Summer Ooty Travel: വെറും 186 രൂപയ്ക്ക് ഊട്ടിയിലേക്ക് വിട്ടാലോ?; സ്പെഷ്യൽ ട്രെയിനും കെഎസ്ആർടിസിയും റെഡി

Ooty Summer Vacation Trip: കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ഉള്ള ഒരു ഉല്ലാസയാത്ര പ്ലാൻ ചെയ്യുന്നവർക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസും റെഡിയാണ്. വേനൽ അവധിക്കാലമായതിനാൽ ഊട്ടിയിലേക്ക് വിനോദസഞ്ചാരികളുടെ വരവിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് 27 മുതൽ ജൂലൈ ആറ് വരെയാണ് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Summer Ooty Travel: വെറും 186 രൂപയ്ക്ക് ഊട്ടിയിലേക്ക് വിട്ടാലോ?; സ്പെഷ്യൽ ട്രെയിനും കെഎസ്ആർടിസിയും റെഡി

Ootty

Published: 

26 Mar 2026 | 02:00 PM

ഈ വേനലിൽ ഊട്ടിയുടെ മഞ്ഞും തണുപ്പും ആസ്വദിക്കാൻ ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് ഇതാ സുവർണാവസരം. സഞ്ചാരികളുടെ തിരക്ക് പരി​ഗണിച്ച് ഊട്ടിയിലേക്ക് പ്രത്യേക പൈതൃക തീവണ്ടി സർവീസുകളുമായി ദക്ഷിണ റെയിൽവേ. കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ഉള്ള ഒരു ഉല്ലാസയാത്ര പ്ലാൻ ചെയ്യുന്നവർക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസും റെഡിയാണ്. വേനൽ അവധിക്കാലമായതിനാൽ ഊട്ടിയിലേക്ക് വിനോദസഞ്ചാരികളുടെ വരവിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

മാർച്ച് 27 മുതൽ ജൂലൈ ആറ് വരെയാണ് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യങ്ങളിൽ തിരക്ക് കുറയ്ക്കുന്നതിനായി മേട്ടുപ്പാളയം – ഊട്ടി റൂട്ടിൽ വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസുള്ളത്. മേട്ടുപ്പാളയത്ത് നിന്ന് രാവിലെ 9.10 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.25ന് ഊട്ടിയിൽ എത്തിച്ചേരും. മടക്കയാത്രയിൽ രാത്രി 11.25 ഊട്ടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 4.20ന് മേട്ടുപ്പാളയത്ത് എത്തിച്ചേരും. ഇതുകൂടാതെ ഊട്ടി – കേത്തി – ഊട്ടി റൂട്ടിൽ ഈ ദിവസങ്ങളിൽ മൂന്ന് അധിക സർവീസുകളും റെയിൽവേ ക്രമീകരിച്ചിട്ടുണ്ട്.

ALSO READ: കടലും മലയും പുരാതന കോട്ടകളും; ദക്ഷിണേന്ത്യയിലെ ‘മസ്റ്റ് വിസിറ്റ്’ കിടിലൻ സ്പോട്ടുകൾ

കുനൂർ – ഊട്ടി റൂട്ടിൽ പ്രതിദിനം നാല് സർവീസുകളാണ് റെയിൽവേ ക്രമീകരിച്ചിരിക്കുന്നത്. കല്ലടാർ, ഹിൽഗ്രോവ്, കുനൂർ എന്നീ സ്റ്റേഷനുകൾ പിന്നിട്ടുള്ള യാത്രയിൽ നീലഗിരിയുടെ പ്രകൃതിഭംഗി ആസ്വദിക്കാൻ പറ്റിയ അവസരമാണ്. ഐആർസിടിസി വെബ്സൈറ്റ് വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. വേനൽക്കാലത്തും ഊട്ടിയിലെ തണുപ്പ് ആസ്വദിക്കാനാണ് ആയിരക്കണക്കിന് ആളുകൾ ദിവസേന ഇവിടേക്ക് എത്തുന്നത്.

ഊട്ടിയിലേക്ക് കെഎസ്ആർടിസിയുടെ ബസ്

മലപ്പുറത്ത് നിന്ന് ഊട്ടിയിലേക്ക് അടുത്തിടെയാണ് പുതിയ പ്രീമിയം സൂപ്പർ-ഫാസ്റ്റ് കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ് ചെയ്തത്. എല്ലാ ദിവസവും രാവിലെ 11 മണിക്ക് മലപ്പുറം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം നാല് മണിക്ക് ഊട്ടിയിലെത്തിച്ചേരുന്ന രീതിക്കാണ് ക്രമീകരിച്ചിരിക്കുന്നത്. ഊട്ടിയിൽ നിന്ന് വൈകുന്നേരം 4.40 ന് പുറപ്പെട്ട് രാത്രി 10 മണിക്ക് മലപ്പുറത്ത് തിരിച്ചെത്തുകയും ചെയ്യും. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 186 രൂപയാണ്. ഇതുകൂടാതെ ഗൂഡല്ലൂരിലേക്ക് എല്ലാ ദിവസവും പുലർച്ചെ നാല് മണിക്ക് ബസ് സർവീസുണ്ട്.

 

Follow Us
ചൂരൽമലയിൽ ഭീതി, വളർത്തു നായയെ കൊന്ന പുലി ക്യാമറയിൽ
പ്രാങ്കോ, അതോ മറ്റേതെങ്കിലും കാരണണമോ? പഞ്ചാബില്‍ റോഡരികില്‍ യുവാവ് അനങ്ങാതെ നിന്നത് രണ്ട് മണിക്കൂറോളം
ഞൊളയ്ക്കുവാ ഈ നീളത്തിലുള്ള പുഴുക്കള്‍; വന്ദേ ഭാരത് എക്‌സ്പ്രസില്‍ മോശം ഭക്ഷണം കിട്ടിയെന്ന് യാത്രക്കാരന്‍; ഐആര്‍സിടിസിക്ക് പിഴശിക്ഷ
പിന്നാലെയെത്തി തെരുവുനായ്ക്കള്‍; രണ്ടാം ക്ലാസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കണ്ണൂര്‍ ചെണ്ടയാട് നടന്നത്‌