വ​ളരെ... വളരെ ഉപകാരം! പുതിയ റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ച് എയർടെൽ | Airtel launched new Rs 348 prepaid plan; here the benefits it offers Malayalam news - Malayalam Tv9

വ​ളരെ… വളരെ ഉപകാരം! പുതിയ റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ച് എയർടെൽ

Published: 

13 Oct 2026 | 09:19 PM

Airtel launched Rs 348 prepaid plan: എയർടെൽ തങ്ങളുടെ പെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചു. ഇതിൽ അ‌ൺലിമിറ്റഡ് ഡാറ്റ, വോയ്സ് കോളിങ്, എസ്എംഎസ്, വാലിഡിറ്റി എന്നിവയ്ക്ക് പുറമേ ചില അ‌ധിക ആനുകൂല്യങ്ങളും എയർടെൽ ലഭ്യമാക്കിയിട്ടുണ്ട്. 12 മാസത്തേക്ക് 'അഡോബ് എക്സ്പ്രസ് പ്രീമിയം' സബ്സ്ക്രിപ്ഷൻ ഇതിൽ ഉൾപ്പെടുന്നു.

1 / 6
  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ (Bharti Airtel) തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചു. 348 രൂപയാണ് ഈ  പുതിയ എയർടെൽ റീച്ചാർജ് പ്ലാനിന്റെ വില. ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലുമുള്ള എയർ​ടെൽ വരിക്കാർക്ക് ഈ പ്ലാൻ ലഭ്യമാണ്. (Image credit: Getty Images)

2 / 6
 പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്ന വരിക്കാരെ ലക്ഷ്യമിട്ട് 28 ദിവസ വാലിഡിറ്റിയിൽ ആണ് 348 രൂപയുടെ പുതിയ എയർടെൽ പ്ലാൻ എത്തിയിരിക്കുന്നത്. ഇതിൽ അ‌ൺലിമിറ്റഡ് ഡാറ്റ, വോയ്സ് കോളിങ്, എസ്എംഎസ്, വാലിഡിറ്റി എന്നിവയ്ക്ക് പുറമേ ചില അ‌ധിക ആനുകൂല്യങ്ങളും എയർടെൽ ലഭ്യമാക്കിയിട്ടുണ്ട്.

3 / 6
 കുറഞ്ഞ കാലയളവിലേക്ക് കൂടുതൽ ഡാറ്റ വേണ്ടവർക്ക് 348 രൂപയുടെ പുതിയ എയർടെൽ പ്രീപെയ്ഡ് പ്ലാൻ അനുയോജ്യമാണ്. എന്നാൽ മറ്റ് എല്ലാ ആനുകൂല്യങ്ങളെക്കാളും ഉപരി ഈ 348 രൂപയുടെ പുതിയ എയർടെൽ പ്ലാനിനെ ശ്രദ്ധേയമാക്കുന്നത് അ‌തിൽ 12 മാസത്തേക്ക് 'അഡോബ് എക്സ്പ്രസ് പ്രീമിയം' (Adobe Express Premium) സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും എന്നതാണ്.

4 / 6
 348 രൂപയുടെ എയർടെൽ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 2GB ഡാറ്റ, പ്രതിദിനം 100 SMS എന്നിവ ഇതിലെ പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഈ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. അ‌ധിക ആനുകൂല്യമായി 12 മാസത്തേക്ക് 'അഡോബ് എക്സ്പ്രസ് പ്രീമിയം' സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.

5 / 6
 4,000 രൂപയോളം മൂല്യമുള്ള അ‌ഡോബ് സബ്സ്ക്രിപ്ഷനാണ് ഇതിൽ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്. എഡിറ്റിങ് ആവശ്യങ്ങളുള്ള ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഏറെ ഉപകാരപ്പെടും. ഇത് കൂടാതെ, ഉപയോക്താക്കൾക്ക് സുരക്ഷിതമായ നെറ്റ്‌വർക്ക് അനുഭവം ഉറപ്പാക്കുന്ന 'എയർടെൽ സേഫ്' (Airtel Safe) സബ്സ്ക്രിപ്ഷനും 30 ദിവസത്തേക്ക് സൗജന്യ ഹലോട്യൂൺസും ഇതിലുണ്ട്.

6 / 6
 349 രൂപയുടെ എയർടെൽ പ്ലാൻ: പുതിയ 348 രൂപ പ്ലാൻ കൂടാതെ, 349 രൂപ വിലയിലുള്ള ഒരു പ്രീപെയ്ഡ് പ്ലാനും എയർടെലിന് ഉണ്ട്. അൺലിമിറ്റഡ് കോളിംഗ്, ദിവസവും 100 എസ്എംഎസ്, പ്രതിദിനം 1.5GB ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയ്‌ക്കൊപ്പം അൺലിമിറ്റഡ് (30 ദിവസത്തേക്ക് 300GB പരിധി) 5G ഡാറ്റയും ഇതിലുണ്ട്. കൂടാതെ, 6 മാസം വരെ സൗജന്യ ആപ്പിൾ മ്യൂസിക്, 12 മാസത്തേക്ക് 'അഡോബ് എക്സ്പ്രസ് പ്രീമിയം' സബ്സ്ക്രിപ്ഷൻ എന്നിവയും ഉണ്ട്.

Loading...
Unable to load recommendations.
Follow Us
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ?
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