Rimi Tomy: ബ്ലാക്ക് ആൻഡ് വൈറ്റ് കപ്പിൾ, എത്രനാൾ ഓടും വണ്ടി? റിമി ടോമിയുടെ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുകൾ
Negative Comments against Rimi Tomy Wedding Video:മുംബൈയിൽ താമസിക്കുന്ന മലയാളിയായ ലിബിൻ മാത്യുവിനെ ആണ് റിമി ടോമി വിവാഹം ചെയ്തത്. ഇരുവരും തമ്മിലുള്ള വിവാഹ വീഡിയോകളും ഫോട്ടോകളും എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ട്. മലയാളികൾക്കിടയിലെ വർണവെറിയന്മാരെയും വിദ്വേശികളെയും എല്ലാം തന്നെ റിമി ടോമിയുടെ വിവാഹ വീഡിയോയുടെ കമന്റുകൾക്ക് താഴെ കാണാം . ഒരാൾ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തത്തിലൂടെ കടന്നുപോകുമ്പോൾ എങ്ങനെയാണ് ഇത്തരത്തിൽ കുറ്റം പറയാനും അധിക്ഷേപവും വിദ്വേഷപരവുമായ കമന്റുകൾ ഇടാനും.........

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായിക റിമി ടോമി കഴിഞ്ഞദിവസം വിവാഹിതയായി. തനിക്ക് ഏറ്റവും സമാധാനം തരുന്ന സന്തോഷം നൽകുന്ന വ്യക്തിക്കൊപ്പം താൻ ജീവിതം ആരംഭിക്കുന്നു എന്നാണ് തന്റെ വിവാഹത്തെക്കുറിച്ച് റിമി ടോമി പ്രതികരിച്ചിരുന്നത്. വിവാഹ പ്രഖ്യാപനം മുതൽക്ക് തന്നെ തന്റെ ഭർത്താവ് ഒരു വലിയ കോടീശ്വരനോ ഗായകനോ സിനിമ നടനോ ഒന്നുമല്ല എന്നും തനിക്ക് അരികിൽ നിൽക്കുമ്പോൾ സമാധാനം തോന്നുന്ന ഒരു വ്യക്തിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറുന്നു എന്നായിരുന്നു റിമി ടോമി പറഞ്ഞത്.(IMAGE CREDIT SOURCE: SOCIAL MEDIA SCREEN GRAB)

മുംബൈയിൽ താമസിക്കുന്ന മലയാളിയായ ലിബിൻ മാത്യുവിനെ ആണ് റിമി ടോമി വിവാഹം ചെയ്തത്. ഇരുവരും തമ്മിലുള്ള വിവാഹ വീഡിയോകളും ഫോട്ടോകളും എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുന്നുണ്ട്. എല്ലാ കാര്യങ്ങളിലും തങ്ങൾ മറ്റുള്ള ആളുകളെക്കാൾ വലിയ ചിന്താഗതിയുള്ള ആളുകളാണ് എല്ലാവരെയും പോസിറ്റീവായി കാണുന്നവരാണ് എന്നൊക്കെ വീമ്പിളക്കുന്ന മലയാളികളുടെ വളരെ മോശമായ ചില പ്രതികരണങ്ങളാണ് എന്നാൽ റിമിടോമിയുടെ വിവാഹ വീഡിയോകൾക്ക് താഴെ വരുന്നത്.

മലയാളികൾക്കിടയിലെ വർണവെറിയന്മാരെയും വിദ്വേശികളെയും എല്ലാം തന്നെ റിമി ടോമിയുടെ വിവാഹ വീഡിയോയുടെ കമന്റുകൾക്ക് താഴെ കാണാം . ഒരാൾ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തത്തിലൂടെ കടന്നുപോകുമ്പോൾ എങ്ങനെയാണ് ഇത്തരത്തിൽ കുറ്റം പറയാനും അധിക്ഷേപവും വിദ്വേഷപരവുമായ കമന്റുകൾ ഇടാനും എന്ന് ആർക്കും തോന്നിപ്പോകുന്ന തരത്തിലുള്ള വളരെ മോശമായ കമന്റുകളാണ് റിമി ടോമിയുടെ വിവാഹ വീഡിയോയ്ക്ക് താഴെ എത്തുന്നത്.

സൗന്ദര്യം എന്നാൽ ഓരോരുത്തരുടെ മനസ്സിലും കാഴ്ചയിലും ആണ്. അല്ലാതെ എവിടെയും സൗന്ദര്യം എന്നാൽ നിറം വെളുത്തതാകണമെന്നോ ശരീരം മെലിഞ്ഞതാകണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ ഇപ്പോഴും ഭൂരിഭാഗം മലയാളികളുടെയും സൗന്ദര്യസങ്കല്പം എന്നാൽ വെളുത്ത നിറവും ഒതുങ്ങിയ ശരീരവും മാത്രമായി ചുരുങ്ങിപ്പോകുന്നു അതാണ് ഇപ്പോൾ റിമി ടോമിയുടെ വിവാഹത്തിന് താഴെയും കാണുന്നത്.

ലിബിൻ മാത്യുവിന്റെ നിറത്തെ അധിക്ഷേപിച്ചുകൊണ്ട് നിരവധി കമന്റുകളാണ് താഴെ എത്തുന്നത്. അതിൽ പ്രധാനമായും ബ്ലാക്ക് ആൻഡ് വൈറ്റ് കപ്പിൾ, വിവാഹം ഒരു തൊഴിലായി മാറ്റിയോ, എത്രനാൾ ഓടും ഈ വണ്ടി എന്നറിയാം എങ്ങനെയൊക്കെയാണ് ആളുകൾ അധിക്ഷേപിച്ചുകൊണ്ട് കമന്റുകൾ ഇടുന്നത് എന്നാൽ. ഈ കമന്റുകൾക്കെതിരെയും ആളുകൾ പ്രതികരിക്കുന്നുണ്ട് ഒരാളുടെ നല്ല ദിവസത്തിൽ എന്തിനാണ് ഇത്തരം മോശം കമന്റ് ഇടുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്.