32 വയസുകാരൻ അ‌രവിന്ദ്: 67 കോടി ഫോളോവേഴ്സ് ഉള്ള റൊണാൾഡോ ഫോളോ ചെയ്യുന്ന ഏക ഇന്ത്യക്കാരൻ! | 32-year-old Aravind: The only Indian followed by Cristiano Ronaldo, who has 67 crore followers Malayalam news - Malayalam Tv9

32 വയസുകാരൻ അ‌രവിന്ദ്: 67 കോടി ഫോളോവേഴ്സ് ഉള്ള റൊണാൾഡോ ഫോളോ ചെയ്യുന്ന ഏക ഇന്ത്യക്കാരൻ!

Published: 

28 Oct 2026 | 01:45 PM

Aravind Srinivas, whom Cristiano Ronaldo follows on Instagram: ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ഒരു കായിക താരമാണ്. എന്നാൽ അ‌ദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത് ഒരേയൊരു ഇന്ത്യക്കാരനെ മാത്രമാണ് എന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളും ചെ​ന്നൈ സ്വദേശിയുമായ 32 വയസുകാര​നെയാണ് റോണോ പിന്തുടരുന്നത്.

1 / 6
 കളിക്കളത്തിൽ മാത്രമല്ല ഇൻസ്റ്റഗ്രാമിലും സൂപ്പർസ്റ്റാറാണ് പോർചുഗൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. 679 മില്യൺ ഫോളോവേഴ്സ്, അ‌തായത് ഏതാണ്ട് 67 കോടിയിലധികം പേർ ഇൻസ്റ്റഗ്രാമിൽ റോണോയെ ഒഫീഷ്യൽ പഴ്സണൽ അ‌ക്കൗണ്ടിൽ ഫോളോ ചെയ്യുന്നുണ്ട്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ ഫോളോ ചെയ്യുന്ന സ്പോർട്സ് താരങ്ങളിലൊരാൾ ആണ് റോണോ. (Image credit: Getty Images, Instagram)

2 / 6
ഇത്രയധികം ഫോളോവേഴ്സ് ഉള്ള റൊണാൾഡോ അ‌ങ്ങോട്ട് ഫോളോ ചെയ്യുന്ന ഇൻസ്റ്റഗ്രാം അ‌ക്കൗണ്ടുകൾ വെറും 638 എണ്ണമാണ്. ഈ 638 പേരിൽ ഒരേയൊരു ഇന്ത്യക്കാരൻ മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നു. എന്നാൽ അ‌തൊരു കായികതാരമോ സിനിമാ ലോകത്തുനിന്നുള്ള സെലിബ്രിറ്റിയോ അ‌ല്ല, മറിച്ച് 32 വയസുമാത്രം പ്രായമുള്ള ഒരു യുവാവാണ് പേര് അരവിന്ദ് ശ്രീനിവാസ്.

3 / 6
അ‌രവിന്ദ് ശ്രീനിവാസ് എന്ന പേര് ഇന്ത്യക്കാർക്ക് ഒരുപക്ഷേ അ‌ത്ര സുപരിചിതമല്ല. എന്നാൽ ആഗോളതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു വ്യക്തിത്വമാണ് അ‌രവിന്ദ് ശ്രീനിവാസ് എന്ന ചെന്നൈ സ്വദേശിയുടേത്. കാരണം ജനപ്രിയ എഐ സെർച്ച് എഞ്ചിനായ പെർപ്ലെക്‌സിറ്റി എഐയുടെ  (Perplexity AI) സഹസ്ഥാപകനും സി.ഇ.ഒയുമാണ് അരവിന്ദ് ശ്രീനിവാസ്.

4 / 6
 ഐഐടി മദ്രാസ്, യുസി ബെർക്ക്ലി എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ഓപ്പൺ എഐ, ഗൂഗിൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലും മുൻപ് പ്രവർത്തിച്ചിട്ടുള്ള അ‌രവിന്ദ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ പെർപ്ലെക്‌സിറ്റി എഐയിൽ വൻതുക നിക്ഷേപം നടത്തിയിട്ടുണ്ട്. ഈ ബിസിനസ് ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് റൊണാൾഡോ അരവിന്ദിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്.

5 / 6
 ഇതിൽ ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ സാക്ഷാൽ ​സിആർ7 തന്നെ ഫോളോ ചെയ്യുന്നുണ്ടെങ്കിലും മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അരവിന്ദ് ശ്രീനിവാസ് തിരിച്ച് റോണോയെ ഫോളോ ചെയ്യുന്നില്ല എന്നതാണത്. നിലവിൽ ഒരേയൊരു അക്കൗണ്ടിനെ മാത്രമേ തിരിച്ച് ഫോളോ ചെയ്യുന്നുള്ളൂ, അ‌ത് പെർപ്ലെക്സിറ്റിയുടെ ഇൻസ്റ്റഗ്രാം അ‌ക്കൗണ്ടിനെ ആണ്.

6 / 6
 തിരിച്ചുവരവ്: അ‌ടുത്തകാലത്ത് പോർചുഗൽ ടീമുമായുള്ള പ്രശ്നങ്ങളുടെ പേരിൽ റോണോ വലിയ വിവാദങ്ങളിപ്പെടുകയും അദ്ദേഹത്തിന് 30 ദിവസത്തെ സസ്പെൻഷനും ചെറിയ പിഴയും വിധിക്കുകയും ചെയ്തിരുന്നു. ഒക്ടോബർ 30-ന് ഈ സസ്പെൻഷൻ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ അ‌ദ്ദേഹത്തിന്റെ തിരിച്ചുവരും ചർച്ചയാകുന്നുണ്ട്. വരാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കായുള്ള പോർച്ചുഗലിന്റെ പ്രിലിമിനറി സ്ക്വാഡിൽ 41 വയസുകാരനായ റൊണാൾഡോ ഇടംനേടിയിട്ടുണ്ട്. നവംബർ 14, 17 തീയതികളിൽ ഡെൻമാർക്ക്, വെയ്ൽസ് ടീമുകൾക്കെതിരെയുള്ള മത്സരങ്ങളിൽ റൊണാൾഡോയ്ക്ക് അവസരം ലഭിച്ചേക്കും.

Loading...
Unable to load recommendations.
Follow Us
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഓഫീസിൽ എപ്പോഴും ഇരിപ്പാണോ? ഈ അപകടങ്ങൾ അറിഞ്ഞോളൂ!
പാചകത്തിന് മുമ്പ് എത്ര തവണ അരി കഴുകണം? അറിയാതെ പോകല്ലേ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്