Actress Lissy Christmas Celebration: ഓർമ്മകളുടെ വസന്തം തീർത്ത ക്രിസ്മസ്; നടി ലിസി പങ്കുവെച്ച ചിത്രങ്ങൾ വൈറൽ
Actress Lissy Christmas Celebration: ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ മലയാളികളുടെ പ്രിയതാരങ്ങളെല്ലാം തന്നെയുണ്ട്. കൂടാതെ തെന്നിന്ത്യയിലെ...

ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി ലിസി. പഴയകാല സിനിമ താരങ്ങളെല്ലാം ഒത്തുചേർന്ന മനോഹരമായ ഒരു ക്രിസ്മസ് വിരുന്ന് ആയിരുന്നു അത്. ഒരുകാലത്തെ സിനിമയിലെ പ്രിയപ്പെട്ട മുഖങ്ങളെല്ലാം തന്നെ ലിസിയുടെ ഈ ചിത്രങ്ങളിലൂടെ കാണാം. നടൻ ശരത്തും രാധികയും സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ എത്തിയതാണ് ലിസി. (PHOTO: INSTAGRAM)

ഏവർക്കും ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്നിട്ടുണ്ട്. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ മലയാളികളുടെ പ്രിയതാരങ്ങളെല്ലാം തന്നെയുണ്ട്. കൂടാതെ തെന്നിന്ത്യയിലെ മറ്റ് താരങ്ങളും ഒത്തുചേർന്നു. നടി ശോഭന, തൃഷ, ശിവകാർത്തികേയൻ എന്നിവർ ആയിരുന്നു ആഘോഷ പരിപാടികളിലെ മുഖ്യ അതിഥികൾ. (PHOTO: INSTAGRAM)

കൂടാതെ ഖുശ്ബു, രമ്യാ കൃഷ്ണൻ, സംഗീത, അശോക് സെൽവൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.ക്രിസ്മസ് തീമിൽ ചുവന്ന ചുരിദാർ ആണ് ലിസി അണിഞ്ഞത്. കേക്ക് വയനെ തുടങ്ങി വിഭവസമൃദ്ധമായ ഭക്ഷണങ്ങളും ക്രിസ്മസ് വിരുന്നിന്റെ മുഖ്യ ആകർഷണമായി. (PHOTO: INSTAGRAM)

പഴയകാല താരങ്ങൾക്കൊപ്പം യുവതാരങ്ങളും ഒത്തുചേർന്ന ഈ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങൾ ആരാധകരും ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു. (PHOTO: INSTAGRAM)

നിരവധി പേരാണ് താരങ്ങൾക്ക് ക്രിസ്മസ് ആശംസിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന എങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി ലിസി. എല്ലാ വിശേഷ ദിവസങ്ങളും സുഹൃത്തുക്കളും കൊപ്പം ആഘോഷിക്കുന്ന താരത്തിന് ചിത്രങ്ങൾ മുൻപും ശ്രദ്ധ നേടിയിട്ടുണ്ട്.(PHOTO: INSTAGRAM)