AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

​Goa Budget Travel Tips: ഗോവയിലേക്കുള്ള യാത്രയാണോ സ്വപ്നം; എങ്കിൽ തയ്യാറായിക്കോളൂ ബജറ്റ് ട്രിപ്പിന്

Goa Budget Friendly Travel Tips: പക്ഷേ ഒരു രൂപ പോലും ചെലവഴിക്കാതെ നിങ്ങൾക്ക് ​ഗോവയുടെ സൗന്ദര്യം ആസ്വദിക്കാൻ ഒരു അവസരം കിട്ടിയാലോ. ബീച്ചുകൾ, ചരിത്ര പ്രാധാന്യമുള്ള പള്ളികൾ, പ്രാദേശിക സംസ്കാരം എന്നിവയുടെ പുതിയൊരു ലോകമാണ് ​ഗോവയിൽ നിങ്ങളെ കാത്തിരിക്കുന്നത്.

​Goa Budget Travel Tips: ഗോവയിലേക്കുള്ള യാത്രയാണോ സ്വപ്നം; എങ്കിൽ തയ്യാറായിക്കോളൂ ബജറ്റ് ട്രിപ്പിന്
Goa
neethu-vijayan
Neethu Vijayan | Published: 18 May 2025 20:48 PM

ഗോവയും അവിടെയുള്ള കടലോരങ്ങളും ആസ്വദിക്കാൻ ആ​ഗ്രഹമില്ലാത്തവരായിട്ട് ആരുമില്ല. എന്നാൽ യാത്രാ ചിലവുളിൽ നി​ങ്ങൾക്ക് ഒരല്പം ഭയം തോന്നിയേക്കാം. പക്ഷേ ഒരു രൂപ പോലും ചെലവഴിക്കാതെ നിങ്ങൾക്ക് ​ഗോവയുടെ സൗന്ദര്യം ആസ്വദിക്കാൻ ഒരു അവസരം കിട്ടിയാലോ. ബീച്ചുകൾ, ചരിത്ര പ്രാധാന്യമുള്ള പള്ളികൾ, പ്രാദേശിക സംസ്കാരം എന്നിവയുടെ പുതിയൊരു ലോകമാണ് ​ഗോവയിൽ നിങ്ങളെ കാത്തിരിക്കുന്നത്.

ഗോവയിലെ മനോഹരമായ ബീച്ചുകൾ

ഗോവയിലെ ഓരോ സ്ഥലവും അതിലെ അതിശയിപ്പിക്കുന്ന ബീച്ചുകളും ഒരു വിനോദ സഞ്ചാരികൾക്ക് എന്നും അത്ഭുതമാണ്. ഈ ബീച്ചുകളിലൂടെയുള്ള നടത്തം ഏറ്റവും സുന്ദരമായ ഒരു അനുഭവമാണ്. പ്രാദേശിക മത്സ്യത്തൊഴിലാളികൾ അവരുടെ ജോലി ചെയ്യുന്നത് കാണ്ട് ആസ്വദിക്കണമെങ്കിൽ അഞ്ജുന ബീച്ചിലേക്ക് പോകണം. ഗോവയിലെ ബീച്ചുകളും പാർട്ടികളും മാത്രമല്ല, മറ്റു പല ആകർഷണങ്ങളും ഇവിടെയുണ്ട്. പരമ്പരാഗത മത്സ്യബന്ധനം, വെള്ളച്ചാട്ടങ്ങളിലേക്കുള്ള ട്രെക്കിംഗ്, തനത് ഭക്ഷണങ്ങൾ എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകളാണ്.

ഗോവയിൽ 30-ലധികം ബീച്ചുകളാണുള്ളത്. അവയിൽ ഓരോന്നിനും അതിന്റേതായ അതുല്യമായ സൗന്ദര്യമുണ്ട്. ആൾക്കൂട്ടത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിവാകാനും ശാന്തമായ അന്തരീക്ഷത്തിൽ മുഴുകാനും അതിരാവിലെയോ വൈകുന്നേരമോ ബീച്ചുകൾ സന്ദർശിക്കുക.

മനോഹരമായ ബീച്ചുകൾ മാത്രമല്ല ഗോവയിലെ ഏറ്റവും മനോഹരമായ ചില പള്ളികളും ഇവിടെയുണ്ട്. ഇതെല്ലാം അനുഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ബോം ജീസസ് ബസിലിക്കയിലേക്ക് പോകുക. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച സ്ഥലമാണ് ഈ പള്ളി. കൂടാതെ, ഏഷ്യയിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സെ കത്തീഡ്രലും കാണാൻ മറക്കരുത്. കത്തീഡ്രലിന്റെ അസാധാരണമായ പോർച്ചുഗീസ്-ഗോതിക് നിർമ്മാണശൈലി കണ്ണുകൾക്ക് വിസ്മയമാണ്. ഈ പള്ളിയിലെ അന്തരീക്ഷം ശാന്തവും ധ്യാനത്തിന് അനുയോജ്യമാണ്.

‘കിഴക്കിന്റെ റോം’ എന്നും അറിയപ്പെടുന്ന ഗോവ, സാംസ്കാരികവും ചരിത്രപരവുമായ ഒരു പറുദീസയാണ്. കല്ലുപാകിയ തെരുവുകളിലൂടെ നടന്നും, കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങൾ ആസ്വദിച്ചും മനോഹരമായ കഫേകളിലെ ഭക്ഷണം ആസ്വദിച്ചും ​ഗോവയിൽ സമയം ചിലവഴിക്കാം.

റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മാതൃകയിൽ നിർമ്മിച്ച സെന്റ് കജെറ്റൻ പള്ളിയും, ഗോവയുടെ ചരിത്ര സ്മാരകമായ ആർക്കിയോളജിക്കൽ മ്യൂസിയവും സന്ദർശിക്കുക. ഈ സ്ഥലങ്ങളിൽ ഭൂരിഭാഗവും നിങ്ങൾക്ക് താങ്ങാവുന്ന ഫീസ് മാത്രമാണ് ഈടാക്കുന്നത്.