AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Archana Kavi: ‘ഡേറ്റിങ് ആപ്പിലൂടെയാണ് റിക്കിനെ പരിചയപ്പെട്ടത്, ടൈം പാസിന് മിണ്ടാം എന്ന് കരുതി’; വിവാഹത്തെക്കുറിച്ച് അര്‍ച്ചന കവി

Archana Kavi Shares How She Met Rick Varghese: താൻ ഡേറ്റിങിനായി നോക്കുകയായിരുന്നില്ല. വെറുതെ ടൈം പാസിന് മിണ്ടാം എന്ന് കരുതി നോക്കിയതാണ്. എന്നാൽ പിന്നീട് കണക്ടായി എന്നാണ് താരം പറയുന്നത്.

sarika-kp
Sarika KP | Updated On: 16 Oct 2025 18:44 PM
നടി അർച്ചന കവി വീണ്ടും വിവാഹിതയായെന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. റിക്ക് വര്‍ഗീസ് ആണ് വരൻ. ഇതോടെ നടിക്ക് ആശംസകളുമായി താരങ്ങളടക്കം നിരവധി പേരാണ് എത്തുന്നത്.  ഇപ്പോഴിതാ റിക്കിനെ പരിചയപ്പെട്ടതിനെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (Image Credits:Instagram)

1 / 5
ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെ  കൂടിക്കാഴ്ചയെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ അര്‍ച്ചന തുറന്നുപറഞ്ഞത്.മാനസികാരോ​ഗ്യ പ്രശ്നങ്ങളുണ്ടെന്ന്  കേള്‍ക്കുമ്പോള്‍ അതോടെ തീര്‍ന്നെന്നും ജീവിതത്തില്‍ ഇനിയെന്നും ഒറ്റയ്ക്കായിരിക്കുമെന്നുമാണ് ആളുകള്‍ കരുതുകയെന്നും എന്നാൽ അങ്ങനെയല്ലെന്നാണ് താരം പറയുന്നത്..

2 / 5
താൻ റിക്ക് വര്‍ഗീസ് എന്ന ഗംഭീര മനുഷ്യനെ കണ്ടെത്തിയെന്ന് പറഞ്ഞാണ് പ്രണയത്തിലെന്ന് താരം വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് താരം തങ്ങളുടെ കണ്ടുമുട്ടലിനെക്കുറിച്ച് പറഞ്ഞത്.റിക്കിനെ ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടത്. കണ്ണൂരില്‍ വീട് പണി നടക്കുന്ന സമയമാണ്.

3 / 5
താൻ ഡേറ്റിങിനായി നോക്കുകയായിരുന്നില്ല. വെറുതെ ടൈം പാസിന് മിണ്ടാം എന്ന് കരുതി നോക്കിയതാണ്. എന്നാൽ പിന്നീട് കണക്ടായി. തുടക്കത്തിൽ തന്നെ സംസാരിച്ചത് വലിയ വലിയ കാര്യങ്ങളായിരുന്നുവെന്നും എന്തോ ശക്തി ഞങ്ങളെ ഒരുമിപ്പിക്കുന്നത് പോലെയായിരുന്നുവെന്നാണ് നടി പറയുന്നത്.തന്റെ ട്രോമയടക്കം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നു.

4 / 5
റിക്കും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കൂടെയുണ്ടാകുമെന്ന്  പറഞ്ഞിട്ടുണ്ട്, അവന്റെ വാക്കുകളും പ്രവര്‍ത്തിയും മാച്ച് ആകുന്നതായിരുന്നു. അതാണ് അവനെ വ്യത്യസ്തനാക്കിയതെന്നും അര്‍ച്ചന പറയുന്നു. താനൊരു സ്‌പോയില്‍ ചൈല്‍ഡ് ആണെന്നായിരുന്നു പലരും പറഞ്ഞത്. താനും അത് വിശ്വസിച്ചിരുന്നു .തന്നെ വളരെ നന്നായാണ് ട്രീറ്റ് ചെയ്യുന്നത്. മുമ്പൊരിക്കലും തന്നെയാരും ഇങ്ങനെ ട്രീറ്റ് ചെയ്തിട്ടില്ലെന്നും താരം പറയുന്നു.

5 / 5