Vande Bharat vs Amrit Bharat: എസി വേണോ അതോ ബജറ്റ് യാത്രയോ? വന്ദേ ഭാരതും അമൃത് ഭാരതും തമ്മിലുള്ള വ്യത്യാസം

Vande Bharat vs Amrit Bharat Difference: വേഗതയേറിയതും സുരക്ഷിതവും സുഖപ്രദവുമായ യാത്രാനുഭവം നൽകാൻ രൂപകൽപ്പന ചെയ്ത ഈ രണ്ട് ട്രെയിനുകളും തികച്ചും വ്യത്യസ്തമായ യാത്രാവിഭാഗങ്ങളെയാണ് സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ തമ്മിൽ പല കാര്യങ്ങളിലും വലിയ വ്യത്യാസവുമുണ്ട്. നിങ്ങൾ വരും ദിവസങ്ങളിൽ ഇവയിലേതിലെങ്കിലും യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് നോക്കാം.

Vande Bharat vs Amrit Bharat: എസി വേണോ അതോ ബജറ്റ് യാത്രയോ? വന്ദേ ഭാരതും അമൃത് ഭാരതും തമ്മിലുള്ള വ്യത്യാസം

Vande Bharat, Amrit Bharat

Published: 

28 Oct 2026 | 01:44 PM

ഇന്ത്യൻ റെയിൽവേയുടെ ആധുനികീകരണ പാതയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച രണ്ട് പ്രീമിയം-ബജറ്റ് സർവീസുകളാണ് വന്ദേ ഭാരത് എക്സ്പ്രസും (Vande Bharat Express) അമൃത് ഭാരത് എക്സ്പ്രസും (Amrit Bharat Express). വേഗതയേറിയതും സുരക്ഷിതവും സുഖപ്രദവുമായ യാത്രാനുഭവം നൽകാൻ രൂപകൽപ്പന ചെയ്ത ഈ രണ്ട് ട്രെയിനുകളും തികച്ചും വ്യത്യസ്തമായ യാത്രാവിഭാഗങ്ങളെയാണ് സമ്മാനിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ തമ്മിൽ പല കാര്യങ്ങളിലും വലിയ വ്യത്യാസവുമുണ്ട്. നിങ്ങൾ വരും ദിവസങ്ങളിൽ ഇവയിലേതിലെങ്കിലും യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് നോക്കാം.

ALSO READ: ബെംഗളൂരു നമ്മ മെട്രോയിലെ ആദ്യ യാത്രയിൽ അബദ്ധം പറ്റരുത്; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വന്ദേ ഭാരതും അമൃത് ഭാരതും തമ്മിലുള്ള വ്യത്യാസം

വന്ദേ ഭാരത്: ബിസിനസ്സ് യാത്രക്കാർ, വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തേണ്ടവർ, എയർ കണ്ടീഷൻഡ് യാത്രാസൗകര്യം ആഗ്രഹിക്കുന്നവർ എന്നിവരെ ലക്ഷ്യമിട്ടുള്ളതാണ് വന്ദേ ഭാരത് എക്സ്പ്രസ്. പ്രത്യേക എൻജിനില്ലാത്ത സെൽഫ് പ്രൊപ്പൽഡ് സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് ഇതിൻ്റെ പ്രവർത്തനം. ഇതിൻ്റെ പരമാവധി വേഗത 160 – 180 km/h ആണ്. പൂർണ്ണമായും എയർ കണ്ടീഷൻഡ് ആണ് അതായത് എല്ലാ കോച്ചുകളും എസിയിലാണ് പ്രവർത്തിക്കുന്നത്. ഓട്ടോമാറ്റിക് സ്ലൈഡിങ് വാതിലുകൾ, റിക്ലൈനിങ് സീറ്റുകൾ എന്നിവയാണ് ഇതിലെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത.

പ്രീമിയം സേവനങ്ങളും ഭക്ഷണവും ഉൾപ്പെടുന്നതിനാൽ വന്ദേ ഭാരതിലെ ടിക്കറ്റ് നിരക്കുകളും ഉയർന്നതാണ്. പുതുതായി റെയിൽവേ ദീർഘദൂര യാത്രയ്ക്കായി അവതരിപ്പിച്ച വന്ദേ ഭാരത് സ്ലീപ്പർ പതിപ്പിൽ എസി സ്ലീപ്പർ ബെർത്തുകളുമുണ്ട്. 2026 ജൂലൈയിലെ കണക്കുകൾ പ്രകാരം, ഇന്ത്യൻ റെയിൽവേയിൽ 162 വന്ദേ ഭാരത് ചെയർ കാർ സർവീസുകളും, രണ്ട് വന്ദേ ഭാരത് സ്ലീപ്പർ സർവീസുകളുമുണ്ട്.

