Ponmudi Travel: മൂന്നാറും വയനാടും ബോറടിച്ചോ… ഇപ്പോ പോയാൽ കോടയും കൊടും തണുപ്പും; പൊന്മുടിയിലേക്ക് വിട്ടോ

Ponmudi Summer Travel Guide: മൂന്നാറിലെയോ വയനാട്ടിലെയോ തിരക്കില്ലാതെ വീക്കെൻഡ് ആഘോഷിക്കാനും കുടുംബത്തോടൊപ്പം അവധിക്കാലം സുന്ദരമാക്കാനും നേരെ പൊന്മുടിയിലേക്ക് പോകാവുന്നതാണ്. തിരുവനന്തപുരം നഗരത്തിൽ നിന്നും വെറും 55 കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ നിങ്ങൾക്ക് പൊന്മുടിയിൽ എത്തിച്ചേരാനാകും. വേനലിൽ കോടയിൽ‍ മൂടി നിൽക്കുന്ന പൊന്മുടിയുടെ പ്രകൃതി ഭം​ഗി സമൂഹ മാധ്യമങ്ങളിലടക്കം വൈറലാണ്.

Ponmudi Travel: മൂന്നാറും വയനാടും ബോറടിച്ചോ... ഇപ്പോ പോയാൽ കോടയും കൊടും തണുപ്പും; പൊന്മുടിയിലേക്ക് വിട്ടോ

Ponmudi

Published: 

25 Apr 2026 | 01:46 PM

വേനൽച്ചൂടിൽ കേരളത്തിൽ എവിടെല്ലാം കത്തിനിന്നാലെ തണുപ്പും മഞ്ഞുമുള്ള സ്ഥലങ്ങൾ ഈ സമയത്തും നമ്മുടെ നാട്ടിലുണ്ട്. അതുകൊണ്ട് തന്നെയാണ് പലരും സമ്മർ സീസണിൽ ഇടുക്കി, മൂന്നാർ, വയനാട് തുടങ്ങിയ സ്ഥലങ്ങൾ യാത്രകൾക്കായി തിരഞ്ഞെടുക്കുന്നതും. എന്നാൽ ഇന്നിവിടെ പറയുന്നത് നിങ്ങൾ കേട്ടുമടുത്ത് ഈ സ്ഥലങ്ങളൊന്നുമല്ല. അനന്തപുരിയുടെ സ്വന്തം ഊട്ടിയെന്നറിയപ്പെടുന്ന പൊന്മുടിയാണ് ഇപ്പോഴത്തെ താരം. അതിരാവിലെ പോയാൽ നല്ല കോടയും കുളിരുള്ള തണുപ്പും അറിഞ്ഞ് വരാൻ ഇതിലും നല്ലൊരു സ്ഥലം വേറെയില്ല.

മൂന്നാറിലെയോ വയനാട്ടിലെയോ തിരക്കില്ലാതെ വീക്കെൻഡ് ആഘോഷിക്കാനും കുടുംബത്തോടൊപ്പം അവധിക്കാലം സുന്ദരമാക്കാനും നേരെ പൊന്മുടിയിലേക്ക് പോകാവുന്നതാണ്. തിരുവനന്തപുരം നഗരത്തിൽ നിന്നും വെറും 55 കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ നിങ്ങൾക്ക് പൊന്മുടിയിൽ എത്തിച്ചേരാനാകും. വേനലിൽ കോടയിൽ‍ മൂടി നിൽക്കുന്ന പൊന്മുടിയുടെ പ്രകൃതി ഭം​ഗി സമൂഹ മാധ്യമങ്ങളിലടക്കം വൈറലാണ്. റീലുകളും വീഡിയോകളും കണ്ട് ഒരിപാട് ആളുകളാണ് ഇവിടേക്ക് എത്തുന്നത്.

