Manjeswaram : കൊല്ലമല്ലേ കശുമാവിൻ്റെ നാട്? അല്ല…; ദാ ഇങ്ങ് വടക്കുണ്ടൊരു വിസ്മയം

Manjeswaram The Land of Cashews: ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇവിടെയെത്തിയാൽ നിങ്ങളെ അതിശയിപ്പിക്കുന്ന മറ്റൊരു കാഴ്ചയുണ്ട്. വേറൊന്നുമല്ല, ഈ തോട്ടങ്ങളിൽ എല്ലാം കശുമാവ് പൂത്തുനിൽക്കുന്നത് കാണാം. അതുകൂടാതെ ഈ സമയത്ത് ആ പ്രദേശം മുഴുവൻ കശുമാവിൻ്റെ പൂക്കളുടെ ലഹരിപിടിപ്പിക്കുന്ന സുഗന്ധമായിരിക്കും.

Manjeswaram : കൊല്ലമല്ലേ കശുമാവിൻ്റെ നാട്? അല്ല...; ദാ ഇങ്ങ് വടക്കുണ്ടൊരു വിസ്മയം

Manjeswaram

Published: 

23 Feb 2026 | 01:51 PM

കൊല്ലമല്ലേ കശുമാവിൻ്റെ നാട്… അതെ കേരളത്തിൻ്റെ തെക്കേ അറ്റമെടുത്താൽ കൊല്ലത്താണ് കശുവണ്ടി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്നത്. എന്നാൽ അങ്ങ് വടക്കേ അറ്റത്ത് കാസർകോട് മഞ്ചേശ്വരത്താണ് കശുമാവിൻ്റെ ഏക്കറുകണക്കിനുള്ള തോട്ടങ്ങളുടെ വിസ്മയ കാഴ്ച്ചയുള്ളത്. പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന കശുമാവിൻ തോട്ടങ്ങൾ മഞ്ചേശ്വരത്തെ കശുമാവിൻ്റെ നാടാക്കി മാറ്റിയിരിക്കുകയാണ്.

മഞ്ചേശ്വരത്തെ പുൽമേടുകളാൽ തീർത്ത കുന്നിൻ ചെരിവുകളിലൂടെ നടക്കുമ്പോൾ കണ്ണെത്താ ദൂരത്തോളം നീണ്ടുനിവർന്നു കിടക്കുന്ന കശുമാവിൻ മരങ്ങൾ കാണാനാകും. ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇവിടെയെത്തിയാൽ നിങ്ങളെ അതിശയിപ്പിക്കുന്ന മറ്റൊരു കാഴ്ചയുണ്ട്. വേറൊന്നുമല്ല, ഈ തോട്ടങ്ങളിൽ എല്ലാം കശുമാവ് പൂത്തുനിൽക്കുന്നത് കാണാം. അതിനൊരു പ്രത്യേക ഭം​ഗിയാണ്. അതുകൂടാതെ ഈ സമയത്ത് ആ പ്രദേശം മുഴുവൻ കശുമാവിൻ്റെ പൂക്കളുടെ ലഹരിപിടിപ്പിക്കുന്ന സുഗന്ധമായിരിക്കും.

ALSO READ: 300-ലധികം തരം ചീസുകൾ! എവിടെയാണ് ചീസ് പ്രേമികളുടെ ആ സ്വർഗ്ഗ ഭൂമി

സിറ്റിയിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ്, പ്രകൃതിയുടെ ഏറ്റവും മനോഹരമായ വശ്യത ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് മഞ്ചേശ്വരം. പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഈ സമയത്ത് പോകാൻ മഞ്ചേശ്വരം അടിപൊളിയാണ്. കശുമാവിൻ തോട്ടങ്ങൾക്കിടയിലൂടെയുള്ള സൂര്യാസ്തമയം കാണാനാണ് ഏറ്റവും കൂടുതൽ ഭം​ഗി. ജനുവരി മുതൽ ഏപ്രിൽ വരെയാണ് കശുമാവ് പൂക്കുന്നതും കായിക്കുന്നതും. ഈ സമയത്ത് പോയാൽ മഞ്ചേശ്വരത്തിൻ്റെ മറ്റൊരു മുഖം ആസ്വദിക്കാനാകും.

അനന്തപുര ലേക്ക് ടെമ്പിൾ, മധുർ സിദ്ധിവിനായക ക്ഷേത്രം, ബേക്കൽ കോട്ട, ബേക്കൽ ബീച്ച് പാർക്ക്, ചന്ദ്രഗിരി കോട്ട എന്നിവയാണ് മഞ്ചേശ്വരത്തിൻ്റെ തൊട്ടടുത്തുള്ള മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ. കാസർകോടിൻ്റെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കണമെങ്കിൽ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വേണം. അതിനാൽ പൂർണമായ പ്ലാനിങ്ങോട് കൂടി മാത്രമെ നിങ്ങൾ ട്രിപ് പോകാവൂ. എങ്കിൽ മാത്രമെ സ്ഥലങ്ങളെല്ലാം തന്നെ വേണ്ടുവോളം കാണാൻ സാധിക്കു.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