അമൃത് ഭാരത്: ഇനി അമൃത് ഭാരത് എക്സ്പ്രസിലേക്ക് വന്നാൽ, സാധാരണക്കാർ, ഇടത്തരം വരുമാനക്കാർ, കുറഞ്ഞ ചിലവിൽ ദീർഘദൂര അന്യസംസ്ഥാന യാത്രകൾ നടത്തുന്ന തൊഴിലാളികൾ എന്നിവർക്ക് അനുയോജ്യമായ സർവീസാണിത്. കാരണം പൂർണ്ണമായും നോൺ-എസി കോച്ചുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ലീപ്പർ ക്ലാസ്, സെക്കൻഡ് ക്ലാസ് അൺറിസർവ്ഡ് കോച്ചുകളാണ് ഇതിലുള്ളത്. മുന്നിലും പിന്നിലും ഇലക്ട്രിക്/ഡീസൽ ലോക്കോമോട്ടീവുകൾ ഘടിപ്പിച്ച പുഷ്-പുൾ സാങ്കേതികവിദ്യയിലാണ് പ്രവർത്തനം. ഇതിൻ്റെ പരമാവധി വേഗത 130 km/h ആണ്.

സാധാരണക്കാർക്ക് എളുപ്പത്തിൽ താങ്ങാനാവുന്ന ബജറ്റ് ഫ്രണ്ട്‌ലി നിരക്കുകൾ ആണ് അമൃത് ഭാരത് എക്സ്പ്രസിലെ ഏറ്റവും വലി. പ്രത്യേകത. എസി സൗകര്യത്തേക്കാൾ ടിക്കറ്റ് നിരക്കിന് പ്രാധാന്യം നൽകുന്ന യാത്രക്കാർക്ക് അമൃത് ഭാരത് പ്രയോജനകരമാണ്. ജൂലൈയിലെ കണക്കുകൾ പ്രകാരം, രാജ്യത്ത് 72 അമൃത് ഭാരത് സർവീസുകളും നിലവിലുണ്ട്.

വേഗതയിൽ ആരാണ് കേമൻ?

വന്ദേ ഭാരത് എക്സ്പ്രസും അമൃത് ഭാരത് എക്സ്പ്രസും വേഗതയുടെ കാര്യത്തിൽ വ്യത്യസ്തമായ ലക്ഷ്യങ്ങളോടെയാണ് സർവീസ് നടത്തുന്നത്. വന്ദേ ഭാരത് ട്രെയിനുകൾ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ള സെമി-ഹൈ-സ്പീഡ് ട്രെയിനുകളായാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. അനുയോജ്യമായ ട്രാക്കുകളിൽ ഇവയ്ക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വരെ പ്രവർത്തനവേഗം സാധ്യമാണ്. എന്നാൽ സുരക്ഷ മുൻനിർത്തി എല്ലാ റൂട്ടുകളിലും ഈ വേഗതയിൽ ട്രെയിൻ സഞ്ചരിക്കാറില്ല.

സാധാരണ ട്രെയിനുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട യാത്രാസമയം നൽകാൻ ലക്ഷ്യമിട്ടാണ് അമൃത് ഭാരത് സർവീസുകൾ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ വന്ദേ ഭാരതിന്റെ അതേ 160 കിലോമീറ്റർ പ്രവർത്തനവേഗം അമൃത് ഭാരതിനും ഉണ്ടെന്ന് കരുതരുത്. പുഷ്-പുൾ സാങ്കേതികവിദ്യയിലൂടെ പരമാവധി 130 കി.മീ/മണിക്കൂർ വേഗതയാണ് ഈ ബജറ്റ് ട്രെയിനുകൾ ലക്ഷ്യമിടുന്നത്. യാത്ര ചെയ്യുന്ന പ്രത്യേക റൂട്ടിന്റെ ഘടന, സ്റ്റോപ്പുകളുടെ എണ്ണം, ട്രാക്കിലെ തിരക്ക്, സമയക്രമം എന്നിവ ആശ്രയിച്ചായിരിക്കും ഏത് ട്രെയിനാണ് വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തുക എന്ന് തീരുമാനിക്കപ്പെടുന്നത്.

English Summary:

Vande Bharat services are positioned as semi-high-speed modern trainsets, while Amrit Bharat services were introduced primarily to provide an affordable modern long-distance travel option for low- and middle-income passengers.

Loading...
Unable to load recommendations.
Follow Us
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്