ALSO READ: കൊടുംവനത്തിലെ കണ്ണകി ക്ഷേത്രം; മംഗളാദേവി വനയാത്ര എപ്പോൾ? അറിയേണ്ടത്

വൈറലായി പൊന്മുടിയിലെ കോട

പൊന്മുടിയിലേക്കുള്ള യാത്രയിൽ ആകെ 22 ഹെയർപിൻ വളവുകളാണുള്ളത്. ഓരോ ഹെയർപിൻ കയറുമ്പോഴും കാലാവസ്ഥ മാറുന്നത് നമുക്ക് നേരിട്ട് അറിയാൻ സാധിക്കും. കാലാവസ്ഥയ്ക്ക് അപ്പുറം പച്ചപ്പും പ്രകൃതിയുടെ മനോഹാരിതയും നിങ്ങളെ അത്ഭുതപ്പെടുത്തും. ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഇവിടേക്കുള്ള യാത്ര ഒരു പ്രത്യേക അനുഭൂതിയാണ്. പൊന്മുടിയിൽ എത്തിയാൽ അങ്ങ് കുന്നിൻ മുകളിലെ പുൽമേടുകളിൽ ഇരിക്കുമ്പോൾ നമ്മെ പൊതിഞ്ഞു നീങ്ങുന്ന കോടമഞ്ഞും അപ്രതീക്ഷിതമായി എത്തുന്ന തണുത്ത മഴയുമാണ് പൊന്മുടിയുടെ ഏറ്റവും വലിയ ആകർഷണം.

സീസൺ സമയങ്ങളിൽ മൂന്നാറിലെപ്പോലെ തന്നെ അതിശക്തമായ കാറ്റും തണുപ്പുമാണ് പൊന്മുടിയിലും അനുഭവപ്പെടുന്നത്. പകൽ സമയം പോലും കോടമഞ്ഞ് കാരണം കാഴ്ചകൾ മങ്ങുന്നത് നേരിട്ടറിയാൻ സാധിക്കും. മറ്റൊരു പ്രത്യേകത എന്തെന്നാൽ വലിയ ചിലവില്ലാതെ ഒരു ദിവസം കൊണ്ട് നിങ്ങൾക്ക് പോയി വരാവുന്ന ഒരു കിടിലൻ ഹിൽ സ്റ്റേഷനാണിത്. കുടുംബത്തോടൊപ്പം ഒരു ദിവസം താമസിക്കണമെന്നുണ്ടെങ്കിൽ അവിടെ കെറ്റിഡിസിയുടെ റൂമുകളും ലഭ്യമാണ്.

യാത്രയിൽ ശ്രദ്ധിക്കേണ്ടത്

  • രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് സാധാരണയായി പൊന്മുടിയിലേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. മഞ്ഞും കാറ്റും ആസ്വദിക്കാൻ രാവിലെയുള്ള യാത്രയാണ് നല്ലത്. മഴയുള്ള സമയത്ത് അധികൃതരുടെ നിർദ്ദേശം അനുസരിച്ച് വേണം യാത്ര. മണ്ണിടിച്ചിൽ ഉള്ളതിനാൽ സുരക്ഷ പ്രധാനമാണ്.
  • കല്ല്യാർ ചെക്ക് പോസ്റ്റിൽ എൻട്രി ഫീസ് നൽകി വേണം മലമുകളിലേക്ക് പോകാൻ. പ്ലാസ്റ്റിക് കുപ്പികളും മറ്റും കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുള്ളതിനാൽ ഇവയെല്ലാം ഒഴിവാക്കണം.
  • പൊന്മുടിക്ക് മുകളിലെത്തിയാൽ വലിയ ഹോട്ടലുകൾ കുറവാണ്. കെറ്റിഡിസിയുടെ ഭക്ഷണശാല മാത്രമാണുള്ളത്. ആവശ്യമായ ലഘുഭക്ഷണങ്ങളും വെള്ളവും കയ്യിൽ കരുതുന്നത് നന്നായിരിക്കും.
  • മലമുകളിൽ ശക്തമായ കാറ്റ് അനുഭവപ്പെടാറുള്ളതിനാൽ കുട്ടികളുമായി പോകുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പാറകെട്ടുകൾ ഉള്ള സ്ഥലത്ത് മഴചാറ്റൽ ഉള്ളപ്പോൾ നടക്കുന്നതും സൂക്ഷിച്ചുവേണം.

 

 

Follow Us
പൂച്ച സെർ ഉള്ള വീട്ടിൽ പാമ്പ് വരില്ലേ? ഇവ അറിയൂ
വൃക്കയിൽ കല്ലുള്ളവർക്ക് വഴുതനങ്ങ കഴിക്കാമോ?
വെണ്ടയ്ക്കയിലെ പശപശപ്പ് മാറുന്നില്ലേ? ദേ പരിഹാരമുണ്ട്
ഗ്യാസ് കുറ്റിക്കടിയില്‍ പാമ്പ് ഒളിച്ചിരിക്കും; വേഗം ഇത് ചെയ്‌തോളൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്