Safest Cities In India: ഒറ്റയ്ക്കൊരു യാത്ര ആ​ഗ്രഹിക്കുന്നുണ്ടോ? സുരക്ഷിത സ്ഥലങ്ങളിൽ നമ്മുടെ കോഴിക്കോടും; റിപ്പോർട്ട്

NCRB Safest Cities List: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് പ്രകാരം, കുറഞ്ഞ കുറ്റകൃത്യ നിരക്കും കാര്യക്ഷമമായ നിയമ നിർവ്വഹണവും പ്രകാരം ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ 10 ന​ഗരങ്ങളാണ് ഉൾപ്പെടുന്നത്. അവ ഏതെല്ലാമെന്ന് നോക്കാം.

Safest Cities In India: ഒറ്റയ്ക്കൊരു യാത്ര ആ​ഗ്രഹിക്കുന്നുണ്ടോ? സുരക്ഷിത സ്ഥലങ്ങളിൽ നമ്മുടെ കോഴിക്കോടും; റിപ്പോർട്ട്

Safest Cities In India

Published: 

19 May 2025 21:37 PM

യാത്രകൾ എന്നും എപ്പോഴും അതിമനോഹരമാണ്. അത് ഒറ്റയ്ക്കായാലും മറ്റ് ആരുടെയെങ്കിലും കൂടെയാണെങ്കിലും മനസിന് നൽകുന്ന ആനന്ദം അത്ര ചെറുതല്ല. നിങ്ങൾ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പ്ലാനിടുന്നുണ്ടെങ്കിൽ നമ്മുടെ രാജ്യത്തുമുണ്ട് സുരക്ഷിതമായ സ്ഥലങ്ങൾ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) റിപ്പോർട്ട് പ്രകാരം, കുറഞ്ഞ കുറ്റകൃത്യ നിരക്കും കാര്യക്ഷമമായ നിയമ നിർവ്വഹണവും പ്രകാരം ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ 10 ന​ഗരങ്ങളാണ് ഉൾപ്പെടുന്നത്. അവ ഏതെല്ലാമെന്ന് നോക്കാം.

കൊൽക്കത്ത

തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമെന്ന പട്ടികയിൽ കൊൽക്കത്ത ഒന്നാമതാണ്. ഐപിസി (ഇന്ത്യൻ പീനൽ കോഡ്) കുറ്റകൃത്യ നിരക്കുകൾ 78.2% മാത്രമാണ് ഈ ന​ഗരത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടുത്തെ പോലീസിംഗും കമ്മ്യൂണിറ്റി സംരംഭങ്ങളും ഈ ന​ഗരത്തെ ഒന്നാമതെത്താൻ സഹായിച്ചിട്ടുണ്ട്.

ചെന്നൈ

തമിഴ്‌നാടിന്റെ തലസ്ഥാനമായ ചെന്നൈ ആണ് രണ്ടാം സ്ഥാനത്ത്. നഗരത്തിലെ കാര്യക്ഷമമായ നിയമപാലനവും മുൻകരുതൽ സുരക്ഷാ നടപടികളും വിനോദ സഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നു. അതുകൊണ്ട് തന്നെ കുടുംബങ്ങൾക്കും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലമായി മാറുകയാണ് ചെന്നൈ.

കോയമ്പത്തൂർ

മൂന്നാം സ്ഥാനത്തും തമിഴ്‌നാട്ടിലെ മറ്റൊരു ന​ഗരമായ കോയമ്പത്തൂർ തന്നെയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. കുറഞ്ഞ കുറ്റകൃത്യ നിരക്കും സാമ്പത്തിക വളർച്ചയും കൊണ്ട് ഈ ന​ഗരം മൂന്നാം സ്ഥാനത്തെത്തി. ​ന​ഗരത്തിൻ്റെ സുരക്ഷ കണക്കിലെടുത്ത് കമ്മ്യൂണിറ്റി പോലീസിംഗിലും പൊതുജന അവബോധ കാമ്പെയ്‌നുകളിലും നഗരം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി റിപ്പോർട്ട് പറയുന്നു. അതിനാൽ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതമായ ന​ഗരമാണിത്.

