താമസം, മൂന്ന് ദിവസത്തെ ഭക്ഷണം, ബസിൻ്റെ മുഴുവൻ യാത്രാച്ചെലവ്, സന്ദർശിക്കുന്ന സ്ഥലങ്ങളിലെ പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെയാണ് ഈ നിരക്ക് ഈടാക്കുന്നത്.

യാത്രയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും 83048 89896, 97449 10383 എന്നീ നമ്പരുകളിൽ വിളിക്കാം. സുരക്ഷിതവും വിശ്വസനീയവുമായ യാത്രയായതിനാൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുമിച്ച് യാതൊരു ടെൻഷനും ഇല്ലാതെ യാത്ര ചെയ്യാമെന്നതാണ് കെഎസ്ആർടിസി ബജറ്റ് യാത്രയുടെ പ്രത്യേകത.

English Summary:

Explore Hyderabad on a budget with KSRTC Budget Tourism Cell. Check out major attractions like Ramoji Film City, Charminar, and complete package details.

Loading...
Unable to load recommendations.
Follow Us
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