AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

South Indian Trip: കടലും മലയും പുരാതന കോട്ടകളും; ദക്ഷിണേന്ത്യയിലെ ‘മസ്റ്റ് വിസിറ്റ്’ കിടിലൻ സ്പോട്ടുകൾ

South Indian Travel Guide: ഗതാഗതക്കുരുക്കും ജോലിയുടെ സമ്മർദ്ദവും മടുപ്പിക്കുമ്പോൾ, ആളുകൾ തേടുന്നത് ഒരല്പം ആശ്വാസം നൽകുന്ന മനോഹരമായ സ്ഥലങ്ങളെയാണ്. പ്രകൃതിയുടെ മടിത്തട്ടിൽ ശാന്തമായി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞുകൂടാൻ ആ​ഗ്രഹിക്കുന്നതവർക്ക് ദക്ഷിണേന്ത്യയിൽ പോകാൻ പറ്റിയ ചില സ്ഥലങ്ങൾ നമുക്ക് ഒന്ന് നോക്കാം.

South Indian Trip: കടലും മലയും പുരാതന കോട്ടകളും; ദക്ഷിണേന്ത്യയിലെ ‘മസ്റ്റ് വിസിറ്റ്’ കിടിലൻ സ്പോട്ടുകൾ
Travel GuideImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 25 Mar 2026 | 09:52 PM

തിരക്കേറിയ നഗരജീവിതത്തിൻ്റെ അസൗകര്യത്തിൽ നിന്ന് സമാധാനത്തിൻ്റെയും പ്രകൃതി സൗന്ദര്യത്തിൻ്റെയും മണ്ണിലേക്ക് യാത്ര ആ​ഗ്രഹിക്കുന്നവരാണ് പലരും. അത്തരം നിരവധി സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. ഗതാഗതക്കുരുക്കും ജോലിയുടെ സമ്മർദ്ദവും മടുപ്പിക്കുമ്പോൾ, ആളുകൾ തേടുന്നത് ഒരല്പം ആശ്വാസം നൽകുന്ന മനോഹരമായ സ്ഥലങ്ങളെയാണ്. പ്രകൃതിയുടെ മടിത്തട്ടിൽ ശാന്തമായി ഒന്നോ രണ്ടോ ദിവസം കഴിഞ്ഞുകൂടാൻ ആ​ഗ്രഹിക്കുന്നതവർക്ക് ദക്ഷിണേന്ത്യയിൽ പോകാൻ പറ്റിയ ചില സ്ഥലങ്ങൾ നമുക്ക് ഒന്ന് നോക്കാം.

കൂനൂർ: ഊട്ടിയിലേക്കെത്തുന്ന വിനോദസഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് കൂനൂർ. തികച്ചും വ്യത്യസ്തമായ ഒരു അനുഭവം സമ്മാനിക്കുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,850 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. തിരക്കുകളിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച സ്ഥലമാണിത്. കുന്നിൻചെരുവുകളെ പുതപ്പിച്ചു നിൽക്കുന്ന അനന്തമായ തേയിലത്തോട്ടങ്ങളാണ് ഇവിടുത്തെ പ്രധാന അകർഷണം. കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ഈ തെയിലകാടുകൾ മനസ്സിന് നൽകുന്ന കുളിര് വളരെ വലുതാണ്.

ALSO READ: ബെം​ഗളൂരു യാത്രയിൽ ഈ സ്ഥലങ്ങൾ കണ്ടില്ലെങ്കിൽ നഷ്ടം; വെറും ഒരു മണിക്കൂർ പോയാൽ മതി

ഗോകർണ: കർ‌ണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ സ്ഥലമാണ് ഗോകർണ. വിനോദസഞ്ചാരത്തിന് അപ്പുറം ആത്മീയതയും പ്രകൃതിഭംഗിയും ഒത്തുചേരുന്ന അപൂർവ്വം ഇടങ്ങളിൽ ഒന്ന്. ശാന്തമായ ബീച്ചുകൾ ആഗ്രഹിക്കുന്നവർക്ക് ഇവിടേക്ക് ഓടിയെത്താം. ഒരു വശത്ത് പുരാതനമായ ക്ഷേത്രങ്ങളും മറുവശത്ത് ശാന്തമായ അറബിക്കടലുമാണ് ഈ പ്രദേശത്തെ സുന്ദരമാക്കുന്നത്. മഹാബലേശ്വർ ക്ഷേത്രം, ഓം ബീച്ച്, കുഡ്‌ലെ ബീച്ച്, ഹാഫ് മൂൺ & പാരഡൈസ് ബീച്ച് എന്നിവയാണ് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ.

ചിക്കമഗളൂർ: കർണാടകയിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഹിൽ സ്റ്റേഷനാണ് ചിക്കമഗളൂർ. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് വേനലിൽ പോലും തണുത്ത കാലാവസ്ഥയാണ്. മനോഹരമായ കാപ്പിത്തോട്ടങ്ങളാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കർണാടകയിലെ ഏറ്റവും ഉയർന്ന കൊടുമുടിയെന്ന പ്രത്യേകതയും ഇതിനുണ്ട്. മഞ്ഞുമൂടിയ മലനിരകൾക്കിടയിലൂടെയുള്ള നടത്തം ഏത് ജോലിസമ്മർദ്ദവും ഇല്ലാതാക്കും.

Follow Us