AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ലോകത്തിന്റെ ‘കുൽഫി തലസ്ഥാനം’! അതും നമ്മുടെ ഇന്ത്യയിൽ

Which City is Known as the Kulfi Capital of the World: തണുത്ത കുൽഫി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. പാൽ വറ്റിച്ച് കുറുക്കി, ഏലക്കയും അണ്ടിപ്പരിപ്പും കുങ്കുമപ്പൂവുമൊക്കെ ചേർത്ത് തണുപ്പിച്ചെടുക്കുന്ന കുൽഫി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മധുരപലഹാരങ്ങളിലൊന്നാണ്. എന്നാൽ, ലോകത്തിലെ 'കുൽഫി തലസ്ഥാനം' എന്നറിയപ്പെടുന്ന നഗരം ഏതാണെന്ന് അറിയാമോ?

ലോകത്തിന്റെ ‘കുൽഫി തലസ്ഥാനം’! അതും നമ്മുടെ ഇന്ത്യയിൽ
പ്രതീകാത്മക ചിത്രംImage Credit source: Credit: Luc TEBOUL/Moment/Getty Images
Nithya Vinu
Nithya Vinu | Published: 14 Sep 2026 | 03:12 PM

വേനൽച്ചൂടിൽ ഒരു തണുത്ത കുൽഫി കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. പാൽ വറ്റിച്ച് കുറുക്കി, ഏലക്കയും അണ്ടിപ്പരിപ്പും കുങ്കുമപ്പൂവുമൊക്കെ ചേർത്ത് തണുപ്പിച്ചെടുക്കുന്ന കുൽഫി ഇന്ത്യക്കാരുടെ പ്രിയപ്പെട്ട മധുരപലഹാരങ്ങളിലൊന്നാണ്. എന്നാൽ, ലോകത്തിലെ ‘കുൽഫി തലസ്ഥാനം’ (Kulfi Capital of the World) എന്നറിയപ്പെടുന്ന നഗരം ഏതാണെന്ന് അറിയാമോ?

മുഗൾ കാലഘട്ടത്തിലെ പാരമ്പര്യം

മറ്റേതുമല്ല, നമ്മുടെ രാജ്യതലസ്ഥാനമായ ന്യൂഡൽഹി തന്നെയാണ് ഈ അപൂർവ്വ ബഹുമതിക്ക് ഉടമ! ഡൽഹിക്ക് കുൽഫിയുമായുള്ള ബന്ധം ഇന്നലെയോ ഇന്നോ തുടങ്ങിയതല്ല. 16-ാം നൂറ്റാണ്ടിലെ മുഗൾ ഭരണകാലത്താണ് കുൽഫിയുടെ ഉത്ഭവം എന്നാണ് ചരിത്രം പറയുന്നത്. അക്ബർ ചക്രവർത്തിയുടെ ഭരണകാലത്തെക്കുറിച്ചുള്ള ‘ഐൻ-ഇ-അക്ബറി’ എന്ന ഗ്രന്ഥത്തിൽ ഹിമാലയത്തിൽ നിന്ന് മഞ്ഞുകട്ടകൾ കൊണ്ടുവന്ന് പാൽ കുറുക്കി തണുപ്പിച്ച് കുൽഫി ഉണ്ടാക്കിയിരുന്നതിനെക്കുറിച്ച് പരാമർശമുണ്ട്. ‘അടച്ചുപൂട്ടിയ പാത്രം’ എന്നർത്ഥം വരുന്ന ‘കുൽഫി’ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ഇതിന്റെ ഉത്ഭവം.

ALSO READ: അടയല്ല അരിയല്ല സേമിയവുമല്ല! പായസലോകത്തെ പുത്തൻ ട്വിസ്റ്റ്, ” പനീർ പായസം” എങ്ങനെ ഉണ്ടാക്കാം

ഡൽഹി എന്തുകൊണ്ട് കുൽഫി തലസ്ഥാനമാകുന്നു?

