Idukki Neelakurinji Season: മഴ മാറി, ഇടുക്കിയിലേക്ക് വണ്ടി വിടാം!; ഓണാവധിക്ക് നീലക്കുറിഞ്ഞി കാണാൻ പോയാലോ

Idukki Neelakurinji Season And Onam: മഴ കുറയുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്തതോടെയാണ് വിനോദസഞ്ചാരികൾക്ക് ആശ്വാസമായി വീണ്ടും മൂന്നാർ തുടങ്ങിയ മലനിരകളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലിനുമുള്ള സാധ്യത മുന്നിൽക്കണ്ട് മൂന്നാർ, കുഞ്ഞിത്തണ്ണി, പള്ളിവാസൽ, വാഗമൺ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.

Idukki Neelakurinji Season: മഴ മാറി, ഇടുക്കിയിലേക്ക് വണ്ടി വിടാം!; ഓണാവധിക്ക് നീലക്കുറിഞ്ഞി കാണാൻ പോയാലോ

Neelakurinji

Published: 

13 Aug 2026 | 08:30 PM

കനത്ത മഴയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഇടുക്കിയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നു. മഴയെതുടർന്ന് വിവിധമേഖലകളിൽ ഉണ്ടായിരുന്ന വിലക്ക് ജില്ലാ ഭരണകൂടം പിൻവലിച്ചു. മഴ കുറയുകയും കാലാവസ്ഥ അനുകൂലമാകുകയും ചെയ്തതോടെയാണ് വിനോദസഞ്ചാരികൾക്ക് ആശ്വാസമായി വീണ്ടും മൂന്നാർ തുടങ്ങിയ മലനിരകളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ തുടർച്ചയായി പെയ്ത കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലിനുമുള്ള സാധ്യത മുന്നിൽക്കണ്ട് മൂന്നാർ, കുഞ്ഞിത്തണ്ണി, പള്ളിവാസൽ, വാഗമൺ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.

മഴ മാറി തെളിഞ്ഞ കാലാവസ്ഥ വന്നതോടെ മേഖലയിലെ റോഡുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയാണ് നിയന്ത്രണങ്ങൾ നീക്കിയത്. ഇനി വരാൻ പോകുന്ന ഓണാവധിക്ക് ലക്ഷകണക്കിന് ആളഉകൾ ഇവിടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുന്നോടിയായുള്ള ഒരുക്കങ്ങളും ജില്ലാ ഭരണകൂടം ആരംഭിച്ചുകഴിഞ്ഞു. അതുകൂടാതെ ആളുകളെ വിസ്മയിപ്പിക്കുന്ന നീലക്കുറിഞ്ഞി സീസണാണ് വരാൻ പോകുന്നത്. 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന അപൂർവ്വ ചാരുതയുള്ള നീലക്കുറിഞ്ഞിയുടെ വസന്തകാലം എത്തുന്നതോടെ ആയിരക്കണക്കിന് സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്.

ALSO READ: ക്യൂവിൽ നിൽക്കേണ്ട, ചാറ്റ് ചെയ്ത് ടിക്കറ്റെടുക്കാം; കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്‌സ്ആപ്പിലും

മഴയ്ക്ക് മുൻപ് തന്നെ ചില മലനിരകളിൽ കുറിഞ്ഞിപ്പൂക്കൾ വിരിഞ്ഞു തുടങ്ങിയിരുന്നു. സീസണായാൽ പിന്നെ മീശപ്പുലിമല, ചൊക്രമുടി, ഗുണ്ടുമല, സെവൻമല, ഇടലിമേട് തുടങ്ങിയ മേഖലകളിൽ മലനിരകളാകെ നീലവർണമായി മാറുന്നതാണ്. ഓണ അവധിക്കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ടൂറിസം വിലക്ക് നീങ്ങിയത് വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. റിസോർട്ടുകളിലും ഹോംസ്റ്റേകളിലും ബുക്കിംഗുകൾ പഴയതുപോലെ തന്നെ സജീവമായിക്കഴിഞ്ഞു.

നീലക്കുറിഞ്ഞി കാണാൻ പോകുമ്പോൾ അറിയേണ്ടത്

1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ ഷെഡ്യൂൾ III പ്രകാരം സംരക്ഷിത സസ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയവയാണ് നീലക്കുറിഞ്ഞി. അതിനാൽ, ഈ ചെടി നശിപ്പിക്കുകയോ അതിലെ പൂക്കൾ പറിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്ന ആർക്കും 25,000 രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കും. മറ്റെവിടെയെങ്കിലും ഇത് കൈവശം വയ്ക്കാനോ വളർത്താനോ അനുവാദമില്ല. പൂക്കൾ കൂട്ടമായി വിരിഞ്ഞുനിൽക്കുന്ന മലനിരകളിലേക്ക് പ്രവേശിക്കുമ്പോൾ വനം വകുപ്പ് അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

മൂന്നാർ ടൂറിസം

സംസ്ഥാനത്തെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ മൂന്നാറിലെത്തുന്ന സന്ദർശകരിൽ നിന്ന് ഫീസ് ഈടാക്കാനുള്ള തീരുമാനങ്ങളിലാണ് മൂന്നാർ പഞ്ചായത്ത്. ഇതിന് പിന്നാലെ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ദേവികുളവും ഒരുങ്ങുകയാണ്. 30 പേരിൽ കുടുതൽ യാത്രചെയ്യുന്ന വാഹനങ്ങൾക്ക് പ്രവേശനം വിലക്കാനുള്ള നടപടികളാണ് പഞ്ചായത്ത് ആലോചിച്ചുവരുന്നത്. 30 പേരിൽ കൂടുതൽ യാത്ര ചെയ്യുന്ന വലിയ ബസുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി വലിയ വാഹനങ്ങൾ മറ്റെവിടെയെങ്കിലും പാർക്കു ചെയ്യണം. അവിടെനിന്ന് ചെറിയ വാഹനങ്ങളിൽ മാട്ടുപ്പട്ടിയിൽ എത്തണം. ഇതിനായി ചെറിയ വാഹനങ്ങൾക്കുള്ള തുക പഞ്ചായത്ത് നിശ്ചയിക്കും.

English Summary:

Restrictions on tourism activities in Kerala’s Idukki were withdrawn today as the rains have subsided in the state. In the past week, Idukki experienced heavy rains, followed by floods and landslides. As a result, the District Collector had restricted tourism activities in spots like Munnar, Kunjithanni, Pallivasal, and Vagamon.

Follow Us
കാതു കുത്തിയ മുറിവ് ഉണങ്ങാൻ വൈകുന്നോ? ആദ്യം ചെയ്യേണ്ടത്
മൊത്തത്തില്‍ റിഫ്രഷാകാം! 20 മിനിറ്റ് മാറ്റിവെയ്ക്കൂ
സ്വർണം വിൽക്കാൻ പോവുകയാണോ? പരമാവധി വില കിട്ടാൻ ചെയ്യേണ്ടത്
നല്ല സുഖ ലൈഫ്; ഗൂഗിൾ പിക്സൽ വാച്ച് 5 വന്നിട്ടുണ്ടേ!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു