Thovalai Travel: ഓണപ്പൂക്കൾ തേടി തോവാളയിലേക്ക് ഒരു വൺ-ഡേ ട്രിപ്പ്; പൂക്കളുടെ വർണ്ണവസന്തം കാണാം!

Thovalai Flower Market One Day Travel Guide: ഓണക്കാലമായാൽ മലയാളിക്ക് പൂക്കളമില്ലാതെ ഒരു ആഘോഷമില്ല. ഓണാഘോഷം തുടങ്ങിയാൽ അതായത് അത്തം പിറന്നാൽ പിന്നെ നമ്മൾ വാങ്ങികൂട്ടുന്ന പൂക്കൾക്ക് കൈയ്യും കണക്കുമില്ലെന്ന് സാരം. എന്നാൽ വിപണികളിൽ ഈ സമയം എത്തുന്ന പലനിറത്തിലുള്ള പൂക്കൾ എവിടെ നിന്ന് വരുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പൂക്കളങ്ങളിൽ നിറയുന്ന അരളി, അക്ഷത, ചെണ്ടുമല്ലി, വാടാമുല്ല, റോസ്, മല്ലികപ്പൂക്കളുടെ ഭൂരിഭാഗവും കേരളത്തിൽ നിന്നല്ല വരുന്നത്.

Thovalai Travel: ഓണപ്പൂക്കൾ തേടി തോവാളയിലേക്ക് ഒരു വൺ-ഡേ ട്രിപ്പ്; പൂക്കളുടെ വർണ്ണവസന്തം കാണാം!

Thovalai

Updated On: 

01 Aug 2026 | 09:55 PM

മലയാളികളുടെ നീണ്ട ഒരു വർഷത്തെ കാത്തിരിപ്പ് ഇതാ അടുത്തെത്തി. ഓണമുണ്ണാനും കോടിയുടുക്കാനും പൂക്കളമിടാനും ഏത് ലോകത്തായാലും മലയാളികൾ മറക്കില്ല. അതാണ് നമ്മുടെ ഓണത്തിൻ്റെ പ്രത്യേകത. ജാതിമതഭേതമന്യേ ഏവരും ഒരുപോലെ ആഘോഷമാക്കുന്ന ഈ അവസരത്തിൽ ഓണസദ്യയും ഓണക്കോടിക്കും പോലെ വളരെ പ്രധാന്യമുള്ള ഒന്നാണ് പൂക്കൾ. ഓണക്കാലമായാൽ മലയാളിക്ക് പൂക്കളമില്ലാതെ ഒരു ആഘോഷമില്ല. ഓണാഘോഷം തുടങ്ങിയാൽ അതായത് അത്തം പിറന്നാൽ പിന്നെ നമ്മൾ വാങ്ങികൂട്ടുന്ന പൂക്കൾക്ക് കൈയ്യും കണക്കുമില്ലെന്ന് സാരം. എന്നാൽ വിപണികളിൽ ഈ സമയം എത്തുന്ന പലനിറത്തിലുള്ള പൂക്കൾ എവിടെ നിന്ന് വരുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. പൂക്കളങ്ങളിൽ നിറയുന്ന അരളി, അക്ഷത, ചെണ്ടുമല്ലി, വാടാമുല്ല, റോസ്, മല്ലികപ്പൂക്കളുടെ ഭൂരിഭാഗവും കേരളത്തിൽ നിന്നല്ല വരുന്നത്.

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തോവാള, അതുപോലെ ​ഗുണ്ടൽപേട്ട്, സുന്ദരപാണ്ട്യപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കർണാടകയിലെ ചില ​ഗ്രാമങ്ങളിൽ നിന്നുമാണ് ആ വർണ്ണവസന്തം കേരളത്തിലേക്ക് ഒഴുകിയെത്തുന്നത്. അതിൽ തെക്കൻ കേരളത്തിലേക്ക് പൂക്കൾ എത്തുന്നത് കൂടുതലും തോവാളയിൽ നിന്ന് തന്നെയാണ്. അങ്ങനെയെങ്കിൽ മലയാളികളുടെ ഓണം കളറാക്കാൻ അധ്വാനിക്കുന്ന ആ ​ഗ്രാമവും അവിടുത്തെ കാഴ്ച്ചകളും ഒന്ന് കണ്ടിരിക്കണ്ടേ. ഓണാവധിക്ക് കുടുംബത്തോടൊപ്പമോ കൂട്ടുകാരോടൊപ്പമോ കുറഞ്ഞ ചിലവിൽ തോവാളയിലേക്ക് ഒരു അടിപൊളി വൺ-ഡേ ട്രിപ്പ് പ്ലാൻ ചെയ്താലോ.