സൂററ്റ്

ഗുജറാത്തിലെ തിരക്കേറിയ വജ്ര, തുണി കേന്ദ്രമായ സൂറത്താണ് നാലാം സ്ഥാനത്ത്.

പൂനെ

മഹാരാഷ്ട്രയുടെ സാംസ്കാരിക, വിദ്യാഭ്യാസ കേന്ദ്രമായ പൂനെയാണ് അഞ്ചാം സ്ഥാനത്ത്. ഇന്ത്യയിലെ തന്നെ ഏറ്റവും വേഗതയേറിയതും തിരക്കേറിയതുമായ എക്സ്പ്രസ്‌വേ മുംബൈ-പൂനെ എക്സ്പ്രസ്‌വേയാണ്. കൂടാതെ മുംബൈയെയും പൂനെയെയും ബന്ധിപ്പിക്കുന്ന ഈ പാത ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ആറ് വരി എക്സ്പ്രസ് വേ കൂടിയാണ്.

ഹൈദരാബാദ്

പോലീസിംഗിലും കമ്മ്യൂണിറ്റി പ്രോഗ്രാമുകളിലെയും ഇടപെടലുകളാണ് ഈ ന​ഗരത്തിൽ കുറ്റകൃത്യം കുറവായി കാണിക്കാൻ കാരണമായത്. അതിനാൽ നിങ്ങൾക്ക് ഒറ്റയ്ക്ക് ആയാലും കുടുംബത്തോടൊപ്പവും യാത്ര പോകാൻ അനുയോജ്യമായ സ്ഥലമാണിത്.

ബെംഗളൂരു

കർണാടകയിലെ ബെംഗളൂരു, പൊതു സുരക്ഷ ലക്ഷ്യമിട്ടുള്ള സംരംഭങ്ങളിൽ മറ്റേത് ന​ഗരത്തെ പോലെയും മുന്നിലാണ്. അതിനാൽ ന​ഗരത്തിലെ ടെക് സ്ഥാപനങ്ങളും നിയമപാലകരും തമ്മിലുള്ള സഹകരണം കുറ്റകൃത്യങ്ങൾ തടയുന്നതിൽ നൂതനമായ പങ്ക് വഹിക്കുന്നുണ്ട്.

അഹമ്മദാബാദ്

ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിൽ 360.1% എന്ന നിലയിലാണ് ഐപിസി കുറ്റകൃത്യ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. എൻഫോഴ്‌സ്‌മെന്റിന്റെയും കമ്മ്യൂണിറ്റി നയിക്കുന്ന സുരക്ഷാ സംരംഭങ്ങളുടെയും ഫലമാണ് കുറഞ്ഞ കുറ്റകൃത്യ നിരക്കുകളെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മുംബൈ

മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈ ഏറ്റവും തിരക്കേറിയ ന​ഗരങ്ങളിൽ ഒന്നായിട്ടും. സുരക്ഷയുടെ കാര്യത്തിൽ ഒമ്പതാം സ്ഥാനത്താണ്. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിന് ന​ഗരത്തിലെ അധികൃതർ നിരന്തരം പരിശ്രമിക്കുന്നതിന്റെ ഫലം കൂടിയാണിത്.

കോഴിക്കോട്

ബീച്ചുകളും സാംസ്കാരിക പൈതൃകത്തിനും പേരുകേട്ട സ്ഥലമാണ് കേരളത്തിലെ കോഴിക്കോട് ജില്ല. 397.5% ഐപിസി കുറ്റകൃത്യ നിരക്കുള്ള ഈ ന​ഗരം രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ഒന്നായി കണക്കാക്കുന്നു.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