AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Abrar Ahmed: ‘ബോക്സിങ് മാച്ചിൽ ശിഖർ ധവാനെ നേരിടണം’; പാക് താരത്തിൻ്റെ പ്രസ്താവന വിവാദത്തിൽ

Abrar Ahmed About Shikhar Dhawan: പാകിസ്താൻ സ്പിന്നർ അബ്റാർ അഹ്മദിൻ്റെ പ്രസ്താവന വിവാദത്തിൽ. ബോക്സിങ് മാച്ചിൽ ശിഖർ ധവാനെ നേരിടണമെന്ന പ്രസ്താവനയാണ് വിവാദമായത്.

abdul-basith
Abdul Basith | Updated On: 08 Oct 2025 08:43 AM
ബോക്സിങ് മാച്ചിൽ ശിഖർ ധവാനെ നേരിടണമെന്ന പാക് സ്പിന്നർ അബ്റാർ അഹ്മദിൻ്റെ പ്രസ്താവന വിവാദത്തിൽ. ഒരു പാകിസ്താനി യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അബ്റാറിൻ്റെ പ്രസ്താവന. തൻ്റെ വിക്കറ്റാഘോഷത്തിൻ്റെ പേരിൽ താരം നേരത്തെ വിവാദത്തിൽ പെട്ടിട്ടുണ്ട്. (Image Credits- PTI)

1 / 5
"ഒരു ബോക്സിങ് മാച്ചിൽ താങ്കൾക്ക് ആരെയാണ് നേരിടേണ്ടത്? ആരാണ് നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നത്?" എന്നായിരുന്നു ചോദ്യം. "ബോക്സിങ് ചെയ്യുമ്പോൾ എൻ്റെ മുന്നിൽ വേണ്ടത് ശിഖർ ധവാനാണ്" എന്ന് അബ്റാർ മറുപടിനൽകുകയും ചെയ്തു. ഇതാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

2 / 5
ചിലർ ഈ പ്രസ്താവനയെ തമാശയായി കാണുമ്പോൾ മറ്റ് ചിലർ പറയുന്നത്, ഇത് അനാവശ്യമായ പ്രകോപിപ്പിക്കലാണെന്നാണ്. ഇന്ത്യ- പാകിസ്താൻ ഏഷ്യാ കപ്പ് പോരാട്ടങ്ങളിൽ നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഈ പ്രസ്താവന ഒഴിവാക്കാമായിരുന്നു എന്നും അഭിപ്രായമുണ്ട്.

3 / 5
തൻ്റെ വിക്കറ്റാഘോഷത്തിൻ്റെ പേരിൽ നേരത്തെ തന്നെ പലതവണ വിവാദത്തിലായ താരമാണ് അബ്‌റാർ അഹ്മദ്. കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിൽ ശുഭ്മൻ ഗില്ലിൻ്റെ വിക്കറ്റ് നേടിയതിന് ശേഷം അബ്റാർ നടത്തിയ ആഘോഷമാണ് ആദ്യം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ശ്രദ്ധിച്ചത്.

4 / 5
ഏഷ്യാ കപ്പ് ഫൈനലിൽ സഞ്ജു സാംസണെ പുറത്താക്കിയ ശേഷം അബ്റാർ ഇതേ ആഘോഷം ആവർത്തിച്ചു. മത്സരത്തിൽ അഞ്ച് വിക്കറ്റിന് വിജയിച്ച ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടിയിരുന്നു. ടൂർണമെൻ്റിലുടനീളം പാക് താരങ്ങളുമായി ഒരുതരത്തിലും സഹകരിക്കാതെയാണ് ഇന്ത്യ കളിച്ചത്.

5 / 5