AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Flower Blooming Spot: പൂക്കളമിടാൻ പൂക്കൾ എവിടെ നിന്ന് വരുന്നു? ഓണക്കാലത്ത് കാണാം ഈ പൂന്തോട്ടങ്ങളും പൂപ്പാടങ്ങളും

Onam Flower Blooming Destination: ഓണക്കാലത്ത്, പൂക്കളമൊരുക്കുന്നതിന് പൂക്കൾ വാങ്ങാൻ വിപണികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തമിഴ്നാട്, കർണാടക എന്നീ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നാണ് നമ്മുടെ നാട്ടിലേക്ക് പൂക്കൾ സാധാരണയായി വരുന്നത്. ജൂലൈ, ഓ​ഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഈ സ്ഥലങ്ങളിലെത്തിയാൽ നല്ല മനോഹരമായ വർണാഭവമായ പൂപ്പാടങ്ങൾ കാണാനാകും. കൃഷിയിടങ്ങളിൽ ജൂൺ മാസത്തോടെയാണ് പൂക്കൾ വിരിഞ്ഞു തുടങ്ങുന്നത്.

Onam Flower Blooming Spot: പൂക്കളമിടാൻ പൂക്കൾ എവിടെ നിന്ന് വരുന്നു? ഓണക്കാലത്ത് കാണാം ഈ പൂന്തോട്ടങ്ങളും പൂപ്പാടങ്ങളും
പ്രതീകാത്മക ചിത്രംImage Credit source: PTI/ Getty Images
Neethu Vijayan
Neethu Vijayan | Published: 30 Jul 2026 | 09:46 PM

മലയാളികളുടെ പ്രിയപ്പെട്ട ഓണം ഇങ്ങ് അടുത്തെത്തി. ഇനി പൂക്കളുടെയും ഓണവിളികളുടെയും കാലമാണ്. ഇക്കൊല്ലത്തെ ഓണം ഓ​ഗസ്റ്റ് 26നാണ്. എന്നാൽ മലയാളികളെ സംബന്ധിച്ച് ചിങ്ങം പിറന്നാൽ പിന്നെ ഓണാഘോഷം തുടങ്ങുകയായി. ഓണത്തെ വരവേൽക്കുന്നതിന് മുന്നോടിയായി ചില സ്ഥലങ്ങളിൽ പൂക്കളുടെ പാടങ്ങൾ ഒരുങ്ങാറുണ്ട്. കേരളത്തിൽ പൂക്കളമിടാൻ പൂക്കൾ എവിടെ നിന്നാണ് വരുന്നത് എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ പൂപ്പാടങ്ങൾ. പണ്ടുകാലത്ത് നമ്മുടെ പറമ്പിലും തൊടിയിലും കണ്ടിരുന്ന ചെറിയ പൂക്കളാണ് അത്തപൂക്കളമിടാൻ എടുത്തിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല. വലിയ വിലകൊടുത്ത് വിപണികളിൽ നിന്ന് പൂക്കൾ വാങ്ങിയാണ് പൂക്കളം ഒരുക്കുന്നത്.

ഓണക്കാലത്ത്, പൂക്കളമൊരുക്കുന്നതിന് പൂക്കൾ വാങ്ങാൻ വിപണികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തമിഴ്നാട്, കർണാടക എന്നീ അതിർത്തി സംസ്ഥാനങ്ങളിൽ നിന്നാണ് നമ്മുടെ നാട്ടിലേക്ക് പൂക്കൾ സാധാരണയായി വരുന്നത്. ജൂലൈ, ഓ​ഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഈ സ്ഥലങ്ങളിലെത്തിയാൽ നല്ല മനോഹരമായ വർണാഭവമായ പൂപ്പാടങ്ങൾ കാണാനാകും. ആരുടെയും മനം മയക്കുന്ന ജമന്തിയുടെ മഞ്ഞയും ഓറഞ്ചും കലർന്ന പൂക്കളും, സൂര്യകാന്തിയും, ചെണ്ടുമല്ലിയും, വാടാമല്ലിയുമെല്ലാം ഇവിടെയുള്ള തോട്ടങ്ങളിലെ പ്രധാന പൂക്കളാണ്.

