AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hyderabad Human Egg Trafficking: സ്ത്രീകൾക്ക് 30,000 രൂപ വരെ; ഹൈദരാബാദിൽ അനധികൃത അണ്ഡവിൽപ്പന; പ്രമുഖ ഫെർട്ടിലിറ്റി സെൻ്റർ ഡയറക്ടർമാർ പിടിയിൽ

Major Human Egg Trafficking Bust in Hyderabad: ഒക്ടോബർ 31-ന് ഹൈദരാബാദിൻ്റെ വിവിധ ഭാഗങ്ങളിൽ പോലീസ് ഒരേസമയം നടത്തിയ റെയ്ഡുകളിൽ 43 സ്ത്രീകളെ രക്ഷപ്പെടുത്തിയതോടെയാണ് ഞെട്ടിക്കുന്ന ഈ ചൂഷണത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളെയായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്. ഒരു തവണ അണ്ഡം ദാനം ചെയ്യുന്നതിന് 20,000 മുതൽ 30,000 രൂപ വരെയാണ് സ്ത്രീകൾക്ക് വാഗ്ദാനം ചെയ്തിരുന്നത്.

Hyderabad Human Egg Trafficking: സ്ത്രീകൾക്ക് 30,000 രൂപ വരെ; ഹൈദരാബാദിൽ അനധികൃത അണ്ഡവിൽപ്പന; പ്രമുഖ ഫെർട്ടിലിറ്റി സെൻ്റർ ഡയറക്ടർമാർ പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Updated On: 28 Nov 2026 | 07:39 AM

ഹൈദരാബാദ്: അനധികൃതമായി മനുഷ്യ അണ്ഡം ശേഖരിച്ച് വിൽപ്പന നടത്തുന്ന വൻ റാക്കറ്റുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ പ്രമുഖ ഫെർട്ടിലിറ്റി സെൻ്ററിൻ്റെ നാല് ഡയറക്ടർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒയാസിസ് ഫെർട്ടിലിറ്റി, സദ്ഗുരു അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ക്ലിനിക്കുകൾ എന്നിവ നടത്തുന്ന ‘സദ്ഗുരു ഹെൽത്ത്‌കെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ’ ഡയറക്ടർമാരാണ് പിടിയിലായത്. ബേഗംപേട്ടിലെ സെന്റർ പോയിൻ്റ് അപ്പാർട്ട്‌മെൻ്റ്സിൽ പ്രവർത്തിക്കുന്ന സദ്ഗുരു ഹെൽത്ത്‌കെയറിൻ്റെയും ഒയാസിസ് ഫെർട്ടിലിറ്റിയുടെയും കോർപ്പറേറ്റ് ഓഫീസുകളിൽ പോലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. രേഖകൾ പിടുച്ചെടുത്ത ശേഷം ശേഷം പോലീസ് സ്ഥാപനം സീൽ ചെയ്തു.

കേസിലെ മുഖ്യപ്രതിയും സദ്ഗുരു ഹെൽത്ത്‌കെയറിൻ്റെ സ്ഥാപക ഡയറക്ടറുമായ വെങ്കിട സൂര്യ കിരൺ ഗെഡേലയ്ക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഇയാൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ ഒയാസിസ് ഫെർട്ടിലിറ്റിയിൽ നിന്ന് സദ്ഗുരു ഹെൽത്ത്‌കെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് കോടിക്കണക്കിന് രൂപ കൈമാറ്റം ചെയ്യപ്പെട്ടതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പണമിടപാടുകളുടെ കാരണം എന്താണെന്നും അനധികൃത അണ്ഡവിൽപ്പനയുമായി ഇതിന് ബന്ധമുണ്ടോ എന്നും കണ്ടെത്താൻ ബാങ്ക് രേഖകൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു

Also Read: ടോൾ വെട്ടിക്കാൻ നമ്പർ പ്ലേറ്റ് മറച്ചാൽ പണികിട്ടും; ഇനി ആറിരട്ടി തുക നൽകണം; കർശന നടപടിയുമായി കേന്ദ്രം

സ്ത്രീകൾക്ക് നൽകിയിരുന്നത് 30,000 രൂപ

ഒക്ടോബർ 31-ന് ഹൈദരാബാദിൻ്റെ വിവിധ ഭാഗങ്ങളിൽ പോലീസ് ഒരേസമയം നടത്തിയ റെയ്ഡുകളിൽ 43 സ്ത്രീകളെ രക്ഷപ്പെടുത്തിയതോടെയാണ് ഞെട്ടിക്കുന്ന ഈ ചൂഷണത്തിൻ്റെ വിവരങ്ങൾ പുറത്തുവന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളെയായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്. ഒരു തവണ അണ്ഡം ദാനം ചെയ്യുന്നതിന് 20,000 മുതൽ 30,000 രൂപ വരെയാണ് സ്ത്രീകൾക്ക് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇതിലൂടെ റാക്കറ്റ് നടത്തിപ്പുകാർ ഒരു തവണ മൂന്ന് ലക്ഷം രൂപയോളം ലാഭമുണ്ടാക്കിയിരുന്നതായാണ് വിവരം. വർക്കിംഗ് വിമൺ ഹോസ്റ്റലുകളുടെ മറവിൽ വിവിധയിടങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ച് പാർപ്പിച്ചാണ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്.

സരൂർനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ വെങ്കിടേശ്വര കോളനിയിലെ ഷെട്ടി വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ’ നിന്ന് 15 സ്ത്രീകളെയും , ബേഗംപേട്ടിലെ പ്രകാശ് നഗറിലുള്ള ഒരു അപ്പാർട്ട്‌മെൻ്റിൽ പ്രവർത്തിച്ചിരുന്ന വർക്കിംഗ് വിമൻസ് ഹോസ്റ്റലിൽ നിന്ന് 8 സ്ത്രീകളെയും പൊലീസ് നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഈ അന്വേഷണം ഫെർട്ടിലിറ്റി സെൻ്ററുകളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് പ്രമുഖ സ്ഥാപനങ്ങളുടെ ഡയറക്ടർമാരും കുടുങ്ങിയത്.

English Summary

Hyderabad police detained four directors of Sadguru Healthcare, operating Oasis Fertility and Sadguru ART clinics, over an illegal human egg trafficking racket that exploited economically weaker women for massive profits.

Follow Us