Garlic City: ഇന്ത്യയുടെ വെളുത്തുള്ളി നഗരം ഏതാണെന്ന് അറിയാമോ?
Which City is Known as the Garlic City of India: ഇവിടെ വിളയുന്ന വെളുത്തുള്ളിക്ക് വലിപ്പക്കൂടുതലും ശക്തമായ സുഗന്ധവും ഉണ്ട്. ഇതിലെ എണ്ണയുടെ അളവും പ്രത്യേക രുചിയും പാചകത്തിന് മികച്ച സ്വാദ് നൽകുന്നു. മന്ദ്‌സോർ വെളുത്തുള്ളിക്ക് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇതിന് ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും വലിയ ഡിമാൻഡ് ഉണ്ട്.

Garlic City
ഓരോ നാടിന്‍റെയും പ്രത്യേകതയ്ക്കനുസരിച്ച് അതിന് പല പേരുകൾ നൽകി നമ്മൾ വിളിക്കാറുണ്ട് അല്ലേ, അത്തരത്തിൽ വെളുത്തുള്ളിയുടെ പേരിൽ അറിയപ്പെടുന്ന ഒരു പ്രദേശമുണ്ടെന്ന് അറിയാമോ? അതെ ഇന്ത്യയുടെ വെളുത്തുള്ളി നഗരം എന്നറിയപ്പെടുന്ന ഒരു സ്ഥലമുണ്ട്. ഇന്ത്യയിൽ വെളുത്തുള്ളി ഉത്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു പ്രത്യേക നഗരത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?
വെളുത്തുള്ളി നഗരം
മധ്യപ്രദേശിലെ മന്ദ്‌സോർ (Mandsaur) എന്ന ജില്ലയാണ് ഇന്ത്യയുടെ ‘വെളുത്തുള്ളി നഗരം’ (Garlic City of India) എന്ന പേരിൽ അറിയപ്പെടുന്നത്. മധ്യപ്രദേശിലെ മന്ദ്‌സോറിൽ വെളുത്തുള്ളി കൃഷി എന്നത് വെറുമൊരു വിളവെടുപ്പ് മാത്രമല്ല, അവിടുത്തെ കർഷകരുടെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും ജീവശ്വാസമാണ്. ഇവിടെ വൻതോതിലാണ് വെളുത്തുള്ളി ഉത്പാദിപ്പിക്കപ്പെടുന്നത്.
മധ്യപ്രദേശ് സർക്കാരിന്റെ ‘ഒരു ജില്ല, ഒരു ഉൽപ്പന്നം’ (One District One Product – ODOP) പദ്ധതി പ്രകാരം മന്ദ്‌സോറിന്റെ പ്രധാന കാർഷിക ഉൽപ്പന്നമായി വെളുത്തുള്ളിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടുത്തെ കാലാവസ്ഥയും മണ്ണും വെളുത്തുള്ളി കൃഷിക്ക് വളരെ അനുയോജ്യമാണ്.
ALSO READ: 4 ദിവസത്തെ അവധി വെറുതെ കളയേണ്ട; ഇന്ത്യയുടെ ‘ബട്ടർ സിറ്റി’ കാണാൻ പോയാലോ?
മന്ദ്‌സോർ വെളുത്തുള്ളിയുടെ പ്രത്യേകതകൾ
ഇവിടെ വിളയുന്ന വെളുത്തുള്ളിക്ക് വലിപ്പക്കൂടുതലും ശക്തമായ സുഗന്ധവും ഉണ്ട്. ഇതിലെ എണ്ണയുടെ അളവും പ്രത്യേക രുചിയും പാചകത്തിന് മികച്ച സ്വാദ് നൽകുന്നു. മന്ദ്‌സോർ വെളുത്തുള്ളിക്ക് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇതിന് ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും വലിയ ഡിമാൻഡ് ഉണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ വെളുത്തുള്ളി ചന്ത
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായാണ് ഇവിടം അറിയപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികൾ ഇവിടെ വലിയ തോതിൽ വെളുത്തുള്ളി വാങ്ങാൻ എത്തിച്ചേരുന്നുണ്ട്. ഫ്രെഷ് വെളുത്തുള്ളിക്ക് പുറമെ വെളുത്തുള്ളി പൊടി, വെളുത്തുള്ളി എണ്ണ, പേസ്റ്റ്, അച്ചാർ, ഉണങ്ങിയ ഫ്ലേക്കുകൾ എന്നിവയും ഇവിടെ നിർമ്മിച്ച് കയറ്റി അയക്കുന്നുണ്ട്. ചുരുക്കത്തിൽ, വെളുത്തുള്ളിയുടെ ഗന്ധവും രുചിയും കൊണ്ട് രാജ്യത്തിന്റെ ഭൂപടത്തിൽ സ്വന്തം ഇടം കണ്ടെത്തിയ മന്ദ്‌സോർ, ഇന്ത്യയുടെ അഭിമാനകരമായ ‘ഗാർലിക് സിറ്റി’യായി ഇന്നും തലയുയർത്തി നിൽക്കുകയാണ്.
English Summary:
Mandsaur, a district in Madhya Pradesh, is widely known as the “Garlic City of India” because of its extensive garlic cultivation and thriving garlic trade. Garlic is a major source of income for local farmers and is recognised as the district’s One District One Product crop.