ALSO READ: റീലുകളിൽ നിറഞ്ഞ് ​ഗുണ്ടൽപേട്ട്… ഓണത്തെ വരവേറ്റ് ജമന്തി പാടങ്ങൾ; കാണാൻ പോയാലോ

കൃഷിയിടങ്ങളിൽ ജൂൺ മാസത്തോടെയാണ് പൂക്കൾ വിരിഞ്ഞു തുടങ്ങുന്നത്. തുടർന്നുള്ള മൂന്ന് മാസങ്ങൾ ഈ സ്ഥലങ്ങളിലേക്ക് ഒരു യാത്ര നടത്താൻ ഏറ്റവും അനുയോജ്യമായ സമയമാണ്. അത്തരത്തിൽ നിങ്ങൾക്ക് പൂപ്പാടങ്ങൾ കാണാൻ ആ​ഗ്രഹമുണ്ടെങ്കിൽ പോകേണ്ട ചില സ്ഥലങ്ങളുടെ യാത്രാ വിവരണമാണ് ഇവിടെ പറയാൻ പോകുന്നത്.

തോവാളൈ

ഓണക്കാലത്ത് പൂക്കളുടെ വിപണിക്ക് പേരുകേട്ട സ്ഥലമാണ് തോവാളൈ. നഗരത്തിനപ്പുറത്ത് കിലോമീറ്ററുകളോളം നീളുന്ന പൂക്കളുടെ കൃഷിയിടങ്ങളും ഇവിടെയെത്തിയാൽ കാണാനാകും. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്ന് ഏകദേശം 85 കിലോമീറ്റർ അകലെയാണ് തമിഴ്നാട്ടിലെ തോവാളൈ എന്ന ​ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചാലൈ മാർക്കറ്റിലേക്ക് ഓണം അടുക്കുമ്പോൾ പൂക്കൾ എത്തുന്ന പ്രധാന സ്ഥലങ്ങളിൽ ഒന്നാണിത്. ജമന്തിപ്പൂക്കൾക്കും മറ്റ് സീസണൽ പൂക്കൾക്കും പുറമേ, മുല്ലപ്പൂക്കൾക്കും തോവാളൈ എന്ന സ്ഥലം പ്രശസ്തമാണ്.

സുന്ദരപാണ്ഡ്യപുരം

തിരുവനന്തപുരത്ത് നിന്ന് ഏകദേശം 122 കിലോമീറ്റർ യാത്ര ചെയ്താൽ നിങ്ങൾക്ക് സുന്ദരപാണ്ഡ്യപുരം എന്ന മനോഹരമായ ​ഗ്രാമത്തിലെത്താം. ഇവിടെ കൃഷിക്കപ്പുറം പൂത്തുലഞ്ഞ് നിൽക്കുന്ന കിലോമീറ്ററുകളോളം നീളുന്ന പൂക്കളുടെ കൃഷിയിടങ്ങളുമുണ്ട്. തമിഴ് സിനിമയായ ‘അന്യൻ’ എന്ന സിനിമയുടെ ചിത്രീകരണ ലൊക്കേഷനും ഇവിടെയാണ്. ഇപ്പോൾ പോയാൽ കിലോമീറ്ററോളം നീണ്ടുകിടക്കുന്ന സൂര്യകാന്തിപാടം കാണാനാകും. ഇവിടെ നിന്ന് ഫോട്ടോ എടുക്കാനും മറ്റും ഒരു ചെറിയ നിരക്ക് ഈടാക്കുമെങ്കിലും നിങ്ങൾക്ക് എത്ര സമയം വേണമെങ്കിലും ഇവിടെ ചെലവഴിക്കാം.

ഹൊസൂർ

കേരളത്തിലെ പൂ വ്യാപാരികൾ റോസാപ്പൂക്കൾക്കും ക്രിസന്തമം, ജമന്തി തുടങ്ങിയ പൂക്കൾക്കുമായി ഹൊസൂരിലെ കർഷകരെയാണ് ആശ്രയിക്കുന്നത്. 5000 ഏക്കറിലധികം വരും തമിഴ്നാട് – കർണാടക അതിർത്തിയായ ഹൊസൂരിലെ പനിനീർ കൃഷി. ഇന്ത്യയുടെ ലിറ്റിൽ ഇംഗ്സണ്ട് എന്നൊരു ചെല്ലപേരുകൂടിയുണ്ട് ഈ സ്ഥലത്തിന്.

English Summary:

During Onam, there is a mad rush to buy flowers for the Pookalam. And they come in from just across the bordering states of Tamil Nadu and Karnataka.

Follow Us