ALSO READ: പൂക്കളമിടാൻ പൂക്കൾ എവിടെ നിന്ന് വരുന്നു? ഓണക്കാലത്ത് കാണാം ഈ പൂന്തോട്ടങ്ങളും പൂപ്പാടങ്ങളും

തോവാളയിലെ കാറ്റാടിയന്ത്രങ്ങളും പൂപ്പാടങ്ങളും

തിരുവനന്തപുരത്തു നിന്ന് നാഗർകോവിൽ വഴി തോവാളയിലേക്ക് യാത്ര തിരിക്കുമ്പോൾ തന്നെ സ്വാഗതം ചെയ്യുന്നത് തലയുയർത്തി നിൽക്കുന്ന കൂറ്റൻ കാറ്റാടിയന്ത്രങ്ങളാണ്. ഓണക്കാലമടുക്കുമ്പോൾ ഗ്രാമത്തിലേക്ക് പോവുകയാണെങ്കിൽ വഴിയരികിൽ ഏക്കറുകളോളം പരന്നുകിടക്കുന്ന പൂപ്പാടങ്ങൾ കാണാം. രാവിലെ സൂര്യന്റെ വെളിച്ചം വീഴുമ്പോൾ പച്ചപ്പിനിടയിൽ മഞ്ഞയും ചുവപ്പും മിന്നിത്തിളങ്ങുന്നത് ഏതൊരു സഞ്ചാരിയുടെയും മനംകവരും. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്ക് ഇതിലും മികച്ചൊരു ലൊക്കേഷൻ വേറെയില്ല.

തോവാള യാത്രയുടെ പ്രധാന ആകർഷണം ഇവിടുത്തെ പൂച്ചന്തയാണ്. പുലർച്ചെ 4 മണിക്ക് തന്നെ മാർക്കറ്റുകൾ സജീവമാകും. തോവാളയിലെ പ്രാദേശിക തോട്ടങ്ങൾക്ക് പുറമെ തിരുനെൽവേലി, മധുര, ഹൊസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും കിലോക്കണക്കിന് പൂക്കളാണ് ദിനവും ഇവിടെ എത്തുത്. പൂക്കൾ ലേലം വിളിക്കുന്ന ശബ്ദവും, പൂക്കൾ കൊണ്ട് മനോഹരമായ മാലകൾ നെയ്യുന്ന തൊഴിലാളികളും ഇവിടെ മാത്രം കാണാനാകുന്ന അപൂർവ കാഴ്ച്ചയാണ്. കേരളത്തിലെ പൊതുവിപണിയെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിൽ ഫ്രഷ് പൂക്കൾ സ്വന്തമാക്കാം എന്നതാണ് തോവാളയുടെ ഏറ്റവും വലിയ പ്രത്യേകത. ഈ പൂക്കൾ കേരളത്തിലെത്തിയാൽ വില തലകീഴായി മറിയും. പ്രത്യേകിച്ച് ഓണക്കാലത്ത്.

വൺ-ഡേ ട്രിപ്പ്

ഏകദേശം രാവിലെ അഞ്ച് മണിയോടെ തിരുവനന്തപുരത്തു നിന്ന് യാത്ര തിരിക്കുക. ഇവിടെ നിന്ന് 80 കിലോമീറ്ററോളം ദൂരമുണ്ട് തോവാളയിലേക്ക്. ഒരു ഏഴ് മണിയോടെ തോവാള പൂച്ചന്തയിലെത്തുന്ന രീതിക്കാകണം യാത്ര പ്ലാൻ ചെയ്യാൻ. അതിരാവിലെ പോയാൽ നല്ല പൂക്കൾ ലഭിക്കും. പിന്നീട് നിങ്ങളുടെ സമയത്തിന് അനുസരിച്ച് കാറ്റാടിപ്പാടങ്ങൾ കാണാനും, പൂപ്പാടങ്ങൾ കാണാനും പുറപ്പെടാം. ചില പൂപ്പാടങ്ങളിൽ ചെറിയ ഒരു തുക പ്രവേശന നിരക്കായി നൽകേണ്ടി വന്നേക്കാം.

English Summary:

Thovalai Flower Market is the largest flower market in Asia where the air is filled with the fragrance of white jasmine, rose and marigold. Here Is How To Plan A One Day Travel TO Tamil Nadu Thovalai Flower Market Ahead Of Onam 2026 .

Follow Us
സാമ്പാർ പൊടി വീട്ടിൽ തയ്യാറാക്കാം! കടയിലേക്ക് ഓടണ്ട
ഓഗസ്റ്റിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ
രാവിലത്തെ കാപ്പി ഒഴിവാക്കരുത്! അറിയാം 4 പ്രധാന ഗുണങ്ങൾ
എന്നെ ചൈനക്കാരൻ എന്ന് വിളിക്കല്ലേ; ചിക്കൻ മഞ്ചുരിയൻ്റെ കഥ ഇങ്ങനെ!
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി