KSRTC Ticket Booking: ക്യൂവിൽ നിൽക്കേണ്ട, ചാറ്റ് ചെയ്ത് ടിക്കറ്റെടുക്കാം; കെഎസ്ആർടിസി ടിക്കറ്റ് ഇനി വാട്‌സ്ആപ്പിലും
KSRTC WhatsApp Ticket Booking: എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വാട്‌സ്ആപ്പിലൂടെ നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം കെഎസ്ആർടിസി അവതരിപ്പിച്ചു കഴിഞ്ഞു. യാത്ര ചെയ്യേണ്ട സ്ഥലം, തീയതി, സമയം, ബസ് സർവീസ്, ഇഷ്ടമുള്ള സീറ്റ് എന്നിവ വാട്‌സ്ആപ്പ് ചാറ്റിലൂടെ തിരഞ്ഞെടുക്കാം. തുടർന്ന് സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റ് പൂർത്തിയാക്കുന്നതോടെ ഇ-ടിക്കറ്റും പീഎൻആർ വിവരങ്ങളും നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് നേരിട്ടെത്തും.
കെഎസ്ആർടിസി (KSRTC) യാത്രക്കാർക്ക് ഇനി ബസ് ടിക്കറ്റുകൾ എടുക്കാൻ നീണ്ട ക്യൂവിൽ നിൽക്കുകയോ, ബുദ്ധിമുട്ടുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ വേണ്ട. അത്യാധുനിക എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വാട്‌സ്ആപ്പിലൂടെ നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം കെഎസ്ആർടിസി അവതരിപ്പിച്ചു കഴിഞ്ഞു. യാത്ര ചെയ്യേണ്ട സ്ഥലം, തീയതി, സമയം, ബസ് സർവീസ്, ഇഷ്ടമുള്ള സീറ്റ് എന്നിവ വാട്‌സ്ആപ്പ് ചാറ്റിലൂടെ തിരഞ്ഞെടുക്കാം. തുടർന്ന് സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റ് പൂർത്തിയാക്കുന്നതോടെ ഇ-ടിക്കറ്റും പീഎൻആർ വിവരങ്ങളും നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് നേരിട്ടെത്തും.
യാത്രക്കാർക്ക് വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനാകും വിധമാണ് ഈ പ്ലാറ്റ്ഫോം ക്രമീകരിച്ചിരിക്കുന്നത്. ഏതൊരു സാധാരണക്കാരനും സാധിക്കുംവിധം ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ സവിശേഷത. 9447071021 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. പ്രത്യേക ആപ്പോ രജിസ്‌ട്രേഷനോ ഇതിന് ആവശ്യമില്ലാത്തതിനാൽ ഏതൊരാൾക്കും ടിക്കറ്റ് ബുക്ക് ചെയ്യാനാവുന്നതാണ്.
യാത്രാ മാർഗം, തീയതി, സർവീസ്, സീറ്റ് എന്നിവ നൽകി സുരക്ഷിതമായ ഓൺലൈൻ പേയ്മെന്റ് നടത്തുന്നതും ഉൾപ്പെടെയുള്ള മുഴുവൻ ബുക്കിങ് നടപടിക്രമവും വാട്‌സ്ആപ്പ് ചാറ്റിലൂടെ പൂർത്തിയാക്കാനാകും. മെട്രോ റെയിൽ മാതൃകയിലാണ് കെഎസ്ആർടിസിയും എഐ അധിഷ്ഠിത ചാറ്റ്ബോട്ട് സംവിധാനം വഴി വാട്സ്ആപ്പ് ടിക്കറ്റിങ് ഒരുക്കിയിരിക്കുന്നത്. ആശയവിനിമയത്തിന് വിവിധ ഭാഷകൾക്ക് പുറമേ മംഗ്ലീഷും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം.
ALSO READ: കെഎസ്ആർടിസി അവധിക്കാല യാത്ര; കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാം
ഇത് സാധാരണക്കാർക്കും വളരെ ലളിതമായി ടിക്കറ്റ് ബുക്കിങ് നടത്താൻ ഈ പുതിയ ഡിജിറ്റൽ സംവിധാനത്തിലൂടെ കഴിയും. യാത്രാസംബന്ധമായ സഹായങ്ങൾക്കും പരാതികൾക്കും നിർദേശങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കെഎസ്ആർടിസി ടോൾ-ഫ്രീ കസ്റ്റമർ കെയർ നമ്പർ 149 ലഭ്യമാണ്.
ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ
1. വാട്ട്‌സ്ആപ്പിൽ 9447071021 എന്ന നമ്പറിലേക്ക് ‘ഹായ്’ എന്ന് ടെക്സ്റ്റ് ചെയ്യുക.
2. നിങ്ങൾക്ക് ഉടൻ തന്നെ ‘ഞാൻ കെഎസ്ആർടിസിയിൽ നിന്നുള്ള നിള’ എന്ന സന്ദേശം ലഭിക്കും.
3. തുടർന്ന് നിങ്ങളുടെ ലക്ഷ്യസ്ഥാനം ടെക്സ്റ്റ് ചെയ്യുക
4. അടുത്തതായി, നിങ്ങൾ യാത്ര ചെയ്യുന്ന തീയതി തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിനായി മൂന്ന് ഓപ്ഷനുകൾ നൽകും: ‘ഇന്ന്’, ‘നാളെ’, ‘രണ്ട് ദിവസത്തിനുള്ളിൽ’.
5. തീയതി തിരഞ്ഞെടുത്തുകഴിഞ്ഞാൽ, യാത്രക്കാരുടെ എണ്ണം ചോദിക്കും. നമ്പർ തിരഞ്ഞെടുക്കാൻ ‘സെലക്ട്’ ക്ലിക്ക് ചെയ്ത് ‘സെൻഡ്’ അമർത്തുക.
6. അടുത്തതായി, നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്ര ബസുകൾ ലഭ്യമാണെന്ന് കാണിക്കും. നിങ്ങളുടെ യാത്രാ സമയവും ചേദിക്കും. അതിനായി ‘ചോയ്‌സ് ടൈം’ അമർത്തുക.
7. ‘മോർണിംഗ്,’ ‘ഉച്ചകഴിഞ്ഞ്, ‘വൈകുന്നേരം,’ ‘നൈറ്റ്’, എന്നിങ്ങനെ ഓപ്ഷനുകൾ വരും. നിങ്ങൾക്ക് ആവശ്യമായത് സെലക്ട് ചെയ്യുക.
8. അടുത്തതായി, ‘സെലക്ട് ബസ്’ ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
9. ദൃശ്യമാകുന്ന പട്ടികയിൽ ബസുകളുടെ സമയം, അതിന്റെ നിരക്ക്, ബസിന്റെ വിഭാഗം, സീറ്റുകളുടെ എണ്ണം, ബസ് നമ്പർ എന്നിവ കാണിക്കും.
10. ഇപ്പോൾ, അതിന്റെ ബോർഡിംഗ്, ഡ്രോപ്പിംഗ് പോയിന്റുകൾ, ഒരു ലൈവ് സീറ്റ് മാപ്പ് എന്നിവ കാണിക്കും. നിങ്ങളുടെ ഇഷ്ടപ്പെട്ട സീറ്റ് തിരഞ്ഞെടുക്കാൻ ‘സെലക്ട് സീറ്റ്’ ക്ലിക്ക് ചെയ്യുക.
11. വിൻഡോ സീറ്റാണോ ഏതാണോ വേണ്ടത് അതിൻ്റെ ലിസ്റ്റ് കാണിക്കും. സെലക്ട് ചെയ്ത് സെൻഡ് ചെയ്യുക.
12. യാത്രക്കാരന്റെ പേര്, പ്രായം, ലിംഗഭേദം എന്നിവ അയയ്ക്കുക.
14. പ്രക്രിയ പൂർത്തിയാക്കിയ ശേഷം UPI വഴി പണമടയ്ക്കാം.
English Summary:
KSRTC has introduced the facility to book bus tickets via WhatsApp. Passengers can mention their destination, number of tickets required, date of travel, and more to get tickets on any of the available buses.