AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gooseberry Wine: വീട്ടിലെ ചേരുവകൾ മാത്രം! കിടിലൻ രുചിയിൽ നെല്ലിക്ക വൈൻ തയ്യാറാക്കിയാലോ…

How to Make Gooseberry Wine: ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ തന്നെ നക്ഷത്രങ്ങളുടെയും പുൽക്കൂടുകളുടെയും കരോളുകളുടെയും ഒരുപാട് നല്ല ഓർമകൾ ഓടിയെത്തും. കൂടെ നാവിൽ ഇരച്ചെത്തുന്ന ചില സ്പെഷ്യൽ രുചി ഓർമകളുമുണ്ട്. അതിൽ മുൻപന്തിയിൽ തന്നെ വൈനും ഉണ്ടാകും, ഇത്തവണ കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ വൈൻ തയ്യാറാക്കിയാലോ....

Gooseberry Wine: വീട്ടിലെ ചേരുവകൾ മാത്രം! കിടിലൻ രുചിയിൽ നെല്ലിക്ക വൈൻ തയ്യാറാക്കിയാലോ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 22 Nov 2026 | 06:25 PM

ക്രിസ്മസ് ഇങ്ങെത്താറായി… ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ തന്നെ നക്ഷത്രങ്ങളുടെയും പുൽക്കൂടുകളുടെയും കരോളുകളുടെയും ഒരുപാട് നല്ല ഓർമകൾ ഓടിയെത്തും. എന്നാൽ മനസിൽ ഈ ഓർമകൾ തത്തികളിക്കുമ്പോൾ നമ്മുടെ നാവിൽ ഇരച്ചെത്തുന്ന ചില സ്പെഷ്യൽ രുചി ഓർമകളുമുണ്ട്. അതിൽ മുൻപന്തിയിൽ തന്നെ വൈനും ഉണ്ടാകും, ഇത്തവണ കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ വൈൻ തയ്യാറാക്കിയാലോ…. അതും ആരോഗ്യഗുണങ്ങളിൽ മുൻപന്തിയിലുള്ള നെല്ലിക്ക ഉപയോഗിച്ച്….

ആവശ്യമായ ചേരുവകൾ

  • നെല്ലിക്ക: 1 കിലോഗ്രാം
  • പഞ്ചസാര: 1 കിലോഗ്രാം
  • വെള്ളം: 1.5 മുതൽ 2 ലിറ്റർ വരെ
  • യീസ്റ്റ് : അര ടീസ്പൂൺ
  • കറുവപ്പട്ട: 2 ചെറിയ കഷ്ണം
  • ഗ്രാമ്പൂ: 4–5 എണ്ണം
  • ഏലയ്ക്ക: 3–4 എണ്ണം
  • ഗോതമ്പ്: 1 ടേബിൾസ്പൂൺ

ALSO READ: കറികൾ ഒന്നുമില്ലെങ്കിലും വയറുനിറയെ കഴിക്കാം; 15 മിനിറ്റിൽ തയ്യാറാക്കാം കിടിലൻ തേങ്ങാപ്പാൽ ചോറ്

തയ്യാറാക്കുന്ന വിധം

  1. നെല്ലിക്ക നന്നായി കഴുകി ഈർപ്പം പൂർണ്ണമായും കളയുക. തുടർന്ന് കുരു കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.
  2. ഒരു പാത്രത്തിൽ അല്പം പഞ്ചസാരയെടുത്ത് ചൂടാക്കി ബ്രൗൺ നിറമാക്കുക, ഇത് വൈനിന് നല്ല നിറവും രുചിയും നൽകും.
  3. ബാക്കി പഞ്ചസാരയും ഇതിലേക്ക് ചേർത്ത് തിളപ്പിച്ചാറിയ വെള്ളവും ഒഴിച്ച് പഞ്ചസാര പൂർണ്ണമായും അലിയിച്ചെടുക്കുക. ഈ മിശ്രിതം നന്നായി തണുക്കാൻ അനുവദിക്കുക.
  4. വൃത്തിയുള്ളതും ഉണങ്ങിയതുമായ ഭരണിയിലോ ഗ്ലാസ് ജാറിലോ മുറിച്ച നെല്ലിക്ക, തണുത്ത പഞ്ചസാര ലായനി, കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, ഗോതമ്പ് എന്നിവ ചേർക്കുക.
  5. അല്പം ഇളംചൂടുള്ള വെള്ളത്തിൽ യീസ്റ്റ് കലക്കി 10 മിനിറ്റ് വച്ച ശേഷം ഭരണിയിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.
  6. ഭരണി വായു കടക്കാത്ത രീതിയിൽ അടച്ചുവയ്ക്കുക. ഏകദേശം 21 ദിവസം ഇത് തണുപ്പുള്ളതും നേരിട്ട് വെളിച്ചം ഏൽക്കാത്തതുമായ സ്ഥലത്ത് സൂക്ഷിക്കുക.
  7. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ തടിത്തവി ഉപയോഗിച്ച് ഉള്ളിലെ മിശ്രിതം നന്നായി ഇളക്കിക്കൊടുക്കണം.
  8. 21 ദിവസത്തിന് ശേഷം മിശ്രിതം അരിച്ചെടുക്കുക. തെളിഞ്ഞ വൈൻ വൃത്തിയുള്ള കുപ്പികളിലേക്ക് മാറ്റി സൂക്ഷിക്കാം. കൂടുതൽ കാലം ഇരിക്കുന്തോറും വൈനിന്റെ രുചി കൂടും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൈൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും തവികളും പൂർണ്ണമായും ഉണങ്ങിയതും വൃത്തിയുള്ളതുമായിരിക്കണം. ചെറിയ അളവിൽ വെള്ളത്തിന്റെ അംശമോ മാലിന്യമോ ഉണ്ടായാൽ പൂപ്പൽ വരാൻ സാധ്യതയുണ്ട്. അതുപോലെ, പുളിപ്പിക്കൽ പ്രക്രിയയ്ക്ക് പഞ്ചസാര അത്യാവശ്യമാണ്. അളവ് കുറഞ്ഞാൽ വൈനിന് പുളിപ്പ് കൂടാൻ ഇടയുണ്ട്. പുളിപ്പിക്കുന്ന ദിവസം കൂടുംതോറും വൈനിൽ ആൽക്കഹോൾ രൂപപ്പെടുന്നുവെന്നും ഓർക്കുക, കുട്ടികൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ഇത് നൽകുന്നത് ഒഴിവാക്കേണ്ടതാണ്.

English Summary:

Instead of buying wine from the market, why not try making it at home this time using  gooseberry, a fruit known for its numerous health benefits, Homemade amla gooseberry is an interesting way to enjoy the fruit while exploring a unique homemade beverage.

Follow Us