ഡൽഹിയിലെ തെരുവുകളിൽ തലമുറകളായി കുൽഫി നിർമ്മിച്ചു നൽകുന്ന പ്രശസ്തമായ സ്ഥാപനങ്ങളുണ്ട്. പഴയ ഡൽഹിയിലെ ചാന്ദ്നി ചൗക്ക് മുതൽ കനാട്ട് പ്ലേസ് വരെയുള്ള പ്രദേശങ്ങൾ വ്യത്യസ്ത രുചിയിലുള്ള കുൽഫികൾക്ക് പേരു കേട്ടതാണ്. പരമ്പരാഗത മാൽപോവ-കുൽഫി, കേസർ-പിസ്ത, മാമ്പഴ കുൽഫി എന്നിവയ്ക്ക് പുറമെ, ഫ്രൂട്ട് കുൽഫികൾക്കും (അനാർ, ആപ്പിൾ, ഓറഞ്ച് എന്നിവയുടെ ഉള്ളിൽ നിറയ്ക്കുന്ന കുൽഫി) ഡൽഹി ഏറെ പ്രശസ്തമാണ്. കുൽഫിക്കൊപ്പം സേമിയ പോലെയുള്ള ഫലൂദയും റോസ് സിറപ്പും ചേർത്ത് നൽകുന്ന രീതിയും ഡൽഹിയിലാണ് ഏറെ ജനപ്രീതിയുള്ളത്.

കുൽഫി റെസിപ്പി

കട്ടിയുള്ള ഒരു പാത്രത്തിൽ 1 ലിറ്റർ പാലിൽ നിന്ന് കാൽ കപ്പ് പാൽ മാറ്റി വെച്ച ശേഷം ബാക്കി പാൽ തിളപ്പിക്കാൻ വെക്കുക. പാൽ തിളച്ചു വരുമ്പോൾ തീ കുറച്ച് വെച്ച് അടിയിൽ പിടിക്കാതെ ഇളക്കിക്കൊണ്ടിരിക്കുക. പാൽ പകുതി അളവായി കുറുകുന്നത് വരെ ഇത് തുടരുക. മാറ്റിവെച്ച പാതി കപ്പ് തണുത്ത പാലിലേക്ക് മിൽക്ക് പൗഡറും കോൺഫ്ലോറും ചേർത്ത് കട്ടകളില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കുക.

കുറുകിയ പാലിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന കോൺഫ്ലോർ മിശ്രിതം, പഞ്ചസാര, കുങ്കുമപ്പൂവ് എന്നിവ ചേർക്കുക. ചെറുതീയിൽ 5-7 മിനിറ്റ് കൂടി ഇളക്കുക. മിശ്രിതം നല്ല കട്ടിയുള്ള പരുവത്തിലാകും. പാത്രം അടുപ്പിൽ നിന്ന് ഇറക്കി വെച്ച ശേഷം ഏലക്കാപ്പൊടിയും ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, പിസ്ത, ബദാം എന്നിവയും ചേർത്ത് നന്നായി ഇളക്കുക.

തണുത്ത ശേഷം ഇവ കുൽഫി മോൾഡുകളിലോ, ചെറിയ സ്റ്റീൽ ഗ്ലാസുകളിലോ അല്ലെങ്കിൽ പേപ്പർ കപ്പുകളിലോ ഒഴിക്കുക. ഐസ്ക്രീം സ്റ്റിക് ഇറക്കി വെക്കുക. ഫ്രീസറിൽ ഉറയ്ക്കാൻ വെക്കുക. ഉറച്ച കുൽഫി പുറത്തെടുത്ത ശേഷം മോൾഡ് 10-15 സെക്കൻഡ് സാധാരണ വെള്ളത്തിൽ മുക്കി വെക്കുക. അതിനുശേഷം കൈവെള്ളയിൽ വെച്ച് ചെറുതായി ഉരുട്ടി എടുത്താൽ കുൽഫി കേടുപാടുകൾ കൂടാതെ എളുപ്പത്തിൽ പുറത്തുവരും. മുകളിൽ കുറച്ച് പിസ്തയും ബദാമും വിതറി തണുപ്പോടെ കഴിക്കാം.

English Summary:

Delhi is known as the Kulfi Capital of the World, thanks to its long-standing love for the traditional Indian frozen dessert. Kulfi has been popular in the capital for generations, with several famous vendors, particularly in the historic Chandni Chowk area, serving it throughout the year.

Follow Us